വിതുര : പെന്റാവാലന്റ് പ്രതിരോധ കുത്തിവെപ്പ് നല്‍കിയ പിഞ്ചു കുഞ്ഞ് മരിച്ചു. വിതുര പരപ്പാറ മരുതും കാട് ഷാരിയര്‍ മന്‍സിലില്‍ ഷമീര്‍ ഷാജില ദമ്പതികളുടെ മകള്‍ 59 ദിവസം പ്രായമായ അന്‍സിയാണ് മരിച്ചത്. ബുധനാഴ്ചയാണ് കുഞ്ഞിന് വാക്‌സിന്‍ നല്‍കിയത്. ഇന്നലെ രാവിലെ അനക്കമറ്റുകിടന്ന കുഞ്ഞിനെ വിതുര സി.എച്ച്.സിയിലെത്തിച്ചെ്ങ്കിലും മരണം സംഭവിച്ചിരുന്നു.

വാക്‌സിനേഷന്‍ സംബന്ധിച്ച് രക്ഷകര്‍ത്താക്കള്‍ സംശയമുന്നയിച്ചതിനെത്തുടര്‍ന്ന് മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബുധനാഴ്ചയായിരുന്നു പെന്റാവാലന്റ് വാക്‌സിനേഷന്‍ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം. തുടക്കത്തിലേ വാക്‌സിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു

വിതുര സി.എച്ച്.സി യില്‍ അന്‍സി ഉള്‍പ്പെടെ എട്ടുപേര്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ഇവരില്‍ ഏഴുപേര്‍ക്കും പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മെഡിക്കല്‍ ഓഫീസര്‍ നിജു പറഞ്ഞു. അന്‍സിയുടെ മരണം വാക്‌സിന്‍ നല്‍കിയതുമൂലമാണെന്ന ആരോപണത്തെ തുടര്‍ന്ന് ഡി.എം.ഒ അടക്കമുള്ള ഡോക്ടര്‍മാര്‍ വിതുരയിലെത്തി. ലോകാരോഗ്യ സംഘടനാപ്രതിനിധികളും ദല്‍ഹിയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘവും ഇന്ന് വിതുരയിലെത്തും.

Malayalam news

Kerala News In English