Categories

മോഹന്‍ലാല്‍- മമ്മൂട്ടി, സിനിമയും വേറെ പലതും

എഡിറ്റോ- റിയല്‍ / ബാബുഭരദ്വാജ്

ഴിഞ്ഞ കുറേ ദിവസങ്ങളായി മലയാളത്തിലെ രണ്ടുസൂപ്പര്‍താരങ്ങളുടെ വീടും, അനുബന്ധവീടുകളും അനുചരഗൃഹങ്ങളും വ്യാപാരസ്ഥാപനങ്ങളും ഇന്‍കംടാക്‌സ് വകുപ്പ് ഇടതടവില്ലാതെ റെയ്ഡ് ചെയ്തുകൊണ്ടിരിക്കുന്നു. തുറന്ന അറകളെപ്പറ്റിയും തുറക്കാത്ത അറകളെപ്പറ്റിയും കഥകളും ഉപകഥകളും മാധ്യമങ്ങളില്‍ നിറയുന്നു. തുറക്കാന്‍ കഴിയാതിരുന്ന അറകളിലെ രഹസ്യങ്ങളെക്കുറിച്ചും നിധിശേഖരങ്ങളെക്കുറിച്ചുമുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നു.

ഈ വാര്‍ത്തകള്‍ തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിവേട്ട പോലെ ഉദ്വേഗജനകമാക്കാതിരിക്കാന്‍ പത്രങ്ങള്‍ ശ്രമിക്കുന്നു. സര്‍ക്കാരിന്റെ വിലക്കായിരിക്കില്ല കാരണം. ആദായവകുപ്പ് ഉദ്യോഗസ്ഥരുടെ മൗനവുമായിരിക്കില്ല. ഇതിനേക്കാള്‍ കൂടിയ തോതില്‍ കാര്‍ക്കശ്യത്തോടുകൂടിയ വിലക്കുകള്‍ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കാര്യത്തില്‍ ഉണ്ടായിരുന്നു. കോടതിയുടെ കര്‍ശനമായ നിലപാടും നിലനിന്നിരുന്നു. എന്നിട്ടും നിധിവേട്ട ആഘോഷമാക്കി. വിവാദ വ്യവസായം വളര്‍ന്നു. നിധിയെന്തു ചെയ്യണമെന്ന കാര്യത്തില്‍ തര്‍ക്കവിതര്‍ക്കങ്ങള്‍ നടന്നു.

അത്തരമൊരാവേശം ഈ താരദ്വന്ദ്വങ്ങളുടെ കാര്യത്തില്‍ മാധ്യമങ്ങള്‍ എന്തുകൊണ്ടാണ് കാണിക്കാത്തത്:? ദൈവത്തേക്കാള്‍ മാധ്യമങ്ങള്‍ക്ക് പേടി താരങ്ങളെയാണോ? അതിപുരാതന ദൈവങ്ങളെ പേടിക്കുന്നതിനേക്കാള്‍ ഇപ്പോള്‍ വാണരുളുന്ന ദൈവങ്ങളെ പേടിക്കുന്നതാണ് നല്ലത് എന്ന തോന്നല്‍ കൊണ്ടാണോ? എന്തിനെക്കുറിച്ചും തര്‍ക്കിക്കാന്‍ കച്ചകെട്ടിയിറങ്ങിയ താര്‍ക്കികന്‍മാര്‍ എന്തിനാണ് മൗനികളായിരിക്കുന്നത്? അവരെന്നാണിനി മൗനം വെടിഞ്ഞുഷാറാവുക?.

സ്വാഭാവികമായും ഈ ചോദ്യം ഞങ്ങള്‍ക്കുനേരെയും ഉയര്‍ന്നുവരാം. എന്തേ കാഴ്ച കണ്ടുനില്‍ക്കുന്നത്? എന്തേ മൗനികളാവുന്നത്?. ഇതെല്ലാം കണ്ടു തരിച്ചുനിന്നതാണോ? കഴിഞ്ഞ മാസം മുഴുവനും കേട്ട് വളിച്ച ആ വാക്കുകള്‍ ആവര്‍ത്തിച്ചാല്‍ ‘ കണ്ട് കണ്ണുകള്‍ മഞ്ഞളിച്ചുപോയതാണോ’?

