എഡിറ്റര്‍
എഡിറ്റര്‍
നടി ശില്‍പ്പ ഷെട്ടി അമ്മയായി
എഡിറ്റര്‍
Monday 21st May 2012 12:35pm

ബോളിവുഡ് നടി ശില്‍പ്പാ ഷെട്ടിക്ക് ആണ്‍കുഞ്ഞ് പിറന്നു. ഖറിലെ ഹിന്ദുജ ഹെല്‍ത്ത് കെയര്‍ സര്‍ജിക്കല്‍ ആശുപത്രിയില്‍ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഇന്ന് രാവിലെയായിരുന്നു പ്രസവം.

ശില്‍പ്പയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര ട്വിറ്ററിലൂടെ അറിയിച്ചതാണീക്കാര്യം. ‘ ദൈവം ഞങ്ങള്‍ക്കൊരു കുഞ്ഞുമോനെ തന്നിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഞാന്‍ വളരെ സന്തോഷത്തിലാണ്’ കുന്ദ്ര ട്വീറ്റ് ചെയ്തു.

മൂന്ന് വര്‍ഷം മുമ്പാണ് ശില്‍പ്പ രാജിനെ വിവാഹം കഴിച്ചത്.

Advertisement