എഡിറ്റര്‍
എഡിറ്റര്‍
ബഹ്റൈന്‍ പുസ്തകോത്സവം ശശി തരൂര്‍ എം.പി ഉദ്ഘാടനം ചെയ്യും
എഡിറ്റര്‍
Sunday 7th May 2017 5:30pm

ബഹ്‌റൈന്‍: കേരളീയ സമാജം ഡി.സി ബുക്സുമായി ചേര്‍ന്ന് ദേശീയ പുസ്തകോത്സവം സംഘടിപ്പിക്കുന്നു. മെയ് 17 മുതല്‍ 25 വരെയുള്ള പത്തു ദിവസത്തെ പരിപാടികള്‍ സമാജം ഡയമണ്ട് ജുബിലി ഹാളിലാണ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.


Don’t Miss: നീറ്റ് പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്കും ഒപ്പമുള്ളവര്‍ക്കും വിശ്രമിക്കാന്‍ സൗകര്യമൊരുക്കി മസ്ജിദ്


പരിപാടിയുടെ ഉദ്ഘാടനം പാര്‍ലമെന്റ് അംഗവും എഴുത്തുകാരനുമായ ശശി തരൂര്‍ നിര്‍വ്വഹിക്കും. അക്ഷരോത്സവവും, വിവിധങ്ങളായ സാഹിത്യ സാംസ്‌കാരിക പരിപാടികളും പുസ്തകോത്സവത്തോടനുബന്ധിച്ച് നടത്തുമെന്ന് സമാജം ആക്ടിംഗ് പ്രസിഡന്റ് ആഷ്ലി രാജു ജോര്‍ജ്, സമാജം ജനറല്‍ സെക്രട്ടറി എന്‍.കെ. വീരമണി എന്നിവര്‍ അറിയിച്ചു.


Also Read: മുസ്‌ലീങ്ങള്‍ ബീഫ് കഴിക്കുന്നത് നിര്‍ത്തണമെന്ന് ആര്‍.എസ്.എസ്


ഓരോ ദിവസങ്ങളിലും വിവിധ കലാവിഷ്‌കാരങ്ങളും സാഹിത്യ മത്സരങ്ങളും സംവാദങ്ങളും നടക്കും. മലയാളത്തിനു പുറമേ മറ്റു ഭാഷകളില്‍ നിന്നുള്ള പുസ്തകങ്ങളും മേളയില്‍ ഉണ്ടാകും. കുട്ടികള്‍ക്കായി പ്രത്യേക സെഷനുകളും പ്രശ്നോത്തരികളും ഉണ്ടായിരിക്കും.

Advertisement