എഡിറ്റര്‍
എഡിറ്റര്‍
‘നിങ്ങള്‍ മുട്ടയെറിഞ്ഞാല്‍ ഞാന്‍ അത് വച്ച് ഓംലെറ്റ് ഉണ്ടാക്കും’; പ്രതിഷേധക്കാരോട് കേന്ദ്ര മന്ത്രി ബാബുല്‍ സുപ്രിയോ
എഡിറ്റര്‍
Thursday 15th June 2017 7:35pm


ഭുവനേശ്വര്‍: മുട്ടയെറിയുന്ന പ്രതിഷേധക്കാരോട് താന്‍ അതുപയോഗിച്ച് ഓംലെറ്റ് ഉണ്ടാക്കി കഴിക്കുമെന്ന് കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ. ഒഡീഷ സന്ദര്‍ശനത്തിനിടെ തനിക്കെതിരെയുണ്ടായ പ്രതിഷേധങ്ങളോടാണ് ബംഗാളില്‍ നിന്നുള്ള ബി.ജെ.പി എം.പിയായ ബാബുല്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.


Also read സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം; ചാനല്‍ ലൈവില്‍ പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ വെളിപ്പെടുത്തി പ്രതിഭാഗം വക്കീല്‍


ബി.ജെ.ഡി പ്രവര്‍ത്തകരായിരുന്ന മന്ത്രിയുടെ വാഹനത്തിലേക്ക് മുട്ട എറിഞ്ഞത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി പ്രതിഷേധിക്കുകയും ചെയ്തു. ഇതിനെതിരെ പ്രതികരിക്കവേയാണ് മന്ത്രി താന്‍ വെജിറ്റേറിയന്‍ അല്ലെന്നും മുട്ടയെറിഞ്ഞാല്‍ അതുപയോഗിച്ച് ഓംലെറ്റ് ഉണ്ടാക്കുമെന്നും പറഞ്ഞത്.

‘ബി.ജെ.ഡി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എനിക്കു നേരെ മുട്ടയെറിഞ്ഞതായി കേട്ടു. ഞാനൊരു വെജിറ്റേറിയനല്ല. ഞാന്‍ അവ ഉപയോഗിച്ച് ഓംലെറ്റ് ഉണ്ടാക്കി കഴിക്കും’ സുപ്രിയോ പറഞ്ഞു.


Dont miss സിനിമയിലെ ആണുങ്ങളോട് കളിച്ചതിന്റെ പേരില്‍ പലര്‍ക്കും അവസരങ്ങള്‍ നഷ്ടമാകുന്നു: റിമ കല്ലിങ്കല്‍


Advertisement