ആദ്യം പ്രതികരിക്കേണ്ട പലരില്‍ ചിലര്‍ ഞങ്ങളായിരുന്നുവെന്ന് ഞങ്ങളുടെ പ്രിയപ്പെട്ട വായനക്കാര്‍ക്കും പ്രേക്ഷകര്‍ക്കും ന്യായമായും കരുതാം. കാരണം കഴിഞ്ഞ രണ്ടുമാസങ്ങളായി ഈ താരരാജാക്കന്‍മാര്‍ ഞങ്ങളുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു. അതിലൊരാളുടെ ‘ഫാന്‍സ്’ ആണെന്ന് പറഞ്ഞ് നടക്കുന്ന കുറെ ‘ശിങ്കിടിമുങ്കന്‍മാര്‍’ ഞങ്ങളുടെ പത്രമോഫീസ് തകര്‍ത്തുകളയുമെന്നും ഞാനടക്കമുള്ളവരെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.

മലയാളത്തിലെ സ്ത്രീശരീര സംബന്ധിയായ എല്ലാ പദങ്ങളും ഉപയോഗിച്ച് ഞങ്ങളെ തെറി പറഞ്ഞിരുന്നു. സ്ത്രീ എന്ന് പറഞ്ഞത് ഒരു മുഴുത്ത തെറിയാണെന്ന് ജീവിതത്തില്‍ ആദ്യമായാണ് അറിയുന്നത്. അവളുടെ എല്ലാ ശാരീരിക സൗഭാഗ്യങ്ങളും നിന്ദനീയമായതെന്തൊക്കെയോ ആണെന്നറിയുന്നതും ഇതാദ്യമായാണ്. ചുരുക്കത്തില്‍ വര്‍ജിക്കപ്പെടേണ്ട ഒരു വര്‍ഗമാണ് സ്ത്രീ എന്ന ‘പ്രത്യയശാസ്ത്രപാഠ’വും ഞങ്ങളറിയുന്നതാദ്യമായാണ്.

സ്ത്രീ എന്ന് പറഞ്ഞത് ഒരു മുഴുത്ത തെറിയാണെന്ന് ജീവിതത്തില്‍ ആദ്യമായാണ് അറിയുന്നത്

അവള്‍ വെറുക്കപ്പെടേണ്ടവളും ശപിക്കപ്പെടേണ്ടവളുമാണ്. അവളില്‍നിന്ന് ജനിക്കപ്പെടുന്നത് അപമാനകരമാണ്. അങ്ങിനയങ്ങിനെ ഇതിന്റെ പ്രത്യയശാസ്ത്രപാഠങ്ങള്‍ നിരവധിയാണ്. ഒരുപക്ഷേ ഈ ‘ശിങ്കിടി മുങ്കന്‍’മാരെ ഈ പ്രത്യയശാസ്ത്രപാഠങ്ങള്‍ പഠിപ്പിച്ചത് മമ്മൂട്ടി- മോഹന്‍ലാല്‍ സിനിമകളായിരിക്കാം. മലയാളിയുടെ ബോധമണ്ഡലങ്ങളിലെ മലിനമാക്കുന്നതും ഈ സിനിമകള്‍ തന്നെയായിരിക്കാം. അതൊക്കെ കൂടുതല്‍ വിശദീകരണം ആവശ്യമുള്ള പ്രത്യയശാസ്ത്രവിചാരങ്ങളായതുകൊണ്ട് അതിലേക്കൊന്നും കടക്കുന്നില്ല. എന്തായാലും ആഴത്തില്‍ വിശകലനംചെയ്യേണ്ട സാംസ്‌കാരിക പാഠങ്ങളാണതൊക്കെ. ഡൂള്‍ ന്യൂസ് അതിന്റെ ദൗത്യങ്ങളിലൊന്നായി അതിനെ കാണുന്നുമുണ്ട്.

