മുെബൈ: ഗുജറാത്ത് സംസ്ഥാനം മോഡിയുടെതല്ലെന്നും ഇന്ത്യയുടെതാണെന്നും അമിതാഭ് ബച്ചന്‍. താന്‍ നരേന്ദ്രമോഡിയയല്ല, അഗുജറാത്തിലെ ടൂറിസത്തെയാണ് പ്രചരിപ്പിച്ചതെന്നും അതില്‍ നിന്ന് ആര്‍ക്കും തന്നെ തടയാന്‍ കഴിയില്ലെന്നും ബച്ചന്‍ വ്യക്തമാക്കി.

‘നരേന്ദ്രമോഡിയുടെ രാഷ്ട്രീയത്തെ ഞാന്‍ പ്രചരിപ്പിച്ചിട്ടില്ല. മോഡി ഒരു വ്യക്തി മാത്രമാണ്. ഗുജറാത്ത് മോഡിയുടെതല്ല, ഇന്ത്യയുടെതാണ്. എന്റെ രാജ്യത്തെ പൗരനെന്ന നിലയില്‍ ഞാന്‍ അഭിമാനിക്കുന്നുണ്ട്. എന്റെ രാജ്യത്തിന്റെ ഒരു ഭാഗത്തെ ഉയര്‍ത്തിക്കാട്ടുന്നതിന് എനിക്ക് അവകാശമുണ്ട്’-ബച്ചന്‍ വ്യക്തമാക്കി.

എന്നെ ആക്രമിക്കാം, കുറ്റപ്പെടുത്താം, ക്രൂശിക്കാം, എന്നാല്‍ ഇതില്‍ നിന്നും എന്നെ പിന്തിരിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല. മോഡിയുമായി ബന്ധമുള്ളതിനാണ് എന്നെ ക്രൂശിക്കുന്നതെങ്കില്‍ മോഡിയുമായി ബന്ധപ്പെട്ട നിരവധി പേരുണ്ട്. അവരെയൊക്കെ ഇതു പോലെ വിചാരണ ചെയ്യണമെന്നും ബച്ചന്‍ പറഞ്ഞു.