Categories

‘കൂട്ടത്തിലൊരാള്‍ക്ക് ആപത്ത് പറ്റിയിട്ട് നേരിട്ട് ഒന്ന് വിളിക്കാനോ ആശ്വസിപ്പിക്കനോ പോലും ഇമേജ് നോക്കുന്ന നടന്മാരാണ് തലപ്പത്ത്; അമ്മയ്‌ക്കെതിരെ ആഞ്ഞടിച്ച് ബാബുരാജ്

 


കൊച്ചി: നടിക്കെതിരായ ആക്രമണത്തിന് പിന്നാലെയുണ്ടായ വിവാദങ്ങള്‍ മലയാള സിനിമാലോകത്ത് പൊട്ടിത്തെറികള്‍ക്ക് കാരണമായിരിക്കുകയാണ്. താരസംഘടനയായ അമ്മയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ബാബുരാജ് രംഗത്തെത്തിയിരിക്കുകയാണ്. അംഗങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുകയും, കൈനീട്ടം കൊടുക്കുകയും, ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തത് കൊണ്ട് മാത്രം കാര്യമുണ്ടോയെന്ന് ബാബുരാജ് ചോദിച്ചു. ഇങ്ങനെ മതിയോ എന്ന തലക്കെട്ടോടെ എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റിലായിരുന്നു താരത്തിന്റെ പ്രതികരണം.

”തലപ്പത്തിരിക്കുന്ന എല്ലാവരും അവരവരുടെ കാര്യങ്ങളില്‍ അല്ലെങ്കില്‍ അവര്‍ക്ക് ഉചിതമാണ് എന്ന് തോന്നുന്ന കാര്യങ്ങളില്‍ മാത്രമായി ഒതുങ്ങുന്നത് നല്ലതല്ല. ഒരംഗത്തിനു എന്തെങ്കിലും ആപത്ത് സംഭവിച്ചാല്‍ അവരെ ഒന്നു നേരിട്ട് വിളിക്കാനോ, ആശ്വസിപ്പിക്കനോ പോലും ഇമേജ് നോക്കുന്ന നടന്മാരാണ് സംഘടനയുടെ തലപ്പത്ത്. പല നിര്‍ണ്ണായക ചോദ്യങ്ങള്‍ക്കും എത്ര നാള്‍ ഹാസ്യത്തിലൂടെ മറുപടി നല്‍കി അംഗങ്ങളുടെ കണ്ണടപ്പിക്കാന്‍ സാധിക്കും’ എന്നും ബാബുരാജ് ചോദിക്കുന്നു.


Also Read: ‘അശ്വിന് താക്കീത്, കോഹ്‌ലിയ്ക്ക് മുന്നറിയിപ്പ്, കുല്‍ദീപിന് ഉപദേശം’; വിക്കറ്റിന് പിന്നില്‍ ഇന്ത്യയുടെ ‘റിയല്‍ ക്യാപ്റ്റനായി’ എം.എസ് ധോണി  


”ജനങ്ങള്‍ എല്ലാം നോക്കി കാണുന്നുണ്ട്. ഇത്തരത്തില്‍ അംഗങ്ങളുടെ കാര്യങ്ങളില്‍ ഇടപെടാന്‍ ഇമേജ് നോക്കുന്ന നടന്മാര്‍ ദയവു ചെയ്ത് ആ സ്ഥാനം ഉപേക്ഷിക്കണമെന്നാണ് എനിക്ക് പറയാന്‍ ഉള്ളത്. ഞാനൊരു അപകടത്തില്‍പ്പെട്ട് ആശുപത്രിയിലായിരുന്നു സമയത്തും ഇതില്‍ പലരും വിളിച്ചില്ല, അന്വേഷിച്ചില്ല,’ എന്നു പറഞ്ഞ ബാബുരാജ് തനിക്കതില്‍ പരാതിയില്ലെന്നും എന്നാല്‍ ഞാന്‍ താമസിക്കുന്ന ഞാന്‍ വോട്ടറായ ആലുവ ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ എം.പി കൂടിയായ അമ്മയുടെ പ്രസിഡന്റ് ഒന്ന് വിളിച്ചു ക്ഷേമം അന്വേഷിക്കാതിരുന്നതിനെ നിസ്സാരമായി കാണാന്‍ മനസ്സ് സമ്മതിക്കുന്നില്ലെന്നും കുറിപ്പില്‍ പറയുന്നു.

”പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള വരികളായി ഇതിനെ കാണരുതെന്നു പറഞ്ഞ താരം എന്നാല്‍ ഇപ്പോള്‍ ചിന്തിക്കേണ്ട സമയമാകുന്നു. നടീനടന്മാര്‍ പൊതുവെ പ്രതികരണശേഷി നഷ്ട്ടപെട്ടവരാണ് എന്ന് മുദ്രകുത്തല്‍ ഇനിയെങ്കിലും മാറ്റിയെടുക്കണമെന്നും പറയുന്നു.


Don’t Miss: ‘മാഡത്തോട് അന്വേഷിച്ചിട്ട് മറുപടി പറയാം എന്നു പറഞ്ഞാണ് അവര്‍ മടങ്ങിയത്’; ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ദിലീപിനെ അറിയിച്ചിരുന്നുവെന്ന് ഫെനി ബാലകൃഷ്ണന്‍


ഒരു കാര്യം ഓര്‍ക്കുക ഒരംഗം സംഘടനയില്‍ അംഗത്വം എടുത്താല്‍ അവര്‍ നല്ലതാകട്ടെ ചീത്തയാകട്ടെ ,അവരെ സംരക്ഷിക്കാനുള്ള ബാധ്യതയും കൂടി സംഘടനയ്ക്കുണ്ട്. അല്ലാതെ വര്‍ഷത്തിലൊരിക്കല്‍ കുറേ മേലാളന്മാരുടെ വലിപ്പ കഥ കേള്‍ക്കാനും ഉച്ചയ്ക്ക് മൃഷ്ട്ടാന്ന ഭോജനത്തിനുള്ള ഒത്തുചേരല്‍ മാത്രമാകരുത് സംഘടന. എന്നു പറഞ്ഞാണ് അദ്ദേഹം തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.