Categories

എല്ലാവരും ഒരു കുടക്കീഴില്‍

എഡിറ്റോ-റിയല്‍ / ബാബു ഭരദ്വാജ്

ഒരു കുടക്കീഴില്‍ എല്ലാ സ്ത്രീപീഡകരും അണിനിരന്നിരിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ വാചകം ശരിയാണ്. കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസിയില്‍ എല്ലാ തരം രോഗങ്ങള്‍ക്കും ചികിത്സയുണ്ടെന്ന് പറഞ്ഞത് പോലെ ഫലിത മോഹികള്‍ക്ക് ഇതൊരു ഫലിതമായിട്ട് തോന്നാം. അല്ലാത്തവര്‍ക്ക് വെള്ളം ചേരാത്ത സത്യമായെടുക്കാം.

പല കുടക്കീഴിലല്ലേ  ഇവരെല്ലാവരും നില്‍ക്കുന്നതെന്ന് പച്ചപ്പരമാര്‍ഥികള്‍ ചോദിച്ചേക്കാം. ചേരിയും കൂറും വേറെയാണെങ്കിലും കുട ഒന്നു തന്നെ. അന്തരീക്ഷത്തില്‍ കാറ് നിറയുമ്പോള്‍ ഒരാളുടെ കുട മറ്റൊരാള്‍ക്ക് അഭയമായിത്തീരുന്നു.

അതുകൊണ്ട് തന്നെയാണ് കുഞ്ഞാലിക്കുട്ടികള്‍ മഴകൊള്ളാതെ നോക്കാന്‍ ശശി കുട നിവര്‍ത്തുന്നത്. ശശിക്ക് മഴ കൊള്ളാതിരിക്കാന്‍ കുഞ്ഞാലിക്കുട്ടിയും ശ്രദ്ധിക്കുന്നു. ‘ നാം ഒന്ന് നമുക്കൊന്ന്’ എന്ന പരസ്യവാചകം പോലെ ‘നമ്മളൊന്ന് കുടയൊന്ന്’.

‘ഒരു പിതാവിന്റെ മുമ്പില്‍ മകള്‍ തനിക്ക് സംഭവിച്ച ദുരവസ്ഥ പൊട്ടിക്കരഞ്ഞ്‌കൊണ്ട് പറയുമ്പോള്‍ നിസ്സഹായനായി കേട്ടിരിക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ’വെന്ന് കണ്ണൂരില്‍ നിന്ന് ഒരു എം.എല്‍.എ സംസ്ഥാന കമ്മിറ്റി മീറ്റിങ്ങില്‍ പൊട്ടിക്കരഞ്ഞ്‌കൊണ്ട് പറയുമ്പോള്‍ അതുള്‍ക്കൊള്ളാന്‍ നമുക്ക് കഴിയില്ലേ?. അതു പുറത്ത് പറയാന്‍ പറ്റാത്ത പ്രശ്‌നമായി സംസ്ഥാന സെക്രട്ടറിക്ക് തോന്നിയതില്‍ അത്ഭുതപ്പെടേണ്ടതില്ല. സഖാക്കള്‍ തമ്മില്‍ എല്ലാകാലത്തും നിലനിന്നിരുന്ന മാനുഷിക ബന്ധങ്ങള്‍ എവിടം വരെയെത്തിയതിന്റെ സൂചനയല്ലെ?.

പാര്‍ട്ടിയുടെ പുതിയ ഭരണക്രമത്തില്‍ പഴയ കാലത്തെ ഉടമകളും അടിമകളുമാണുള്ളത്. അതുകൊണ്ടാണ് ഒരു ഫ്യൂഡല്‍ പ്രഭുവിനെപ്പോലെ ജില്ലാ സെക്രട്ടറി കീഴ്ഘടകത്തിലെ സഖാവിന്റെ ഭാര്യയോട് ‘ നീ വഴങ്ങിയില്ലെങ്കില്‍ നിന്റെ ഭര്‍ത്താവിനെ ആര്‍.എസ്.എസുകാരെക്കൊണ്ട് തെരുവില്‍ കൊന്ന് തള്ളും’ എന്ന് പറയുമ്പോള്‍ ഇരകള്‍ പേടിക്കുന്നത്. പഴയ ജന്മികളുടെയും അടിമകളുടെയും കഥകളിലെ കഥാപാത്രങ്ങളായി അവര്‍ മാറുന്നു.

വഴങ്ങാന്‍ വിസമ്മതം കാണിക്കുന്ന ഇരയുടെ ഭര്‍ത്താവിനോട് യജമാനന്‍’ നിനക്ക് പാര്‍ട്ടിയില്‍ ഉയര്‍ന്ന് വരേണ്ടെ, മിണ്ടാതെ അടങ്ങിയിരുന്നോ’ എന്ന് കല്‍പ്പിക്കുന്നതും ഈ രോഗത്തിന്റെ കാഠിന്യം കൊണ്ടാണ്. പേടിക്കുന്ന ആള്‍ക്കാര്‍ എല്ലാം കണ്ടുകൊണ്ട് നിശ്ശബ്ദരായിക്കഴിയുന്നതും അതുകൊണ്ട് തന്നെ. ഈ രോഗം ഒരു പകര്‍ച്ചവ്യാധിയാണെന്ന് തോന്നുന്നു. തളിപ്പറമ്പിലെ നേതൃസ്ഥാനത്തിരിക്കുന്ന ഒരു നേതാവും ഇപ്പോള്‍ ഈ രോഗത്തിന് ചികിത്സയിലാണ്.

