എഡിറ്റര്‍
എഡിറ്റര്‍
ബാബുരാജ് വീണ്ടും സംവിധായകനാകുന്നു
എഡിറ്റര്‍
Wednesday 30th May 2012 4:51pm

കൊച്ചി: 18 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ നിരവധി വേഷങ്ങള്‍ ബാബുരാജ് ചെയ്തിട്ടുണ്ട്. എന്നാല്‍ സോള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രത്തിനുശേഷം ബാബുരാജ് ചെയ്ത വേഷങ്ങളാണ് അദ്ദേഹത്തില്‍ സിനിമയില്‍ നല്ലൊരിടം നേടിക്കൊടുത്തത്. ഗുണ്ടയായി മലയാളികളുടെ വെറുപ്പ് സമ്പാദിച്ച ബാബുരാജിന്റെ ബാബു എന്ന പാചകക്കാരനെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണുണ്ടായത്.

ഇപ്പോള്‍ നിന്നുതിരിയാന്‍ സമയമില്ലാത്ത അവസ്ഥയാണ് ബാബുരാജിന്. ജഗതി ശ്രീകുമാറിന്റെ അപകടത്തെതുടര്‍ന്ന് റിലീസിംഗ് മുടങ്ങിയ മിസ്റ്റര്‍ മരുമകനില്‍ ജഗതിക്കു പകരം അഭിനയിക്കുന്നതു ബാബുരാജാണ്. നോട്ടി പ്രഫസര്‍, ഡിവൈഎസ്പി ശങ്കുണ്ണി അങ്കിള്‍ എന്നീ ചിത്രങ്ങളില്‍ ബാബുരാജാണ് നായകന്‍.

അഭിനയം മാത്രമല്ല സംവിധാന രംഗത്തും ഒരിക്കല്‍ കൂടി ഇറങ്ങിനോക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ബാബുരാജ്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഏതായാലും ഡിസംബറോടെ ചിത്രം പുറത്തിറങ്ങുമെന്നാണറിയുന്നത്.

നേരത്തെ സംവിധാനം ചെയ്ത ബ്ലാക്ക് ഡാലിയ, മനുഷ്യമൃഗം എന്നീ ചിത്രങ്ങള്‍ ബാബുരാജ് സംവിധാനം ചെയ്തിരുന്നു. എന്നാല്‍ ഇവ ബോക്‌സ്ഓഫീസില്‍ പരാജയപ്പെടുകയായിരുന്നു.

‘ഇപ്പോഴാണ് മനുഷ്യമൃഗം തീയേറ്ററുകളിലെത്തിയിരുന്നതെങ്കില്‍ ഒരു പക്ഷേ ഹിറ്റായേനെ. മോശം മാര്‍ക്കറ്റിങ് മൂലമാണ് ചിത്രം പരാജയപ്പെട്ടത്. ഉടന്‍ തന്നെ മറ്റൊരു ചിത്രം സംവിധാനം ചെയ്യും. ഇപ്പോള്‍ സിനിമാരംഗത്തു നിന്നും ലഭിക്കുന്ന വിജയത്തില്‍ സന്തോഷവാനാണ്’ ബാബുരാജ് പറയുന്നു.

Advertisement