ഈ ‘ശിങ്കിടി മുങ്കന്‍’മാരുടെ വൈരനിര്യാതനബുദ്ധിയ്്ക്ക് ഞങ്ങള്‍ കാരണഭൂതരായത് മലയാളസിനിമയുടെ ഇന്നത്തെ പോക്കിലും നാശത്തിലും ദു:ഖിതരായ ഞങ്ങള്‍ മലയാളസിനിമാപ്രവര്‍ത്തകര്‍ക്ക് ഒരു വീണ്ടുവിചാരം ഉണ്ടാക്കുക എന്ന നിഷ്‌കളങ്കവും എന്നാല്‍ ഒട്ടും സരളമല്ലാത്തതുമായ ആഗ്രഹത്തോടെ ആസ്വാദകപക്ഷത്ത് നിന്നുള്ള ഒരു തിരുത്തല്‍പ്രക്രിയയ്ക്ക് തുടക്കം കുറിച്ചുവെന്നതിനാലാണ്. മലയാളത്തിലെ കഴിഞ്ഞ കൊല്ലത്തെ ഏറ്റവും ‘ബോര്‍’ ചിത്രത്തേയും ചലച്ചിത്രപ്രവര്‍ത്തകരേയും തിരഞ്ഞ് കണ്ടുപിടിച്ച് അവാര്‍ഡ് നല്‍കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഇതൊരു തമാശയായിരുന്നില്ല. അപകടകരവും ഗൗരവംനിറഞ്ഞതുമായ നടപടിയോ നിയോഗമോ ആയിരുന്നു.

കഴിഞ്ഞ കൊല്ലം ഏറ്റവും ബോറ് നടനാവാന്‍ എന്തുകൊണ്ടും യോഗ്യന്‍ മോഹന്‍ലാല്‍ ആണെന്ന് ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. മോഹന്‍ലാല്‍ എന്ന ചലച്ചിത്രപ്രവര്‍ത്തകന്‍ ചീത്തയാണെന്നോ ബോറനാണെന്നോ അല്ല ഞങ്ങള്‍ പറഞ്ഞത്. അയാളുടെ കഴിഞ്ഞ കൊല്ലത്തെ അഭിനയം അറുബോറാണെന്ന് മാത്രമായിരുന്നു. ആദ്യം പറഞ്ഞത് തറപ്പിച്ചുപറയാന്‍ കാരണങ്ങള്‍ ഏറെയുണ്ടായിട്ടും ഞങ്ങള്‍ സംയമനം പാലിച്ചു. ഇതിനര്‍ത്ഥം മമ്മൂട്ടി എന്തെങ്കിലും തരത്തില്‍ മെച്ചമാണെന്നല്ല. റെയ്ഡിന്റെ പശ്ചാത്തലത്തില്‍ ഇതൊക്കെ ഉറക്കെപ്പറയാന്‍ ലജ്ജ തോന്നേണ്ട കാര്യമില്ല.

എന്താണ് ഈ താരരാജാക്കന്‍മാര്‍ ചെയ്തുകൊണ്ടിരുന്നതെന്നും എന്തിന്റെ പേരിലായിരുന്നു ഇവരെ ആരാധിച്ചതെന്നും ഒരു ആത്മപരിശോധനയ്ക്ക് മലയാളി തയ്യാറാവണം. രണ്ടുപേരുടെയും പല സന്ദര്‍ഭങ്ങളിലുമുള്ള അഭിനയത്തികവിന്റെ പേരില്‍ ഞങ്ങള്‍ക്കവരെ അഭിനന്ദിക്കാനാവും, എന്നാല്‍ ആരാധിക്കാനാവില്ല. അതോടൊപ്പം ചലച്ചിത്രരംഗത്തും പലവിധ ബാഹ്യമായ രംഗങ്ങളിലും ഈ താരരാജാക്കന്‍മാര്‍ കാണിക്കുന്ന തോന്ന്യാസങ്ങള്‍ക്കുനേരെ കണ്ണടയ്ക്കാനും കഴിയില്ല. ‘കണ്ണടയ്ക്കാന്‍ ഞങ്ങള്‍ക്കറിയില്ല, കണ്ണിറുക്കല്‍’ വശവുമില്ല. ആരെയെങ്കിലും പ്രലോഭിപ്പിക്കലോ, ആരിലെങ്കിലും പ്രലോഭിതരാകലോ, ഞങ്ങളുടെ ശീലവുമല്ല. ഞങ്ങള്‍ക്കൊരു കുറ്റപത്രമാണ് ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാനുള്ളത്. അവരെ ശിക്ഷിക്കണമോ വെറുതെ വിടണമോ എന്ന കാര്യം ഭരണകൂടം മാത്രമല്ല തീരുമാനിക്കേണ്ടത്, കേരളത്തിലെ ദശലക്ഷക്കണക്കിന് സിനിമപ്രോമികളും പ്രേക്ഷകനുമാണ്. സിനിമ കാണുന്ന എല്ലാവരും സിനിമ്രേപമികളാണെന്ന് ഞങ്ങള്‍ കരുതുന്നില്ല.

