എഡിറ്റര്‍
എഡിറ്റര്‍
ചോളമനുഷ്യരും റബ്ബര്‍ മനുഷ്യരും; അമേരിക്കന്‍ മനുഷ്യരിലേക്കും ജനങ്ങളിലേക്കും ഒരു യാത്ര (ബാബു ഭരദ്വാജിന്റെ യാത്രാനുഭവം-ആദ്യഭാഗം)
എഡിറ്റര്‍
Thursday 16th January 2014 1:06pm

”റബ്ബര്‍ മനുഷ്യരും ചോള മനുഷ്യരും ” അമേരിക്കന്‍ ജനിതക ചരിത്രത്തിലേക്കുള്ള യാത്രയാണ്. യാത്ര തുടങ്ങുമ്പോഴുള്ള ഉള്‍വിളിയാണിത്. യാത്ര തീരുമ്പോള്‍ എന്താവുമെന്ന് പറയാനാവില്ല. -നമുക്കിനിയാത്രയാവാം


 

 

 

ചോളമനുഷ്യര്‍ എന്ന് കേള്‍ക്കുമ്പോള്‍ വഴിയരികില്‍ ചോളപ്പൊരി വില്‍ക്കുന്നരേയും ചോളക്കതിര്‍ ചുട്ടുവില്‍ക്കുന്നവരേയും ഓര്‍മ വരും. അവരൊക്കെ കേരളത്തിന്റെ പുറം നാടുകളില്‍ നിന്നെത്തുന്നവരാണ്.

കേരളത്തില്‍ ചോളകൃഷിയില്ല. അടുത്തിടെ എറണാകുളത്തിനടുത്തൊരിടത്ത് ഒരു ചെറുപ്പക്കാരന്‍ ചോളകൃഷി നടത്തിയതായി പത്രവാര്‍ത്ത കണ്ടു. കേരളത്തിന്റെ മണ്ണിലും ചോളം നന്നായി വിളഞ്ഞത്രെ.

ചോള മനുഷ്യര്‍ എന്ന് വിളിക്കുന്നത് അമേരിക്കയിലെ നാട്ടമേരിക്കക്കാരെയാണ്. അമേരിക്കയിലെ ആദിവാസികള്‍. അവരാണ് ചോളത്തിന്റെ സൃഷ്ടാക്കള്‍. സൃഷ്ടാക്കള്‍ എന്നുതന്നെയാണ് അവരെ വിളിക്കേണ്ടത്.

ആറായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവരൊരു ധാന്യം  ജനറ്റിക് എഞ്ചിനിയറിങ്ങിലൂടെ (genetic engineering ) വികസിപ്പിച്ചെടുക്കുകയാണ് ചെയ്തത്. അതുവരെ ലോകത്ത് ഇല്ലാതിരുന്ന ഒരു ധാന്യം. മറ്റെല്ലാ ധാന്യങ്ങള്‍ക്കും പൂര്‍വമാതൃകകളായി കാട്ടുധാന്യങ്ങള്‍ ഉണ്ട്. അരിയും ഗോതമ്പും തിനയുമൊക്കെ അങ്ങിനെ മനുഷ്യര്‍ മെരുക്കിയെടുത്ത് വളര്‍ത്തിയ ധാന്യങ്ങളാണ്.

കാട്ടുനായ്ക്കളെ മെരുക്കി നാട്ടുനായ്ക്കളാക്കിയതുപോലെ. എന്നാല്‍ ചോളത്തെ ശരിക്കും മനുഷ്യര്‍ ഉണ്ടാക്കിയെടുത്തതാണ്. അതിനാല്‍ പഴയ നാട്ടമേരിക്കക്കാര്‍ ചോള മനുഷ്യര്‍ എന്ന പേരിന് തികച്ചും അര്‍ഹരാണ്.

ജനിതക ശാസ്ത്രവും സാങ്കേതിക വിദ്യയും ഇത്രയേറെ വളര്‍ന്ന ഈ കാലത്തുപോലും സ്വന്തമായ ഒരു ചെടി ഉണ്ടാക്കിയെടുക്കാന്‍ നമുക്കായിട്ടില്ല. അതിനിനിയും ഒരുപാട് കാലം കഴിയേണ്ടിവരും.

