എഡിറ്റര്‍
എഡിറ്റര്‍
ബഹ്‌റൈനിലുടനീളം കാമ്പയിന്‍ സന്ദേശ ലഘുലേഖ വിതരണം പൂര്‍ത്തിയായി
എഡിറ്റര്‍
Saturday 11th January 2014 1:23pm

bahrain-campaign

മനാമ: ‘മുത്തുനബി സ്‌നേഹത്തിന്റെ തിരുവസന്തം’ എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ കേന്ദ്രകമ്മറ്റി റബീഉല്‍ അവ്വലില്‍ നടത്തുന്ന ഒരു മാസത്തെ നബിദിന കാമ്പയിന്റെ പ്രചരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി മുന്നേറുന്നതായി കഴിഞ്ഞ ദിവസം മനാമ സമസ്താലയത്തില്‍ ചേര്‍ന്ന നബിദിന സ്വാഗത സംഘ യോഗം വിലയിരുത്തി.

ഒരു മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിന്റെ ഭാഗമായി കഴിഞ്ഞ വ്യാഴാഴ്ച പുറത്തിറക്കിയ കാമ്പയിന്‍ വിശദീകരണ–സന്ദേശ ലഘുലേഖ വിവിധ ഏരിയാ കേന്ദ്രങ്ങളും പള്ളികളും കേന്ദ്രീകരിച്ച് ബഹ്‌റൈനിലുടനീളം വിതരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

വ്യാഴാഴ്ച മനാമ കേന്ദ്ര ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങളാണ് ലഘുലേഖ പുറത്തിറക്കിയത്.

കാമ്പയിന്റെ ഭാഗമായി നബിദിന കലാസാഹിത്യ മത്സരങ്ങളും പ്രവാചക പ്രകീര്‍ത്തന–ഉദ്‌ബോധന–മൌലിദ് മജ്‌ലിസുകളുമടങ്ങുന്ന ഏരിയാ തല സമ്മേളനങ്ങള്‍ വരും ദിവസങ്ങളില്‍ വിവിധ ഏരിയകളിലായി നടക്കും.

ഈ മാസം 12ന് റിഫയിലും 24ന് ഖുദൈബിയയിലും ജിദാലിയിലും 14ന് ഹമദ്‌ടൌണിലും 17ന് ഹൂറ, ഉമ്മുല്‍ ഹസം, ദാറുഖുലൈബ്, സല്‍മാനിയ്യ, സനാബിസ് തുടങ്ങിയ ഏരിയകളിലും വിവിധ പരിപാടികളോടെ ഏരിയാ മീലാദ് കാമ്പയിന്‍ പരിപാടികള്‍ നടത്താന്‍ യോഗത്തില്‍ തീരുമാനമായി. മനാമയിലെ കേന്ദ്ര മദ്രസ്സാ വാര്‍ഷിക സമ്മേളനം ഫെബ്രുവരി 14നും നബിദിന കാമ്പയിന്‍ സമാപന സമ്മേളനം ഫെബ്രുവരി 7നു നടത്താനും യോഗത്തില്‍ ധാരണയായി.

യോഗത്തില്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി എസ്.എം.അബ്ദുല്‍ വാഹിദ് സ്വാഗതവും സെക്രട്ടറി ഖാസിം റഹ്മാനി പടിഞ്ഞാറത്തറ നന്ദിയും പറഞ്ഞു.

Advertisement