എഡിറ്റര്‍
എഡിറ്റര്‍
പ്രളയഭൂമിയില്‍ നിന്നും രക്ഷിച്ചെന്ന വാദം കള്ളം: മോഡിക്കെതിരെ ഗുജറാത്ത് ഉദ്യോഗസ്ഥന്‍
എഡിറ്റര്‍
Wednesday 26th June 2013 4:37pm

modi-sad

പ്രളയബാധിത പ്രദേശമായ ഉത്തരാഖണ്ഡില്‍ നിന്നും ഗുജറാത്തി തീര്‍ത്ഥാടകരെ രക്ഷിച്ചുകൊണ്ടുവന്നു എന്നുള്ള മോഡിയുടെ അവകാശവാദത്തിനെതിരെ ഉത്തരാഖണ്ഡിലെ പ്രളയ ഭൂമിയില്‍ നിന്നും രക്ഷപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനും കുടുംബവും.

ഗുജറാത്ത് റോഡ് ആന്‍ഡ് ബില്‍ഡിങ് ഡിപ്പാര്‍ട്‌മെന്റിന്റെ എഞ്ചിനീയറായ മഹേഷ് മേവധയുടെ കുടുംബവും 9 ഉറക്കമില്ലാത്ത രാത്രികളാണ് ഉത്തരാഖണ്ഡില്‍ കഴിച്ചുകൂട്ടിയത്. മഹേഷ് മേധവ, അദ്ദേഹത്തിന്റെ ഭാര്യയായ ഹര്‍ഷ, മകള്‍ റിഥിയും ചില സുഹൃത്തുക്കളുമാണ് ഉത്തരാഖണ്ഡിലെ പ്രളയ ഭൂമിയില്‍ കുടുങ്ങിയത്.

Ads By Google

തങ്ങളെ അവിടെ നിന്നും രക്ഷപ്പെടുത്തിയത് ഗുജറാത്തിലെ മോഡി സര്‍ക്കാര്‍ അല്ലെന്നും അത്തരത്തിലുള്ള പ്രചരണങ്ങളെല്ലാം വെറും നുണക്കഥകള്‍ മാത്രമാണെന്നും മേവദാസ് പറയുന്നു.

ജൂണ്‍ 8 നാണ് ഞങ്ങള്‍ ഗുജറാത്തില്‍ എത്തുന്നത്. കേദാര്‍നാഥിലേക്ക് ജൂണ്‍ 16 ന് പോയി. അന്നാണ് ദുരന്തം പ്രളയരൂപത്തില്‍ കേദാര്‍നാഥിനെ വിഴുങ്ങുന്നത്. എവിടെയൊക്കെയോ അലഞ്ഞതിന് ശേഷം വെള്ളത്തിലൂടെയും കാടുകളിലൂടെയും രാംവദാ ഗ്രാമത്തിലെത്തി. അവിടെ നിന്നും ഒരു ഹെലികോപ്റ്റര്‍ ലഭിച്ചു. വെള്ളമോ ഭക്ഷണമോ ലഭിക്കാതെയുള്ള നാളുകളായിരുന്നു അത്. ജൂണ്‍ 22 നാണ് ഞങ്ങള്‍ ഹരിദ്വാറിലെത്തുന്നത്. അപ്പോഴേക്കും കടുത്ത പനിയും രക്തസമ്മര്‍ദ്ദവും കൂടിയിരുന്നു.

ഹരിദ്വാറില്‍ ഹര്‍ഷയുടെ സഹോദരന്‍ ഭരത് സുതര്‍ അഹമ്മദാബാദില്‍ നിന്നും എത്തിയിരുന്നു. ഞങ്ങളെല്ലാവരും അന്ന് രാത്രി ശാന്തികുഞ്ച് ആശ്രമത്തില്‍ തങ്ങി. അവിടെ ഗുജറാത്ത് സര്‍ക്കാര്‍ തീര്‍ത്ഥാടകര്‍ക്ക് വേണ്ടി ഒരുക്കിയ ക്യാമ്പ് ഉണ്ടായിരുന്നു. അവിടെ പോലും ഗുജറാത്ത് സര്‍ക്കാര്‍ ഒരുക്കിയ സുരക്ഷാ ക്രമീകരണങ്ങളോ സംവിധാനങ്ങളോ സേനയേയോ ഉണ്ടായിരുന്നില്ല.