ഈ ചോളമനുഷ്യരെത്തന്നെയാണ് റബ്ബര്‍ മനുഷ്യര്‍ എന്ന് വിളിക്കുന്നതും. ആ വിളി നമ്മളെ പെട്ടെന്ന് കോട്ടയത്തേക്കും പാലായിലേക്കും കാഞ്ഞിരപ്പള്ളിയിലേക്കുമൊക്കെ കൊണ്ടുപോവും.

കേരള കോണ്‍ഗ്രസും മാണിയും ജോര്‍ജുമൊക്കെ നമ്മുടെ ചിന്തയില്‍ കടന്നുവരും. റബ്ബറും കപ്പയും ചേര്‍ന്നാല്‍ കേരളാ കോണ്‍ഗ്രസ്സായി എന്നു വേണം പറയാന്‍. റബ്ബറും കപ്പയും കണ്ടുപിടിച്ചത് കേരളാ കോണ്‍ഗ്രസ് ആണെന്ന ഒരു ധാരണപോലും ചിലര്‍ക്കൊക്കെ ഉണ്ടാവും.

 കപ്പയെ മലയാളി ഒരുപാട് ഓമനപ്പേര്‍ ചൊല്ലി വിളിച്ചിട്ടുണ്ട്. പൂള, കൊളറി, മരച്ചീനി അങ്ങിനെ പലതും. നാടനാണെന്ന് തെളിയിക്കാന്‍ നമ്മള്‍ കഴിക്കുന്നത് ഈ മറുനാടനെയാണ്. 

രണ്ടും ഒരേ നാട്ടുകാരാണ്. രണ്ടും ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് കൊളംബസ് വഴി വന്നവരാണ്. രണ്ടും കേരളത്തിലെത്തിയത് ഏതാണ്ട് ഒരേകാലത്താണ്. കപ്പ അഥവാ മരച്ചീനി കേരളത്തില്‍ കൊണ്ടുവന്നത് തിരുവിതാംകൂര്‍ മഹാരാജാവാണ്.

റബ്ബര്‍ കേരളത്തില്‍കൊണ്ടുവന്ന് കൃഷിചെയ്തത് ഇംഗ്ലീഷുകാരും. ചുരുക്കത്തില്‍ റബ്ബറിനാണ് ‘ നസ്രാണി ‘ ബന്ധം ഉള്ളത്. കപ്പയുടേത് ക്ഷത്രിയ രക്തമാണ്. പില്‍ക്കാലത്ത് അത് പാവപ്പെട്ടവന്റെ ഭക്ഷണമായി, ഇക്കാലത്ത് പഞ്ചനക്ഷത്ര ഹോട്ടലുകളിലെ നക്ഷത്രവിഭവമാണ്.

നാടനാണെന്ന് തെളിയിക്കാന്‍ നമ്മള്‍ കഴിക്കുന്നത് ഈ മറുനാടനെയാണ്. കപ്പയെ മലയാളി ഒരുപാട് ഓമനപ്പേര്‍ ചൊല്ലി വിളിച്ചിട്ടുണ്ട്. പൂള, കൊളറി, മരച്ചീനി അങ്ങിനെ പലതും.

ശ്രീമൂലം തിരുനാള്‍ അതിന് കൊടുത്ത പേരെന്തായിരിക്കും. കപ്പലില്‍ വന്നതുകൊണ്ട് ‘കപ്പല്‍കിഴങ്ങ് ‘ എന്നായിരിക്കുമോ ? ആവാനും ആവാതിരിക്കാനും സാധ്യതയുണ്ട്. തിരുവനന്തപുരത്ത് ആദ്യമായി കപ്പ കൃഷി ചെയ്ത സ്ഥലത്തിന് ഇന്നും അന്നും പേര് ” മരച്ചീനി വിള ” എന്നാണെന്ന് പറയപ്പെടുന്നു. തിരുവിതാംകൂറില്‍ പല സ്ഥലനാമങ്ങളും ” വിള” കളില്‍ ആണ് അവസാനിക്കുന്നത്. പഴവിള, പനവിള, അമരവിള അങ്ങിനെ…

മലയാളി വളരെ വൈകിമാത്രം ചരിത്രബോധം നേടിയതിനാല്‍ ഇതൊന്നും കൃത്യമായി ഓര്‍ത്തെടുത്ത് പറയാനാവില്ല. മറുനാടുകളിലെത്തുമ്പോഴായിരിക്കും പലപ്പോഴും നമ്മള്‍ നമ്മുടെ ചരിത്രത്തെ ഓര്‍ക്കുക തന്നെ.


