എഡിറ്റര്‍
എഡിറ്റര്‍
ഹൃദയഭേദകം ഈ കാഴ്ച; റെയില്‍വേ പാളത്തില്‍ മരിച്ചുകിടക്കുന്ന അമ്മയുടെ മുലകുടിക്കാന്‍ ശ്രമിക്കുന്ന പിഞ്ചുകുഞ്ഞ്
എഡിറ്റര്‍
Thursday 25th May 2017 10:20am

ഭോപ്പാല്‍: റെയില്‍വേ പാളത്തില്‍ മരിച്ചുകിടക്കുന്ന അമ്മയുടെ മുലകുടിക്കാന്‍ ശ്രമിക്കുന്ന പിഞ്ചുകുഞ്ഞിന്റെ ചിത്രം വൈറാലാകുന്നു. ഭോപ്പാലില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ മധ്യപ്രദേശിലെ ദമോഹില്‍ നിന്നാണ് ഹൃദയഭേദകമായ ഈ കാഴ്ച.

അമ്മ മരിച്ചുകിടക്കുകയാണെന്ന് അറിയാതെ അവരെ കുലുക്കി വിളിക്കുകയും അതിന് ശേഷം വിശപ്പടക്കാനായി ആ അമ്മയുടെ മുല കുടിക്കുന്ന ഒരു വയസുകാരിയുടെ ചിത്രമാണ് ഏവരുടേയും കണ്ണുനനയിക്കുന്നത്.


Dont Miss ഇടതു ഭരണം നീണാള്‍ വാഴട്ടേ, വിപ്ലവം ജയിക്കട്ടെ; കേരളം ബംഗാളല്ല; റുമാനിയയോ കംപൂച്ചിയയോ ആയാലും വിജയേട്ടന് പുല്ലാണ്: ജയശങ്കര്‍


ഹിന്ദുസ്ഥാന്‍ ടൈംസ് ഫോട്ടോഗ്രാഫറാണ് ചിത്രം പകര്‍ത്തിയത്. സ്ത്രീ എങ്ങനെയാണ് മരിച്ചതെന്നത് വ്യക്തമല്ല. ഒരു പക്ഷേ നടന്നുപോകവേ ട്രെയിന്‍ ഇടിച്ചതായിരുന്നു. രക്തംവാര്‍ന്നായിക്കാം യുവതിയുടെ മരണമെന്നാണ് നിഗമനം.

യുവതി മരണപ്പെട്ടത് എപ്പോഴാണ് വ്യക്തമല്ല. സംഭവം അറിഞ്ഞ ശേഷം നാട്ടുകാര്‍ പൊലീസിനേയും ചൈല്‍ഡ് വെല്‍ഫെയര്‍ പ്രവര്‍ത്തകരേയും വിവരമറിക്കുകയായിരുന്നു.

നാട്ടുകാര്‍ കണ്ടെത്തുന്നതിന് മുന്‍പ് തന്നെ യുവതി മരണപ്പെട്ടിരുന്നെന്നും എന്നാല്‍ കുഞ്ഞിന് ഒരു പരിക്കും പറ്റിയിട്ടില്ലെന്ന് റെയില്‍വേ പൊലീസ് ഓഫീസര്‍ അനില്‍ മറാവി പറഞ്ഞു.

അതിനിടെ അമ്മയുടെ ജീവനറ്റ ശരീരവുമായി ആശുപത്രിയിലേത്തിയപ്പോള്‍ പ്രവേശന ഫീസായ പത്തുരൂപ നല്‍കാന്‍ പോലും ആരും ഉണ്ടായിരുന്നില്ല. പിന്നീട് ആശുപത്രിയിലെ വാര്‍ഡ് ബോയി തരുണ്‍ തിവാരിയാണ് പത്ത് രൂപ കൊടുത്ത് ആശുപത്രി ഫീസ് കെട്ടിയത്.

അമ്മയുടേയും കുട്ടിയുടേയും കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ഫോട്ടോ സഹിതം പുറത്ത് വിട്ട് കുട്ടിയുടെ ബന്ധുക്കളെ അന്വേഷിക്കുമെന്നും പൊലീസ് പറയുന്നു. കുഞ്ഞിനെ ചൈല്‍ഡ് ഹോമിലേക്ക് മാറ്റിയതായും പൊലീസ് വ്യക്തമാക്കി.

Advertisement