Categories

പ്രസവം ട്രെയിനിലെ ക്ലോസറ്റില്‍; കുഞ്ഞ് പരിക്കേല്‍ക്കാതെ ട്രാക്കില്‍

പാലക്കാട്: യുവതി തീവണ്ടിയിലെ ക്ലോസറ്റില്‍ പ്രസവിച്ച കുഞ്ഞ് നിസ്സാരമായ പരിക്കുകളോടെ റെയില്‍വേ ട്രാക്കില്‍. തീവണ്ടി കടന്ന് പോയതിന് ശേഷം റെയില്‍വേ ട്രാക്കില്‍ കുഞ്ഞിനെ കണ്ട യാത്രക്കാര്‍ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസെത്തി കുഞ്ഞിനെ അമ്മത്തൊട്ടിലിലേക്ക് മാറ്റി. പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഇന്നലെ പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു സംഭവം.

കുഞ്ഞിന്റെ അമ്മയെ തീവണ്ടിയില്‍ നിന്ന് അവശ നിലയില്‍ പിന്നീട് പോലീസ് കണ്ടെത്തി. ബാത്‌റൂമില്‍ പോയപ്പോള്‍ ക്ലോസറ്റില്‍ അറിയാതെ പ്രസവിക്കുകയായിരുന്നെന്നും കുഞ്ഞ് ട്രാക്കില്‍ വീണതിനാല്‍ ഭയം മൂലമാണ് ആരോടും പറയാതിരുന്നതെന്നും ഇവര്‍ മൊഴിനല്‍കി. എന്നാല്‍ റെയില്‍വേ ട്രാക്കില്‍ കുഞ്ഞിനെ ഉപേക്ഷിച്ചതിന് ഡെപ്യൂട്ടി സ്‌റ്റേഷന്‍ മാസ്റ്ററുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിക്കെതിരെ കേസ്സെടുത്തു.

ചേലക്കര തോന്നൂര്‍കര സുരേഷിന്റെ ഭാര്യ ഉഷയ്‌ക്കെതിരെയാണു പാലക്കാട് റെയില്‍വേ പോലീസ് കേസെടുത്തത്. ഷൊര്‍ണൂരിലേക്കു പോകാനാണു ഉഷ നിലമ്പൂര്‍ പാസഞ്ചറില്‍ കയറിയത്. പരിശോധനയില്‍ നവജാതശിശുവാണെന്നും ഉദ്ദേശം എട്ടുമാസത്തെ വളര്‍ച്ച മാത്രമേയുള്ളുവെന്നും സ്ഥിരീകരിച്ചു. സാരമായ പരുക്കുകളൊന്നും കുട്ടിയുടെ ദേഹത്തുണ്ടായിരുന്നില്ല. യുവതിയെയും കുഞ്ഞിനെയും തുടര്‍ചികിത്സകള്‍ക്കായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിര്‍മാണത്തൊഴിലാളിയായ യുവതിയെ ഭര്‍ത്താവ് ഉപേക്ഷിച്ചതാണെന്നു പറയുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.