ലോകത്തിലാദ്യമായി ഭക്ഷ്യസുരക്ഷ നടപ്പാക്കിയത് ‘ കൊളംബസ് ‘ ആയിരിക്കണം. ക്ഷമിക്കണം, കൊളോണിയലിസത്തെ വാഴ്ത്താനല്ല ഈ വസ്തുതകള്‍ പറയുന്നത്. ഉരുളക്കിഴങ്ങും തക്കാളിയും കപ്പയും ചോളവുമൊക്കെ മറ്റു വന്‍കരകളില്‍ എത്താതിരുന്നെങ്കില്‍ എന്തായിരുന്നു ലോകത്തിന്റെ സ്ഥിതി. ഭക്ഷ്യക്ഷാമം കൊണ്ട് ജനങ്ങള്‍ ചത്തൊടുങ്ങുമായിരുന്നു.


maize

ഏതായാലും നമുക്ക് റബ്ബറിലേക്ക് തന്നെ തിരിച്ചു നടക്കാം. കേരളത്തിലെ റബ്ബറിന്റെ ചരിത്രത്തിലെത്താന്‍ ഒരു നൂറ്റാണ്ട് പോലും തരിച്ചു നടക്കേണ്ടി വരില്ല. എന്നാല്‍ റബ്ബറിന്റെ യഥാര്‍ഥ ചരിത്രത്തിലെത്താന്‍ ഒരുപാട് നൂറ്റാണ്ടുകള്‍ പിന്നിടേണ്ടി വരും.

മെക്‌സിക്കോയിലെ ഓള്‍മെക്കുകളാണ് റബ്ബര്‍ ഉണ്ടാക്കിയവര്‍. ഓള്‍മെക്കുകള്‍ എന്ന വാക്കിന്റെ അര്‍ഥം തന്നെ റബ്ബറുണ്ടാക്കുന്നവര്‍ എന്നാണ്. കാട്ടില്‍ വളരുന്ന കാസ്റ്റില്ല എലാസ്റ്റിക്ക വിഭാഗത്തില്‍പെട്ട മരങ്ങളില്‍ നിന്നാണവര്‍ റബ്ബര്‍ വേര്‍തിച്ചെടുത്തത്.

മുന്തിരി വാറ്റിയെടുത്ത ”ഇപ്പോമോവ’ എന്ന ചാരായം ചേര്‍ത്താണ് അവര്‍ റബ്ബറിന്റെ ഉറ കൂട്ടിയത്. ഇന്ന് ഉറ കൂട്ടാന്‍ പ്രത്യേകതരം ആസിഡുകള്‍ ആണ് ഉപയോഗിക്കുന്നത്. മനുഷ്യനു തന്നെ ആവശ്യത്തിന് ചാരായം കിട്ടുന്നില്ല. പിന്നെയല്ലേ ഉറകൂട്ടാന്‍ റബ്ബര്‍ പാലിലൊഴിക്കുന്നത്.

ഒരുപക്ഷെ മലയാളിയും ആദ്യകാലത്ത് ഉറകൂടാന്‍ ചാരായം തന്നെയായിരിക്കും റബ്ബര്‍ പാലില്‍ ഒഴിച്ചിട്ടുണ്ടാവുക. കുടിയേറ്റ കര്‍ഷകര്‍ക്ക് ചാരായം ഇഷ്ടദ്രാവകമായത് അങ്ങിനെയായിരിക്കണം. ഇതൊക്കെ ഊഹങ്ങളാണ്. ഊഹങ്ങള്‍ ചിലപ്പോഴൊക്കെ സത്യങ്ങള്‍ ആവാറുണ്ട്.

കൊളംബസ് ചെയ്ത ഏറ്റവും വലിയ ദ്രോഹം റബ്ബറിനെ ലോകം മുഴുവനും എത്തിച്ചു എന്നതായിരിക്കണം. ഉരുളക്കിഴങ്ങും തക്കാളിയും ചോളവും കപ്പയുമൊക്കെ കപ്പല്‍കയറ്റി കൊണ്ടുവന്നതില്‍ ലോകം കൊളംബസ്സിനെ നമിക്കണം.

