എഡിറ്റര്‍
എഡിറ്റര്‍
‘ഞാന്‍ എന്തിനു തലയില്‍ തുണിയിട്ട് നടക്കണം? എന്നെ അപമാനിച്ചവനാണ് അതൊക്കെ ചെയ്യേണ്ടത്’: നടിയുടെ നിശ്ചയദാര്‍ഢ്യം അത്ഭുതപ്പെടുത്തിയെന്ന് ഭാഗ്യലക്ഷ്മി
എഡിറ്റര്‍
Saturday 25th February 2017 9:46am

 

ആക്രമണത്തിന് ഇരയായ നടിയുടെയും അമ്മയുടെയും നിശ്ചയദാര്‍ഢ്യം തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. എന്തുവന്നാലും പ്രതികള്‍ ശിക്ഷിക്കപ്പെടുംവരെ ഒരു തുള്ളി കണ്ണുനീര്‍ പോലും വീഴ്ത്താതെ ഞങ്ങള്‍ ഈ പ്രതിസന്ധി നേരിടുമെന്നാണ് നടിയുടെ അമ്മ തന്നോടു പറഞ്ഞതെന്നും ഭാഗ്യലക്ഷ്മി മനോരമ പത്രത്തിലെഴുതിയ ലേഖനത്തില്‍ പറയുന്നു.


Also read മിഠായി തെരുവ് തീപിടിത്തത്തെയും വര്‍ഗീയത പ്രചരിപ്പിക്കാന്‍ ബി.ജെ.പി ഉപയോഗിക്കുന്നു: കോണ്‍ഗ്രസ് എസ് 


താനെന്തിനു ഭയപ്പെടണം എന്നാണ് അവള്‍ നമ്മളോടു ചോദിക്കുന്നതെന്നും ലേഖനത്തില്‍ ഭാഗ്യലക്ഷ്മി പറയുന്നു. ‘ഞാന്‍ എന്തിനു തളരണം? ഞാന്‍ എന്തിനു ഭയപ്പെടണം?, ഞാന്‍ എന്തിനു കരയണം? ഞാന്‍ എന്തിനു തലയില്‍ തുണിയിട്ടു നടക്കണം? എന്നെ അപമാനിച്ചവനാണ് ഈ അവസ്ഥയൊക്കെ നേരിടേണ്ടത്. അവന്‍ ഈ സമൂഹത്തിനു മുമ്പില്‍ നിന്നു കരയണം. അപമാനിതനാകണം. നിയമം അവനു തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കുന്നവരെ ഞാന്‍ തലയുയര്‍ത്തിപ്പിടിച്ചു തന്നെ ജീവിക്കും’ എന്നാണ് നടി നമ്മളോടു പറയുന്നതെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

കോടതിയില്‍ എതിര്‍ഭാഗം വക്കീലിന്റെ ചോദ്യങ്ങളെ നേരിടാന്‍ നിനക്കു സാധിക്കുമോ എന്ന് ചോദിച്ചപ്പോള്‍ താന്‍ എന്തിനും തയ്യാറാണ് എന്നാണ് നടി മറുപടി നല്‍കിയതെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

‘ ഞാന്‍ തയ്യാറാണ് ചേച്ചി. എന്തും ചോദിക്കട്ടെ. ഞാനെന്ന സ്ത്രീ ഒരു കാമഭ്രാന്തനാല്‍ അപമാനിക്കപ്പെട്ടു കഴിഞ്ഞു. അതിലും വലിയ എന്ത് അപമാനമാണ് ഇനി എനിക്ക്? കോടതിയില്‍ ഏതു ചോദ്യവും നേരിടാന്‍ ഞാന്‍ തയ്യാറാണ്. കാരണം ഞാന്‍ സത്യത്തില്‍ നിന്നുകൊണ്ടാണ് സംസാരിക്കുന്നത്. എനിക്കു ഭയപ്പെടേണ്ട കാര്യമില്ല.’ എന്നും ഭാവന പറഞ്ഞതായി ഭാഗ്യലക്ഷ്മി കുറിക്കുന്നു

Advertisement