എഡിറ്റര്‍
എഡിറ്റര്‍
ബാബുരാജ് വീണ്ടും വില്ലനാകുന്നു
എഡിറ്റര്‍
Tuesday 28th January 2014 3:58pm

baburaj

വില്ലന്‍ വേഷങ്ങളിലൂടെ മാത്രം ഒരുകാലത്ത് മലയാളിക്ക് പരിചിതനായിരുന്ന നടനായ ബാബുരാജ് സാള്‍ട്ട് ആന്റ് പെപ്പറിലൂടെയാണ് വ്യത്യസ്തനാകാന്‍ തുടങ്ങിയത്.

നിരനിരയായുള്ള വില്ലന്‍ വേഷങ്ങള്‍ക്ക് ശേഷം സോള്‍ട്ട് ആന്റ് പെപ്പറിലെ അരിമാവ് കുഴക്കുന്ന അടുക്കള കഥാപാത്രം പ്രേക്ഷകരെ ഏറെ വിസ്മയപ്പെടുത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വീണ്ടും വില്ലനാവാന്‍ പോവുകയാണ് ബാബുരാജ് എന്നാണ് പുതിയ വാര്‍ത്ത.

ലാലിന്റെ മകനായ ലാല്‍ ജൂനിയറിന്റെ ചിത്രത്തിലാണ് ബാബുരാജ് വീണ്ടും തന്റെ വില്ലന്‍വേഷം പുറത്തെടുക്കുന്നത്. ഹായ് ആം ടോണി എന്നാണ് ചിത്രത്തിന്റെ പേര്.

ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. എന്തായാലും ബാബുരാജിലെ വില്ലനെ കൊമേഡിയനെപ്പോലെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമോ എന്ന് കാത്തിരുന്ന് കാണാം.

Advertisement