എഡിറ്റര്‍
എഡിറ്റര്‍
‘ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് കുത്തിനോവിക്കരുത് ‘ ; വെട്ടേറ്റ സംഭവത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ ബാബുരാജ്
എഡിറ്റര്‍
Friday 17th February 2017 7:18pm


മൂന്നാര്‍: വാക്കു തര്‍ക്കത്തില്‍ വെട്ടേറ്റ സംഭവത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബാബുരാജ് രംഗത്ത്. ഇല്ലാത്ത കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കരുതെന്നും ഒരു ദൃശ്യമാധ്യമം തനിക്കെതിരെ ഗൂഢലക്ഷ്യം വച്ചു കൊണ്ട് പ്രവര്‍ത്തിച്ചെന്നുമായിരുന്നു ബാബുരാജ് പറഞ്ഞത്. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ ചെയ്ത വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

ആശുപത്രിയില്‍ കിടന്നപ്പോള്‍ തനിക്കെതിരെ ഒരു ദൃശ്യമാധ്യമം വളരെ മോശമായ രീതിയില്‍ റിപ്പോര്‍ട്ട് നല്‍കി. അതില്‍ പറഞ്ഞ കാര്യങ്ങളില്‍ യാതൊരു സത്യമില്ലെന്നും നിക്ഷിപ്ത താല്‍പര്യത്തോടെയാണ് അവര്‍ വാര്‍ത്ത നല്‍കിയതെന്നും ബാബുരാജ് പറയുന്നു. ആശുപത്രി കിടക്കയ്ക്ക് അരികില്‍ വച്ചെടുത്ത ക്യാമറിയിലാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്.

സംഭവത്തിന്റെ വിശ്വാസ്യതയെ തന്നെ ഇല്ലാതാക്കുന്നതാണ് മാധ്യമങ്ങളുടെ പ്രവര്‍ത്തനമെന്നും ബാബുരാജ് പറയുന്നു. സത്യത്തില്‍ സംഭവിച്ചത് എന്താണെന്നും ബാബുരാജ് പറയുന്നുണ്ട്. വീടിന് സമീപത്തുള്ള ഒരു സ്ഥലമിടപാടുമായി ബന്ധപ്പെട്ട് താന്‍ വഞ്ചിക്കപ്പെടുകയായിരുന്നു എന്നാണ് ബാബുരാജ് പറയുന്നത്.


Also Read: ‘ഒടുവില്‍ മുഖ്യമന്ത്രി വാ തുറന്നു’; സദാചാര ഗുണ്ടായിസം പോലുള്ള ക്രിമിനല്‍ ചട്ടമ്പിത്തരങ്ങള്‍ അനുവദിക്കില്ലെന്ന് പിണറായി


ലക്ഷങ്ങള്‍ കൊടുത്താണ് താന്‍ സ്ഥലം സ്വന്തമാക്കിയതെന്നും എന്നാല്‍ നിരവധി കാരണങ്ങള്‍ പറഞ്ഞ് ഇടപാടുകാരന്‍ കരാര്‍ വൈകിപ്പിക്കുകയായിരുന്നുവെന്നും ബാബുരാജ് വീഡിയോയില്‍ പറയുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് തനിക്കെതിരെ ആക്രമണമുണ്ടായതെന്നും അദ്ദേഹം പറയുന്നുണ്ട്.

Advertisement