കുറ്റപത്രത്തിന്റെ അപൂര്‍ണരൂപത്തിലെ ഏതാനും പ്രമേയങ്ങള്‍ ഇതാണ്

O മലയാളസിനിമയെ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന് അടിയറവെച്ചത് ഈ താരരാജാക്കന്‍മാരല്ലേ?.

O ഈ താരരാജാക്കന്‍മാരുടെ സാന്നിധ്യവും ഇടപെടലുകളുമല്ലേ മലയാള സിനിമയുടെ സംഘടനാപരവും പ്രമേയപരവും പരിചരണപരവുമായ എല്ലാ അപചയങ്ങള്‍ക്കും കാരണം.

O മലയാളസിനിമയുടെ തകര്‍ച്ചയ്ക്ക് കാരണം ഇവരല്ലേ?.

O മലയാളമനസ്സുകളെ പ്രത്യയശാസ്ത്രപരമായി മലീമസമാക്കിയത് ഇവരുണ്ടാക്കിയതും അഭിനയിച്ചതുമായ ചിത്രങ്ങളല്ലേ?.

O എല്ലാ ക്രിമിനല്‍ വാസനകളുടെയും അശ്ലീലങ്ങളായ സാമൂഹിക സാംസ്‌കാരിക ഇടപെടലുകളുടെയും ഉല്‍പാദകര്‍ ഇവരായിരുന്നില്ലേ?.

O ഒരു ജനതയുടെ സ്വപ്‌നങ്ങളില്‍ മുഴുവനും വിഷം പുരട്ടിയത് ഇവരല്ലേ?.

O കള്ളപ്പണം വെള്ളപ്പണമാകുന്ന സിനിമാവ്യവസായത്തിന്റെ സാരഥികള്‍ ഇവരല്ലേ?.

O സിനിമാവ്യവസായത്തില്‍ ഇന്നുണ്ടെന്ന് പറയപ്പെടുന്ന അയഥാര്‍ത്ഥമായ പ്രതിസന്ധികള്‍ ഇവരുടെ സൃഷ്ടിയല്ലേ?.

O ഈ റെയ്ഡുകളെ നികുതിവെട്ടിപ്പ് എന്ന് പേര്‍ചൊല്ലി വിളിച്ച് നിസ്സാരമാക്കുന്ന വെള്ളാപ്പള്ളിയെപ്പോലുള്ള സാമുദായിക നേതാക്കളും ഇവരും തമ്മിലുള്ള ശുദ്ധബന്ധം എന്താണ്?.

O വെള്ളാപ്പള്ളി പരിഭ്രാന്തനാവുന്നത് കള്ളപ്പണക്കാര്യത്തില്‍ പങ്കും താല്‍പര്യവും ഉള്ളതുകൊണ്ടല്ലേ?.

O സിനിമാവ്യവസായിയും ശത്രുവുമായ ഗോകുലം ഗോപാലനില്ലാത്ത പരിഭ്രാന്തി വെള്ളാപ്പള്ളിയ്ക്ക് എന്തുകൊണ്ടുണ്ടായി?

O മമ്മൂട്ടി വീട്ടില്‍ സൂക്ഷിച്ച 22 ലക്ഷം ‘ചില്ലറപ്പണം’ കറുപ്പാണോ വെളുപ്പാണോ?.