അവിടെ നിന്നും എങ്ങനെയെങ്കിലും തിരിച്ച് എത്താനായി 4.5 ലക്ഷം രൂപ മുടക്ക് ഫ്‌ളൈറ്റ് ചാര്‍ട്ട് ചെയ്ത് വരാന്‍ തീരുമാനിച്ചു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിമാനത്തില്‍ വരാമെന്നും ഫ്‌ളൈറ്റില്‍ ഞങ്ങള്‍ക്ക് സൗജന്യമായി യാത്ര ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്ന് പറഞ്ഞു.

രണ്ട് മൂന്ന് മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ അയച്ച ഫ്‌ളൈറ്റ് എത്തുമെന്ന് പറഞ്ഞെങ്കിലും ഒന്നും ഉണ്ടായില്ല. പിന്നീട് ഫ്‌ളൈറ്റ് കാന്‍സല്‍ ചെയ്യേണ്ടി വന്നെന്നും ട്രെയിനില്‍ സ്ലീപ്പര്‍ കോച്ച് ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും പറഞ്ഞു.

റെയില്‍വേ സ്റ്റേഷനിലേക്ക് ഞങ്ങളുടെ കൂടെ ഒരു ഉദ്യോഗസ്ഥന്‍ ഉണ്ടായിരുന്നു. അദ്ദേഹം ഞങ്ങളെ ജനറല്‍ കോച്ചില്‍ കൊണ്ടുവിട്ടു. അതില്‍ ഫാന്‍ പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ ഞങ്ങളുടെ കയ്യില്‍ അതോറിറ്റി നല്‍കുന്ന ഐഡന്റന്റി പ്രൂഫ് ഇല്ലാത്തതു കാരണം ഞങ്ങള്‍ പ്രളയഭൂമിയിലെ ഇരകളാണെന്ന് ട്രെയിനിലെത്തിയ ടി.ടിയോട് പോലും വെളിപ്പെടുത്താനായില്ല. അനധികൃമായി ട്രെയിനില്‍ കയറിപ്പറ്റിയവരാണ് ഞങ്ങളെന്ന് അവര്‍ വാദിച്ചു.

ഉത്തരാഖണ്ഡില്‍ ഇത്തരമൊരു ദുരന്തമുണ്ടായപ്പോള്‍ അവിടെ കുടുങ്ങിയ ഗുജറാത്തികളെ രക്ഷിക്കാനായി മോഡി സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വെറും പ്രചരണത്തിന് വേണ്ടി മാത്രം ഹെലികോപ്റ്റര്‍ കയറിയ അദ്ദേഹത്തിന്റെ ഭരണത്തിലുള്ള വിശ്വാസം നഷ്ടമായി. ഫോട്ടോ തരപ്പെടുത്താനാണ് അദ്ദേഹം അവിടെയെത്തിയത്. അല്ലാതെ രക്ഷാപ്രവര്‍ത്തനത്തിനല്ല.

ഉത്തരാഖണ്ഡില്‍ പ്രളയദുരന്തത്തില്‍പ്പെട്ട 15,000 ഗുജറാത്തികളെ താന്‍ രക്ഷപ്പെടുത്തിയെന്ന് അവകാശപ്പെട്ടായിരുന്നു മുഖ്യമന്ത്രി നരേന്ദ്ര മോഡി രംഗത്തെത്തിയത്.

എന്നാല്‍ ഉത്തരാഖണ്ഡ് ദുരന്തത്തില്‍നിന്ന് രാഷ്ട്രീയലാഭം കൊയ്യാനാണ് മോഡി ശ്രമിക്കുന്നത്.

ഇരകളുടെ സംസ്ഥാനമോ ജനനമോ മതമോ നോക്കിയല്ല മറിച്ച് മനുഷ്യര്‍ എന്ന പരിഗണനയിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. എന്തെങ്കിലും കാര്യലാഭത്തിന് വേണ്ടിയല്ല മറ്റ് സംസ്ഥാനങ്ങളും സഹായം പ്രഖ്യാപിച്ചത്. ഇത്തരമൊരു ദുരന്തം നേരിടുമ്പോള്‍ അതവരുടെ ചുമതലയാണ്.

Advertisement