ഈ രോഗത്തിന്റെ ചികിത്സ വി.എസ് പറയുന്നത് പോലെ ഏത് മികച്ച ആശുപത്രിയിലും കിട്ടിയെന്ന് വരില്ല. അതിന്റെ ചികിത്സ ജനങ്ങളുടെ കയ്യിലാണുള്ളത്.

5 Responses to “എല്ലാവരും ഒരു കുടക്കീഴില്‍”

 1. ANIL BABU

  ശശി ചില്ലറക്കാരനല്ല ..കാരണം ശശി വിഷയം” ആദ്യം വിവാദമായപ്പോള്‍ മാധ്യമങ്ങള്‍ പാലിച്ച മൌനം അതിനു തെളിവാണ്..സീ.പീ.എമിന്റെ ഒരു ബ്രാഞ്ച് സെക്രെറെരി ഇങ്ങനെ ഏതേലും കേസില്‍ പെട്ടാല്‍ അത് ആഘോഷിക്കുന്ന വലതു പക്ഷ മാധ്യമങ്ങള്‍ക്ക് പോലും ശശിക്കെതിരെ മിണ്ടാന്‍ ആദ്യം പേടിയായിരുന്നു.. ഇപ്പോഴത്തെ കത്ത് വിവാദം പോലും കൃത്യമായി ആസൂത്രണം ചെയ്ത ഒരു തിരക്കഥയുടെ ഭാഗമാണ്. കുറെ വൈകാരിക പ്രകടനങ്ങള്‍, സാമ്പത്തിക ബുദ്ധി മുട്ട്, വീ.എസിന് ഇട്ടു നല്ലൊരു കുത്തും..ഇത് ആര് പറയിപ്പിച്ചതനെന്നും ജനങ്ങള്‍ക്ക് മനസ്സിലാവുന്നുണ്ട്..ഇനിയിപ്പോ ശശിയെ പുറത്താക്കാന്‍ മാന്യമായ” ഒരു കാരണവും കിട്ടിയല്ലോ …കത്ത് മാധ്യമങ്ങള്‍ക്ക് കൊടുത്ത തെറ്റ്… !!!

 2. Prem kumar

  The comment is absolutely right. The public can understand why cipm is not disclosing the reason, but the party should be very vigilant about behaviour of party members, especially the leaders. Internal disciplinary implimenting system should be more active and perfect without caring personal relationship between party leaders. Against the same crimes doing by other party leaders may not be responded by the public well, but in the case of CPIM, this is not a party like league or congress(present) but this is a historical and revelutionery party and built with the blood of comrades for the survival of working people. So the public will not leave the party to the ‘KANNUR COMRADES’ to destroy it. Anyway the CPIM should be more active to keep their heart place in the public. Unfortunately except party medias all others are maximum trying to destroy CPIM with a face cover of ‘nishpaksha nilapad’. But we know, if there is no CPIM the Kerala also will become like Bihar or UP and same like other Indian states. So we request the CPIM Leaders don’t destroy our Kerala by destroying our own Party. Save it from SASI s like comrades…………
  bye

  Prem kumar
  Doha

 3. karthikeyan

  Mr. Prem Kumar has rightly commented. Becoz of the CPIM, Kerals still leads ahead of all the other states. CPIM or LDF fights against communalism and racism. Its time to Sasi’s outster, let him migrate to UDF regime. CPIM will never weaken and it may become more stronger in the coming years. Of course this election, no chance for the LDf, let the public realize the truth once UDF attains power in the coming election.

 4. mohan

  പെണ്‍കുട്ടികളെ പീടിപ്പിച്ചവരെ കൈയ്യാമം വെച്ച് റോഡിലൂടെ നടത്തും എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ ഏറെ പ്രേതിക്ഷിച്ചു. പക്ഷെ വ്യക്തി വിരോധം തീര്കുക മാത്രമേ അദ്ദേഹം ചെയ്തുള്ളൂ .

 5. binu

  അവളു കാണിച്ചുകൊണ്ടു നടന്നിട്ടാ പീഡിപ്പിച്ചത്. പെണ്ണുങ്ങടെ കുഴപ്പമാ എന്നിങ്ങനെ പെണ്‍വര്‍ഗ്ഗത്തെ തെറ്റുകാരാക്കി ചിത്രീകരിക്കുന്ന മിടുക്കന്‍ മാരെ പ്പോലെ ചിന്തിക്കുന്ന മാധ്യമങ്ങളും നമുക്കുണ്ട്. തെറ്റു ചെയ്യുന്നവനെ ശിക്ഷിക്കും , രക്ഷപെടാന്‍ അനുവദിക്കില്ല എന്ന തോന്നലെങ്കിലും ഉണ്ടാക്കാന്‍ , അല്പം ആശ്വാസം നല്‍കാന്‍ വി എസ് എന്ന നേതാവിനു കഴിഞ്ഞു എന്നത് അധികാരത്തിന്റെയും പണത്തിന്റെയും ബലത്തില്‍ കാണിക്കുന്ന നെറികേടു കണ്ടു മനം മടുത്തവര്‍ക്ക് (കണ്ണടച്ച് കുഞ്ഞാലിമാര്‍ക്ക് വോട്ടു ചെയ്യുന്നവരെ അല്ല) പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. പ്രതികരിക്കാന്‍ കരുത്തു നല്‍കുക എന്നത് ചെറിയ കാര്യമല്ല. അതിനും ആളുണ്ടാവണ്ടേ. (ശശിയോട് വിഎസിനു എന്തു വ്യക്തി വിരോധം?)

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.