O പൂട്ടിയിട്ട ലേസര്‍ പൂട്ടുള്ള മുറികളില്‍ ഹോംതിയേറ്ററാണെങ്കില്‍ അതിത്ര രഹസ്യമാക്കി പൂട്ടിയിടാന്‍കാരണം അതിലെ സിനിമകള്‍ മറ്റാരും കാണാന്‍ പാടില്ലാത്തതുകൊണ്ടാണോ? ഉത്തരങ്ങള്‍ കിട്ടേണ്ട ചോദ്യങ്ങള്‍ നിരവധിയാണ്.

O അഭിനയത്തില്‍നിന്നും അച്ചാര്‍ കച്ചവടത്തില്‍നിന്നും മറ്റു കച്ചവടങ്ങളില്‍നിന്നുമാണോ അവരിത്രയും സമ്പാദിച്ചത്?.

O ഭൂമി മാഫിയകളുമായി ഇവര്‍ക്കുള്ള ബന്ധമെന്താണ്? നികുതി കൊടുക്കാന്‍ ജനങ്ങളെ ഉദ്‌ബോധിപ്പിക്കുന്ന ഇവരെങ്ങിനെ നികുതിയൊടുക്കാന്‍ മറന്നു?.

O കള്ളസ്വര്‍ണ്ണക്കച്ചവടത്തിനും പലിശപ്പണിക്കാര്‍ക്കും മദ്യമാഫിയകള്‍ക്കും വേണ്ടി അവരെന്തിന് അംബാസിഡര്‍മാര്‍ ആവണം?.

ഇതില്‍ ഉള്‍ക്കൊള്ളിക്കേണ്ട ഒരുപാട് പ്രത്യയശാസ്ത്ര തിന്മകള്‍ വേറെയുമുണ്ട്. അതൊക്കെ പിന്നീട് വിശദമാക്കാം.

ഈ മാഫിയതലവന്‍മാരെ ഭരണകൂടം ശിക്ഷിക്കുമെന്ന് കരുതാനുള്ള മൗഡ്യമൊന്നും ഞങ്ങള്‍ക്കില്ല. അവരെ ശിക്ഷിക്കാനുള്ള ആര്‍ജവം ജനങ്ങള്‍ കാട്ടുമോയെന്നു മാത്രമാണ് അറിയാനുള്ളത. ഇവര്‍ സിനിമാതാരങ്ങളാണോ, അതോ കച്ചവടക്കാരോ, കഴുത്തറപ്പന്‍ കച്ചവടക്കാര്‍.

34 Responses to “മോഹന്‍ലാല്‍- മമ്മൂട്ടി, സിനിമയും വേറെ പലതും”

 1. joe

  നല്ല ലേഖനം ……പക്ഷെ ആര് കേള്‍കാന്‍ …..

 2. ബാബുരാജ്

  നല്ലൊരു തുടക്കം.
  മലയാളയുവത്വത്തിന്റെ മദ്യപാനാസക്തിയിൽ മോഹൻലാലിന്റെ പങ്ക് എത്രമാത്രമുണ്ട്? ഒന്നു ചിന്തിച്ചാലോ?

 3. manstar

  ഫാനുകള്‍ക്ക് പുതിയ പേര് ശിങ്കിടിമുങ്കന്‍…….. അത് കലക്കി

 4. kenn

  മോഹന്‍ലാല്‍ ,മമ്മൂട്ടി സിനിമ കാണുന്നവര്‍ രാജ്യ ദ്രോഹമാണ് ചെയൂന്നത് ……..

 5. manu

  നിന്നെയൊക്കെ പേടിപ്പിക്കുകയല്ല വേണ്ടത് .
  വെടിവെച്ചു കൊല്ലണം

 6. manu

  കരുപ്പുമല്ല വെളുപ്പുമല്ല . ചുവപ്പാ ! നിനക്കൊക്കെ എന്ത് ചെയ്യാന്‍ കഴിയും?

