എഡിറ്റര്‍
എഡിറ്റര്‍
‘ഡബ്‌സ്മാഷ് ഒരത്ഭുതമായ് തോന്നിയിട്ടുണ്ടോ?, ഇല്ലെങ്കില്‍ ഇനി തോന്നും’; ഭാഗ്യ ലക്ഷ്മിയെപ്പോലും ഞെട്ടിച്ച പെണ്‍കുട്ടി; വീഡിയോ
എഡിറ്റര്‍
Monday 8th May 2017 8:10pm

 

കൊച്ചി: ഡബ്‌സ്മാഷുകള്‍ സോഷ്യല്‍മീഡിയയുടെ ഭാഗമായിട്ട് കുറച്ച് കാലമായി. ഒറിജിനലിനെ വെല്ലുന്ന ഡബ്‌സുകള്‍ സോഷ്യല്‍മീഡിയയില്‍ പലതവണ തരംഗമായിട്ടുമുണ്ട്. എന്നാല്‍ ചിത്രത്തിനായ് ഡബ് ചെയ്തവരെ പോലും അമ്പരപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചാ വിഷയം.


Also read ‘ആണ്‍കുട്ടിയെ ഗര്‍ഭം ധരിക്കണോ?’; ഉഴുന്നും കടുകും തൈരും ചേര്‍ത്തുള്ള ആയുര്‍വേദ കൂട്ടുമായി ബി.എ.എം.എസ് സിലബസ് 


തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയിലെ ശോഭനയുടെ അഭിനയ മികവിന് ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മിയായിരുന്നു ശബ്ദം നല്‍കിയിരുന്നത്. ഇപ്പോള്‍ മരിയ എന്ന പെണ്‍കുട്ടിയാണ് ശോഭനയെയും വെല്ലുന്ന അഭിനയ മികവോടെ ആ ദൃശ്യം ഡബ്‌സ്മാഷിലൂടെ വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്.

കാളവണ്ടിയില്‍ ഇരിക്കുന്ന ശോഭനയുടെ അടുത്തേക്ക് മോഹന്‍ലാലിന്റെ നായക കഥാപാത്രമെത്തുന്നതും തുടര്‍ന്ന് ഇരുവരും കുതിരവട്ടം പപ്പുവും നെടുമുടി വേണുവും ഒത്തു ചേര്‍ന്ന ആ സീന്‍ മലയാളി പ്രേക്ഷകരെ ഏറെ ചിരിപ്പിച്ചതുമാണ്. പല ഷോട്ടുകളിലായ് ചിത്രത്തിലുള്ള ആ സീനാണ് ഒറ്റ ഷോട്ടില്‍ മരിയ അവതരിപ്പിക്കുന്നത്.


Dont miss മൂകരായ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കാന്‍ പുരോഹിതന്മാരെ സഹായിച്ച സിസ്റ്റര്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിലൂടെ പുറത്തു വന്നത് ഞെട്ടിക്കുന്ന പീഡനങ്ങള്‍ 


‘താന്‍ ഈ കുട്ടിക്കാണോ ശോഭനക്കാണോ ഡബ് ചെയ്തത് എന്ന് തോന്നും ഈ ഡബ്‌സ്മാഷ് കണ്ടാല്‍’ എന്നാണ് ഭാഗ്യ ലക്ഷ്മി തന്റെ ഫേസ്ബുക്ക് പേജില്‍ മരിയയുടെ പ്രകടനത്തെ കുറിച്ച് എഴുതിയിരിക്കുന്നത്. ഡബ്‌സ്മാഷുകള്‍ പലതും വൈറലായി മാറിയിട്ടുണ്ടെങ്കിലും യാഥാര്‍ത്തത്തില്‍ ശബ്ദം നല്‍കിയവരെ പോലും അതിശയിപ്പിക്കുന്ന പ്രകടനം ഉണ്ടാകുന്നത് അപൂര്‍വ്വമാണ്.

വീഡിയോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു കൊണ്ടാണ് ഭാഗ്യ ലക്ഷ്മി താന്‍ ഈ കുട്ടിക്കാണോ ഡബ് ചെയ്തതെന്ന ചോദ്യം ചോദിച്ചിരിക്കുന്നത്. ഭാഗ്യ ലക്ഷ്മിക്ക് പുറമേ ഗായികമാരായ സിതാര കൃഷ്ണകുമാറും രാജലക്ഷ്മിയും വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

വീഡിയോ കാണം

Advertisement