കേരളത്തിലെ പൊതുസമൂഹത്തിന് നമ്മുടെ നീതി നിര്‍വഹണ വ്യവസ്ഥകളോട് ഏതെങ്കിലും തരത്തില്‍ വിശ്വാസം തോന്നണമെങ്കില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. പൊതുനിരത്തില്‍ ഒരുജനനായകനെ അന്‍പത്തിയൊന്ന് വെട്ടുവെട്ടി നുറുക്കിക്കൊന്നിട്ടും കൊലയാളികള്‍ ആരെന്ന് വ്യക്തമായിട്ടും അവര്‍ ശിക്ഷിക്കപ്പെടാതെ പോകുന്നുവെങ്കില്‍ നമ്മുടെ നീതിന്യായവ്യവസ്ഥ എത്രത്തോളം വന്ധ്യമാണ്.


t.p
line

എഡിറ്റോ- റിയല്‍/ ബാബു ഭരദ്വാജ്

line

babu-baradwajടി.പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ ആദ്യത്തെ കോടതി വിധി വന്നുകഴിഞ്ഞു. ഇത് അവസാനത്തെ വിധിയല്ലെന്ന് എല്ലാവര്‍ക്കുമറിയാം. പ്രത്യേക കോടതിയ്ക്ക് മുകളില്‍ ഒരുപാട് കോടതികള്‍ ഉണ്ട്.

അവയിലൂടെയൊക്കെ കേറിയിറങ്ങി അവസാനവിധി വന്നാലും അത് അവസാന വിധി ആയിരിക്കില്ല. വിധിക്കാന്‍ ജനങ്ങള്‍ പുറത്ത് കാത്തിരിപ്പുണ്ട്. അപ്പീലില്ലാത്ത കോടതിയില്‍ കുറ്റവാളിയാണെന്ന് സമൂഹം തിരിച്ചറിഞ്ഞവരെ ഏത് കോടതി നിരപരാധിയായി പ്രഖ്യാപിച്ചാലും പൊതുസമൂഹത്തിന് അവര്‍ കുറ്റവാളികള്‍ തന്നെയായിരിക്കും. ഇത് പറഞ്ഞത് സഖാവ് ഇ.എം.എസ് നമ്പൂതിരിപ്പാടാണ്.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ ഈ ആദ്യത്തെ വിധിപ്രകാരം കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെല്ലാം ശിക്ഷിക്കപ്പെടുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഇന്ത്യന്‍ നീതിവ്യവസ്ഥയുടെ കാലവിളംബവും അതിന്റെ സാങ്കേതികമായ ഒട്ടനവധി സങ്കീര്‍ണതകളും കാരണം എത്ര കുറ്റവാളികള്‍ തീര്‍ത്തും ശിക്ഷിക്കപ്പെടുമെന്ന് ഈ ഘട്ടത്തില്‍ പോലും ആര്‍ക്കും ഉറപ്പ് പറയാനാവില്ല.

എങ്കിലും ഏതാനും ചില കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്നു തന്നെയാണ് ഞങ്ങള്‍ കരുതുന്നത്. അവര്‍ അര്‍ഹിക്കുന്ന ശിക്ഷ കിട്ടുമോ എന്ന കാര്യം ഇപ്പോഴും ഉറപ്പിച്ച് പറയാനായിട്ടില്ല.

കേരളത്തിലെ പൊതുസമൂഹത്തിന് നമ്മുടെ നീതി നിര്‍വഹണ വ്യവസ്ഥകളോട് ഏതെങ്കിലും തരത്തില്‍ വിശ്വാസം തോന്നണമെങ്കില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. പൊതുനിരത്തില്‍ ഒരുജനനായകനെ അന്‍പത്തിയൊന്ന് വെട്ടുവെട്ടി നുറുക്കിക്കൊന്നിട്ടും കൊലയാളികള്‍ ആരെന്ന് വ്യക്തമായിട്ടും അവര്‍ ശിക്ഷിക്കപ്പെടാതെ പോകുന്നുവെങ്കില്‍ നമ്മുടെ നീതിന്യായവ്യവസ്ഥ എത്രത്തോളം വന്ധ്യമാണ്.