മുന്തിരി വാറ്റിയെടുത്ത ”ഇപ്പോമോവ’ എന്ന ചാരായം ചേര്‍ത്താണ് അവര്‍ റബ്ബറിന്റെ ഉറ കൂട്ടിയത്. ഇന്ന് ഉറ കൂട്ടാന്‍ പ്രത്യേകതരം ആസിഡുകള്‍ ആണ് ഉപയോഗിക്കുന്നത്. മനുഷ്യനു തന്നെ ആവശ്യത്തിന് ചാരായം കിട്ടുന്നില്ല. പിന്നെയല്ലേ ഉറകൂട്ടാന്‍ റബ്ബര്‍ പാലിലൊഴിക്കുന്നത്.

ലോകത്തിലാദ്യമായി ഭക്ഷ്യസുരക്ഷ നടപ്പാക്കിയത് ‘ കൊളംബസ് ‘ ആയിരിക്കണം. ക്ഷമിക്കണം, കൊളോണിയലിസത്തെ വാഴ്ത്താനല്ല ഈ വസ്തുതകള്‍ പറയുന്നത്. ഉരുളക്കിഴങ്ങും തക്കാളിയും കപ്പയും ചോളവുമൊക്കെ മറ്റു വന്‍കരകളില്‍ എത്താതിരുന്നെങ്കില്‍ എന്തായിരുന്നു ലോകത്തിന്റെ സ്ഥിതി.
ഭക്ഷ്യക്ഷാമം കൊണ്ട് ജനങ്ങള്‍ ചത്തൊടുങ്ങുമായിരുന്നു.

പാചകം ഒരു കലയായി വളരില്ലായിരുന്നു. ഉരുളക്കിഴങ്ങും തക്കാളിയും ആദ്യമായി യൂറോപ്പിലെത്തിയപ്പോള്‍ യൂറോപ്യര്‍ അതിനെ തിരസ്‌ക്കരിച്ചു. ചെകുത്താന്റെ ഭക്ഷണമെന്നാണവര്‍ ഈ വിളകളെ വിശേഷിപ്പിച്ചത്.

കാരണം ബൈബിളില്‍ ഉരുളക്കിഴങ്ങും തക്കാളിയുമില്ലല്ലോ? പല ഭക്ഷണ പദാര്‍ഥങ്ങളെപ്പറ്റിയും ബൈബിളില്‍ പരാമര്‍ശമുണ്ട്. ഉരുളക്കിഴങ്ങും തക്കാളിയുമില്ല. ഇന്ന് യൂറോപ്പിന്റെ വയര്‍ നിറയുന്നത് ഈ വിളകള്‍ കൊണ്ടാണ്. അതുകൊണ്ട് അമേരിക്കയിലൂടെ ഞാന്‍ സഞ്ചരിച്ചപ്പോഴൊക്കെ കണ്ടെത്താന്‍ ശ്രമിച്ചത് ചോളമനുഷ്യരേയും റബ്ബര്‍ മനുഷ്യരേയും ആണ്.

വാള്‍മാര്‍ട് പോലുള്ള അമേരിക്കന്‍ മാര്‍ക്കറ്റുകളില്‍ കപ്പ കാണാറുണ്ടെങ്കിലും കൂടുതല്‍ വിറ്റഴിയുന്നത് മലയാളികള്‍ നടത്തുന്ന ഇന്ത്യന്‍ മാര്‍ക്കറ്റുകളിലാണ്. മലയാളികളാണ് കപ്പയുടെ പ്രധാന ഉപഭോക്താക്കള്‍.

പിന്നെ കപ്പ നല്ലവണ്ണം കഴിക്കുന്നവരെ കാണണമെങ്കില്‍ കരീബിയന്‍ ദ്വീപുകളിലേക്കും വെസ്റ്റിന്‍ഡീസിലെ ദ്വീപുകളിലേക്കും പോകേണ്ടി വരും. കണ്ടറിഞ്ഞതല്ല, കേട്ടറിഞ്ഞതാണ്. അതുകൊണ്ട് കൃത്യമായി ഒന്നും പറയാനാവില്ല.

” റബ്ബര്‍ മനുഷ്യരും ചോള മനുഷ്യരും ” അമേരിക്കന്‍ ജനിതക ചരിത്രത്തിലേക്കുള്ള യാത്രയാണ്. യാത്ര തുടങ്ങുമ്പോഴുള്ള ഉള്‍വിളിയാണിത്. യാത്ര തീരുമ്പോള്‍ എന്താവുമെന്ന് പറയാനാവില്ല.

നമുക്കിനിയാത്രയാവാം-

Advertisement