 7. Rahul

  കാര്യങ്ങള്‍ ഇങ്ങനെ ആയിരുന്നെങ്കില്‍ നിങ്ങള്‍ ഈ ലേഖനം എന്ത് കൊണ്ട് eppol പ്രസിദീകരികുന്നു, ഈ news റൈഡ് നു മുമ്പായിരുന്നെങ്കില്‍ നിങ്ങളുടെ ഉദ്ദേശ ശുദ്ധി യെ ഞങ്ങള്‍ പോസിറ്റീവ് ആയി accept ചെയ്യാമായിരുന്നു. എപ്പോള്‍ ഇതു pure ബിസിനസ്‌ minded അയ ന്യൂസ്‌ ആയി ഞങ്ങള്‍ എടുക്കുന്നു

 8. Rajesh kumar

  പണത്തിനുവേണ്ടി എന്തു വൃത്തികേടും ചെയ്യാം എന്നതിന്റെ 
  ജീവിക്കുന്ന ഉദാഹരണങ്ങൾ കൊട്ടേഷൻ സംഘങ്ങളെ വച്ച് എന്തു ചെയ്യാം എന്ന അഹങ്കാരം!
  തമിഴ്നാട്ടിൽ ആരാധന ഉണ്ട് പക്ഷെ കിട്ടാവുന്ന എല്ലാ
  ആനുകൂല്യങ്ങളും പറ്റി, എല്ലാവർഷവും ഒരോ ഡോക്ടറേറ്റും, 
  പിന്നെ കേണലുകളും, എല്ലാം നേടി 
  ഒരു വ്യവസായത്തിനെ തന്നെ ഹൈജാക്ക് 
  ചെയ്യുന്നതു ഇവിടെ മാത്രം.
  മലയാളിയോടു ചെയ്തു പോയ തെറ്റുകൾക്ക് 
  മാപ്പ് പറയുകയാണു താരമുതലാളിമാർ ഇങ്ങനെ ഒളിച്ചിരിക്കാതെ
   എത്രയും വേഗം ചെയ്യേണ്ടത്
  അല്ലാതെ എല്ലാവരേയും വെല്ലുവിളിച്ചുകൊണ്ട് 
  സിനിമാവ്യവസായത്തെ
  കള്ളപ്പണവ്യവസായമാക്കി മാറ്റുകയല്ല

 9. anon

  berliye poottikkum kettoo….

 10. rahul

  ഡിയര്‍ ബാബു രാജ്

  നിങ്ങള്‍ എന്താന്ന് പറയുന്നത്…നിങ്ങളുടെ അവകാസങ്ങളും അധികാരങ്ങളും നന്നായി മനസിലാക്കുക. ഒരു ജൌര്നലിസ്ട എന്നാല്‍ എന്തും പ്രനനുള്ള ലൈസന്‍സ് അല്ല.

  സിനിമ ഇന്ടുസ്ട്രിയെ പട്ടി നിങ്ങള്‍ നന്നായി മനസിലാക്കനുണ്ട്…അത് ചെ
  യ്യുക അല്ലാതെ ഇവര്‍ രണ്ടു പരുമന്നു സിനിമയെ ഫസ്സിസ്റ്റ് വല്കരിച്ചതെന്ന്നെല്ലാം പറഞ്ഞാല്‍ …

  കച്ചവാദ് സിനിമയും നല്ല സിനിമയും എന്നും ഉണ്ടായിട്ടുണ്ട്, ഇപ്പഴും ഉണ്ടാകുന്നു. ലാലും മംമുട്ട്യും തറ രാജാക്കന്മാര്‍ മാത്രമല്ല…അഭിനയ കലയുടെ ചക്രവര്‍ത്തിമാര്‍ കൂടിയന്നു

  പിന്നെ നികുതി വെട്ട്പ്പു, അത് ഇവിടെ എല്ലാവരും ചെയ്യുന്നതന്നു.. അത് തിരുത്താന്‍ അവര്‍ക്ക് ഒരു അവസരം കൊടുക്കുക

 11. shibu sulaiman

  തറ രാജക്ക്കന്മാര്‍ ……………….

