എന്താണ് ബാക്ക് പെയ്ന്‍?
പരിക്കുകാരണമോ, പെട്ടെന്നുള്ള എഴുന്നേല്‍ക്കല്‍, വീക്കം, കാന്‍സര്‍(വിരളമായി) എന്നിവ കാരണം ശരീരത്തിന്റെ ബാക്ക് സൈഡില്‍ ഉണ്ടാകുന്ന വേദനയാണ് ബാക്ക് പെയ്ന്‍. സാധാരണയായി പിറകുഭാഗത്ത് താഴെയാണ് വേദന അനുഭവപ്പെടുന്നത്. മുന്നോട്ട ്‌വളയുമ്പോള്‍ വേദന കൂടുന്നു. പ്രായപ്രശ്‌നങ്ങള്‍ കാരണം നട്ടെല്ലിലെ ഞരമ്പുകളിലുണ്ടാകുന്ന മര്‍ദ്ദം വേദന കാലിലേക്കും പടരാനിടയാക്കുന്നു.

എന്താണിതിനു കാരണം?
പിറകിലെ മസിലുകള്‍ക്കുണ്ടാകുന്ന സ്‌ട്രെയ്‌നാണ് ബാക്ക് പെയ്ന്‍ എന്നതു സൂചിപ്പിക്കുന്നത്. ഏകദേശം 200 മസിലുകളാണ് ഈ മേഖലയിലുള്ളത്. തൂക്കക്കൂടുതല്‍, ഉളുക്ക്, എന്നിവ ബാക്ക് പെയ്‌നിന് കാരണമാണ്. എന്നാല്‍ നട്ടെല്ലിന് ബാധിക്കുന്ന തരത്തില്‍ ശരീരത്തിന് എന്തെങ്കിലും ക്ഷതം പറ്റിയിട്ടുണ്ടെങ്കില്‍ അതും വേദനക്ക് കാരണമാകാറുണ്ട്.

ഈ വേദന എത്ര കാലം ഉണ്ടാകും?
രണ്ടാഴ്ചവരെ ഈ വേദനയും അസ്വസ്ഥതയും തുടരും. മരുന്നുകള്‍ക്കും ഫിസിയോതെറാപ്പിക്കും പുറമേ വിശ്രമവും വേദന് കുറക്കാന്‍ അത്യാവശ്യമാണ്.

എന്താണ് ഇതിനുള്ള ചികിത്സ?
പാരസെറ്റമോള്‍, ഇബുപ്രൊഫണ്‍ തുടങ്ങിയ വേദനാസംഹാരികള്‍ ദിവസവും മൂന്നുമുതല്‍ നാലുവരെ കഴിക്കാം. ഇതോടൊപ്പം വേദയുള്ള സ്ഥലത്ത് ചൂടുപിടിക്കുന്നതും നല്ലതാണ്.
ഇതിനൊക്കെ പുറമേ പൂര്‍ണമായ വിശ്രമവും അത്യാവശ്യമാണ്. വ്യായാമങ്ങള്‍ ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. സുഖകരമായ രീതിയില്‍ ഉറങ്ങണം. കിടക്കകളില്‍ കിടക്കുന്നതാണുത്തമം.

എങ്ങനെ തടയാന്‍ കഴയും?
പുറകിലത്തെ മസിലുകള്‍ ആരോഗ്യകരമായി സൂക്ഷിക്കുക എന്നതാണ് ബാക്ക് പെയ്ന്‍ തടയാനുള്ള മാര്‍ഗ്ഗം. മസിലുകള്‍ക്ക് ആയാസം നല്‍കുന്ന വ്യായാമങ്ങള്‍ചെയ്യണം. വേദനയുള്ള സമയത്ത് ഇത്തരം വ്യയാമങ്ങള്‍ ഒഴിവാക്കണം.