Categories

ബ്രാന്‍ഡ് അംബാസിഡറാക്കുന്ന കാര്യം തീരുമാനിക്കേണ്ടത് സര്‍ക്കാര്‍: ബച്ചന്‍

മുംബൈ: തന്നെ കേരളാ ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാറാണെന്ന് അമിതാഭ് ബച്ചന്‍. ബ്രാന്റ് അംബാസിഡറാക്കണമെന്ന് കേരള സര്‍ക്കാര്‍ അഭ്യര്‍ഥിച്ചതിനെ തുടര്‍ന്ന് താന്‍ സന്നദ്ധത അറിയിച്ചത്. സി പി ഐ എം കേന്ദ്ര നേതൃത്വം ഇതിനെ എതിര്‍ത്തതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും ബച്ചന്‍ കൂട്ടിച്ചേര്‍ത്തു.

ഗുജറാത്തിലെ നരേന്ദ്ര മോഡി സര്‍ക്കാറിന്റെ ബ്രാന്‍ഡ്് അംബാസിഡറായ ഒരാളെ കേരളത്തിന്റെ അംബാസിഡറാക്കില്ലെന്ന് സി പി ഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യച്ചൂരി ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.