Administrator
Administrator
ഇന്ന് ദുഃഖവെള്ളി
Administrator
Friday 22nd April 2011 9:48am

fridayതിരുവനന്തപുരം: പീഡാനുഭവ സ്മരണയില്‍ ലോകമെമ്പാടുമുള്ള ക്രിസ്റ്റ്യാനികള്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. ഗാഗുല്‍ത്താമലയിലേക്കു കുരിശുമായി പീഡനങ്ങള്‍ സഹിച്ച് യേശു നടത്തിയ യാത്രയുടെയും അതിനുശേഷമുള്ള കുരിശുമരണത്തിന്റെയും ഓര്‍മ പുതുക്കുകയാണ് ഈ ദിനത്തില്‍.

ദു:ഖവെള്ളിയോടനുബന്ധിച്ച് ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും തിരുക്കര്‍മങ്ങളും നടന്നു. പീഡാനുഭവ വായന, കുര്‍ബാന സ്വീകരണം, കുരിശിന്റെ വഴി, പരിഹാരപ്രദക്ഷിണം എന്നിവയാണു പള്ളികളില്‍ നടക്കുന്നത്. വിവിധ ദേവാലയങ്ങളുടെ നേതൃത്വത്തില്‍ കുരിശുമല കയറ്റവും ഉണ്ടാവും. മലയാറ്റൂര്‍, വാഗമണ്‍ കുരിശുമല, തുമ്പച്ചി കുരിശുമല തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കു വിശ്വാസികള്‍ പരിഹാരപ്രദക്ഷിണം നടത്തും.

ഇന്ന് പുലര്‍ച്ചെ മുതല്‍ മലയാറ്റൂര്‍ കുരിശുമുടിയിലേക്ക് ഭക്തജനങ്ങളുടെ പ്രവാഹമാണ്. മലയാറ്റൂരിലെ മാര്‍ത്തോമാ മണ്ഡപത്തില്‍ വിശുദ്ധന്റെ തിരുശേഷിപ്പു വണങ്ങി, ആനകുത്തിയ പള്ളി കണ്ട്, കുരിശുമുടി പള്ളിയില്‍ പ്രാര്‍ഥിച്ച്, പൊന്‍കുരിശു വണങ്ങി നേര്‍ച്ചകളര്‍പ്പിച്ച്, പാറയില്‍ പതിഞ്ഞ വിശുദ്ധന്റെ കാല്‍പാദങ്ങള്‍ വണങ്ങി നിര്‍വൃതിയോടെ വിശ്വാസികള്‍ മലയിറങ്ങും.

Advertisement