ആസൂത്രകര്‍ എല്ലാകാലത്തും അരൂപികളായിരിക്കും. അവരൊരിക്കലും പ്രതികളായിരിക്കില്ല.  പ്രതിപട്ടികയില്‍ വരുന്നവരും ശിക്ഷിക്കപ്പെടുന്നവരും യഥാര്‍ത്ഥ പ്രതികളല്ല ബിനാമികളാണ്.

അത്തരം ഒരു അവസ്ഥ ഈ രാജ്യം ഒട്ടും വാസയോഗ്യമല്ലെന്നുള്ളതിന്റെ, ഈ ജനാധിപത്യം ഏറ്റവും നീചമായ സമഗ്രാധിപത്യത്തേക്കാള്‍ നീചമാണെന്നതിന്റെ ഇവിടുത്തെ നീതിന്യായ വ്യവസ്ഥ ”എല്ലാം വിലയ്ക്കുവാങ്ങാം”  എന്നതിന്റെ ഏറ്റവും മ്ലേച്ഛമായ ഉദാഹരണമാണെന്നുള്ളതാണ്.

ഏതായാലും ”മാറാട് കോടതി”  എന്നറിയപ്പെടുന്ന എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതി അത്തരം ആശങ്കകളെ ഒരു പരിധിവരെയെങ്കിലും അകറ്റിയിരിക്കുന്നു. നേരിട്ട് പങ്കെടുത്തുവെന്ന് കരുതപ്പെടുന്ന മുഴുവന്‍ പ്രതികളും കുറ്റവാളികളാണ് എന്ന് കണ്ടെത്തിക്കഴിഞ്ഞു.

ഈ പ്രതികള്‍ ”ബിനാമി” കളല്ലെന്ന് തന്നെയാണ് ഞങ്ങള്‍ കരുതുന്നത്. ഈ ആശങ്കയ്ക്ക് കാരണം കണ്ണൂരുകാര്‍ ആസൂത്രണം ചെയ്ത്് നടത്തുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ മിക്കപ്പോഴും പ്രതിപട്ടികയില്‍ വരുന്നവരും ശിക്ഷിക്കപ്പെടുന്നവരും യഥാര്‍ത്ഥ പ്രതികളല്ല ബിനാമികളാണ്.

ആസൂത്രകര്‍ എല്ലാകാലത്തും അരൂപികളായിരിക്കും. അവരൊരിക്കലും പ്രതികളായിരിക്കില്ല. ഇവിടെ കൊലപാതകം നടന്നത് കോഴിക്കോട് ജില്ലയിലാണെങ്കിലും കൊലപാതകികളെ ”സപ്ലൈ” ചെയ്തത് കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടിയാണ്.

ശിക്ഷിക്കപ്പെട്ട 12 പേരില്‍ 11 പേരും കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടിയുടെ സമ്പാദ്യമാണ്. കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ നഷ്ടമാണ്. അവരുടെ കയ്യിലെ എണ്ണം പറഞ്ഞ ഏഴ് കൊലയാളികളെയാണ് അവര്‍ക്കിങ്ങനെ നഷ്ടമാവുന്നത്.

ഈ പ്രൊഫഷണലുകളുടെ നഷ്ടം പാര്‍ട്ടിയുടെ കൊലപാതകവ്യവസായത്തെ കുറച്ചെങ്കിലും മുരടിപ്പിക്കാതിരിക്കില്ല. ഇവരെപ്പോലെ കൈമിടുക്കും മെയ്മിടുക്കുമുള്ള ഏറെപ്പേര്‍ ഇനിയും പാര്‍ട്ടിയുടെ സ്റ്റോക്കിലുണ്ടോ എന്ന് പറയാനാവില്ല.
അടുത്ത പേജില്‍ തുടരുന്നു