വെ­ള്ളി­ക്കൊ­ലു­സ്സ്/ ബാ­ബു­ഭ­ര­ദ്വാജ്

 

ലയിലായും എഴുത്തിലായാലും വേറിട്ട ഒരു ശബ്ദവും അധികാരികള്‍ പൊറുക്കില്ല. കമ്മ്യൂണിസ്റ്റുകാരും പലപ്പോഴും അങ്ങിനെയൊക്കെയായിരുന്നു. ആശയങ്ങളെ ആശയങ്ങള്‍ കൊണ്ടാണ് മാര്‍ക്‌സും എംഗല്‍സും എതിര്‍ത്തിരുന്നത്. ഇന്ന് വടിവാള്‍ കൊണ്ടാണ് എതിര്‍ക്കുന്നത്.അതേകുറിച്ചല്ല ഇന്നത്തെ വെള്ളിക്കൊലുസ്സിന്റെ കിലുക്കം. എല്ലാകാലത്തേയും സ്വാതന്ത്യ ബോധത്തെകുറിച്ചും അതിനോടുള്ള എതിര്‍പ്പിനെക്കുറിച്ചുമാണ്.

സംഗീതജ്ഞനായ മൊസാര്‍ട്ടിനെ അറിയാത്തവര്‍ ആരുണ്ട്. അദ്ദേഹത്തിന്റെ സംഗീതം പരിചയമില്ലാത്തവര്‍ക്ക് കൂടി മൊസാര്‍ട്ടിനെ അറിയാം. സ്വാതന്ത്യമായിരുന്നു മൊസാര്‍ട്ടിന്റെ സംഗീതത്തിലെ നിശ്ശബ്ദതകള്‍ സൂചിപ്പിച്ചിരുന്നത്. മൊസാര്‍ട്ട് ദരിദ്രനായി ജീവിക്കുകയും കടക്കാരനായി മരിക്കുകയും ചെയ്തു. 25ാമത്തെ വയസ്സിലാണ് മൊസാര്‍ട്ട് രാജ കൊട്ടാരത്തില്‍ നിന്ന് ബഹിഷ്‌കൃതനാവുന്നത്. അധികാരം സംഗീതത്തെ ഭയപ്പെടുന്നത് കൊണ്ടായിരിക്കണം മൊസാര്‍ട്ടിന്റെ തലയറുക്കാത്തത്.

ഗില്ലറ്റിന്റെ കഥ നമുക്കറിയാം. ഫ്രഞ്ച് വിപ്ലവത്തിന്റെ നീതിയുടെ അടയാളമായിരുന്ന ഗില്ലറ്റിന്‍ എന്ന തലയറപ്പു യന്ത്രം. ഫ്രഞ്ച് വിപ്ലവം നീതി, സ്വാതന്ത്ര്യം, സമത്വം, തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുന്നോട്ട് വെച്ചാണ് നടന്നത്. എന്നാലതിന്റെ നീതി അഭിപ്രായ ഭിന്നതയുള്ളവെരുടെ തലയറുക്കലായി മാറി. എല്ലാ വിപ്ലവ നേതാക്കളും രാജഭരണത്തിനെതിരായിരുന്നു. എന്നാല്‍ ചിലരുടെ ഹൃദയത്തില്‍ രാജാവിന്റെ മുദ്രയുണ്ടായിരുന്നു. അവരാണ് വിപ്ലവത്തിന്റെ പരിശുദ്ദ അവകാശികള്‍. അവരായിരുന്നു സമ്പൂര്‍ണ്ണമായ അധികാരം കയ്യാളിയിരുന്നത്. അവര്‍ പറയുന്നതിന് ആരെങ്കിലും എതിര്‍ നിന്നാല്‍ , എതിര്‍ത്താല്‍ , സംശയം പ്രകടിപ്പിച്ചാല്‍ അവര്‍ പ്രതിവിപഌവകാരികളായി. ഇന്നത്തെപോലെ തന്നെ. ശത്രുക്കളുടെ സഹായികളായി, വിദേശ ചാരനായി, മഹത്തായ ലക്ഷ്യത്തെ ചതിക്കുന്നവനായി. വിപ്ലവ നേതാക്കളിലൊരാളായ മാരാട്ടും ഗില്ലറ്റില്‍ നിന്ന് രക്ഷപ്പെട്ടത് കുളിമുറിയില്‍ വെച്ച് ഒരു ഭ്രാന്തിപ്പെണ്ണ് അയാളെ കുത്തിക്കൊന്നതു കൊണ്ടാണ്. റോബെസ് സ്പിയറുടെ പ്രേരണയാല്‍ സെയ്ന്റ് ജസ്റ്റ്, ഡാന്‍ഡന്‍ വര്‍ഗവഞ്ചകനാണെന്ന് ആരോപിച്ചു. ഡാന്‍ഡന്‍ തലയറുത്ത് വധിക്കപ്പെട്ടു. എന്നാലും വിപഌവകാരികള്‍ അയാളുടെ അന്ത്യാഭിലാഷം നിറവേറ്റി. അതിലൊന്ന് ‘ എന്റെ തല പൊതു ദര്‍ശനത്തിന് വെക്കാന്‍ മറക്കരുത് ‘. രണ്ടാമത്തെ അപേക്ഷയിതാണ്. ‘ എന്റെ വൃഷണം റൊബെ സ്പിയറിന് കൊടുക്കണം. അയാള്‍ക്കതാവശ്യം വരും ‘.

മൂന്ന് മാസത്തിന് ശേഷം അതേ ഗില്ലറ്റില്‍ സെയ്ന്റ് ജസ്റ്റിന്റെയും റോബെ സ്പിയറിന്റെയും തലയറുത്തു. സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും വിളംബരം ചെയ്ത ഫ്രഞ്ച് വിപ്ലവം ഒടുക്കം നെപ്പോളിയന്‍ ബോണാപ്പാര്‍ട്ടിന്റെ കാല്‍ക്കല്‍ അര്‍പ്പിച്ചു. ഫ്രഞ്ച് വിപഌവത്തെക്കുറിച്ച് എന്തിനാണ് പറയുന്നതെന്നല്ലേ? പാരീസ് കമ്മ്യൂണിനെക്കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ ഫ്രെഞ്ചറിയാത്ത മാര്‍ക്‌സിന് അത് ജര്‍മ്മന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത് കൊടുത്തത് മാര്‍ക്‌സിന്റെ മകളാണ്. ഫ്രെഞ്ച് വിപഌവത്തെക്കുറിച്ച് ഇടതുപക്ഷക്കാര്‍ പഠിക്കുന്നത് നല്ലതാണ്.

ഗൗളിശാസ്ത്രം