മനാമ: ബഹ്‌റിന്‍ എയര്‍ സര്‍വീസ് നിര്‍ത്തി. കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിയത്. ബഹ്‌റിന്‍ ആസ്ഥാനമായ രണ്ടാമത്തെ പ്രമുഖ എയര്‍ലൈന്‍ ആണ് ബഹ്‌റിന്‍ എയര്‍.

Ads By Google

പശ്ചിമേഷ്യ, ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളിലേയ്ക്കാണ് ബഹ്‌റിന്‍ എയര്‍ പ്രധാനമായും സര്‍വീസ് നടത്തിയിരുന്നത്. സര്‍വീസ് നിര്‍ത്തിയത് ജീവനക്കാരെയും യാത്രക്കാരെയും ഒരുപോലെ വെട്ടിലാക്കിയിരിക്കുകയാണ്.

സാമ്പത്തിക രംഗത്തെ നഷ്ടവും രാഷ്ട്രീയ, സുരക്ഷാ സാഹചര്യങ്ങളിലെ അസ്ഥിരാവസ്ഥയെയും തുടര്‍ന്നാണ് എയര്‍ലൈന്‍ കമ്പനി നഷ്ടത്തിലായതെന്നും പ്രതിസന്ധി തരണംചെയ്യാന്‍ കഴിയില്ലെന്നും അധികൃതര്‍ പറഞ്ഞു.

ഇതിന്റെ പശ്ചാത്തലത്തില്‍ ബഹ്‌റിന്‍ എയര്‍ അടിയന്തരമായി സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുകയാണെന്നും എയര്‍ലൈനിന്റെ വെബ്‌സൈറ്റില്‍ പറയുന്നു.

ഇതോടെ ബഹ്‌റിന്‍ എയറിലെ 300 ഓളം ജീവനക്കാരുടെ ഭാവി അനിശ്ചിതത്വത്തിലായി.