നോട്ടിങ്ങാം: ഇംഗ്ലണ്ടില്‍ നിന്നേറ്റ ആദ്യരണ്ടു ടെസ്റ്റിലെ നാണംകെട്ട തോല്‍വിക്ക കാരണം വിശ്രമമില്ലാത്ത മല്‍സരക്രമമാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി. ആവശ്യത്തിന് വിശ്രമമില്ലാത്തതും നിരന്തരമായ മല്‍സരക്രമവുമാണ് ഇന്ത്യക്ക് വിലങ്ങ്തടിയായതെന്ന് ധോണി പറഞ്ഞു.

വെസ്റ്റിന്‍ഡീസിനെതിരായ പരമ്പര കഴിഞ്ഞ് മതിയായ വിശ്രമം ഇല്ലാതെയാണ് ടീം ഇംഗ്ലണ്ടില്‍ കളിക്കാനിറങ്ങിയത്. വിന്‍ഡീസിലെ മൂന്നു ടെസ്റ്റുകള്‍ക്ക് തൊട്ടുപിന്നാലെ ഇംഗ്ലണ്ടില്‍ നാലെണ്ണം. ഫലത്തില്‍ ഏഴു ടെസ്റ്റ് മല്‍സരങ്ങളാണ് ടീം തുടര്‍ച്ചയായി കളിക്കുന്നത്. ഇതിനിടയില്‍ ഒരു പരിശീലന മല്‍സരത്തിനു മാത്രമാണ് ടീമിനു സമയം ലഭിച്ചത്. അതു മൊത്തത്തിലുള്ള പ്രകടനത്തെ ബാധിച്ചു -ധോണി പറഞ്ഞു.

കൂടാതെ പ്രമുഖ താരങ്ങളുടെ പരുക്കും വില്ലനായി. സേവാഗിന്റെ അഭാവം, ഗംഭീറിന്റെയും സഹീറിന്റെയും പരുക്കുകള്‍… എന്നിവയൊക്കെ ടീമിന് കനത്തനശ്ടങ്ങളാണ്. മൂന്നാം ടെസ്റ്റിന് മുന്നോടിയായി വേണ്ടത്ര വിശ്രമിക്കാന്‍ സമയമുണ്ട്. അടുത്തരണ്ട്‌ടെസ്റ്റിലും ഇന്ത്യ ശക്തമായി തിരിച്ചടിക്കും ധോണി പറഞ്ഞു.