 12. JOHN BOSCO

  THEESE ARE VERY VERY THARAAS WHY SHOULD WE POOR PEOPLE BOTHER ABOUT IT LEEVE IT CHEEEEEELUKESU

 13. Ajay

  ചുവന്ന വട്ടത്തില്‍ പറഞ്ഞ പലതും മനസ്സിലായില്ല. ചുമ്മാ എണ്ണം തികയ്ക്കാനുള്ള ശ്രമമാണോ?
  1 മലയാളസിനിമയുടെ തകര്‍ച്ചയ്ക്ക് കാരണം ഇവരല്ലേ?.
  80 – 90 സിനിമകളില്‍ 10 – 12 എണ്ണം മാത്രമേ ഇവരുടെതയുള്ള്. ബാക്കിയെല്ലാം ഇവരാണോ തകര്‍ക്കുന്നത് ?
  2 മലയാളമനസ്സുകളെ പ്രത്യയശാസ്ത്രപരമായി മലീമസമാക്കിയത് ഇവരുണ്ടാക്കിയതും അഭിനയിച്ചതുമായ ചിത്രങ്ങളല്ലേ?
  മനസ്സിലായില്ല. സിനിമ കണ്ടു നന്നയവരെ താങ്ങ്കള്‍ക്ക് കാണിച്ചുതരാമോ?
  3 ഒരു ജനതയുടെ സ്വപ്‌നങ്ങളില്‍ മുഴുവനും വിഷം പുരട്ടിയത് ഇവരല്ലേ?.
  ഏതു സ്വപ്നം? ഇവര്‍ നാളെ കേരളം ഭരിക്കും, പ്രധാന മന്ത്രി ആകും, അങ്ങനെ എന്തെങ്ങിലുമാണോ? കടുത്ത ആരാധകര്‍ പോലും അങ്ങനെ കാണുമെന്നു തോന്നുന്നില്ല.
  ബാക്കി വട്ടങ്ങളില്‍ കാര്യമില്ലാതില്ല.

 14. രാജു

  മിസ്റര്‍ ബാബുരാജ് താന്കള്‍ ഇതും കൂടിപറയണം ആയിരുന്നു :
  നോര്‍വെയില്‍ ഉണ്ടായ കൂട്ടക്കൊല -കാരണം ഈ രണ്ടു സൂപര്‍താരങ്ങള്‍
  എത്യോപ്പ്യയിലെ ദാരിദ്ര്യം -കാരണം മംമൂടിയും മോഹന്‍ലാലും
  പന്നിപ്പനി -കാരണം ഈ രണ്ടു അഭിനവ സൂപര്‍താരങ്ങള്‍
  ഗുജറാത്ത്‌ ഭൂകമ്പം – പ്രഭവ കേന്ദ്രം മമ്മൂട്ടി , മോഹന്‍ലാല്‍

  ഞാന്‍ പറയുന്നതിന്റെ സില്ലി ആയി എടുക്കില്ലെന്കില്‍ തുടര്ന്നുള്ളതും സത്യം അല്ലെ എന്ന് നോക്കുക

  സമൂഹത്തിനെ മലീമസം ആക്കിയതില്‍ താങ്കള്‍ അടക്കം ഉള്ള മാധ്യമസുഹൃത്തുക്കള്‍ക്ക് ഒരു പങ്കും ഇല്ലെന്നാണോ. ഏതു വാര്‍ത്തയെയും കച്ചവടത്തിന്റെ കഴുകന്‍ കണ്ണോടെ വട്ടമിട്ടു കൊത്തിപ്പരിക്കുന്ന പുതിയ മാധ്യമ സംസ്കാരത്തെ കുറിച്ച് താങ്കള്‍ക്ക് എന്താണ് അഭിപ്രായം. രണ്ടു പേരും ഇന്നും നിലനില്‍ക്കുന്നത് അവരുടെ അഭിനയമഹിമയുടെ പേരില്‍ അല്ല ..താങ്കള്‍ അടക്കം ഉള്ള മാധ്യമങ്ങള്‍ എറിഞ്ഞു കൊടുക്കുന്ന സാറ്റ്‌ലൈറ്റ്‌ അവകാശങ്ങളുടെ പേരില്‍ ആണ് ..ഇരയില്‍ കൊരുത്ത് ഇട്ട രണ്ടു ഇരകള്‍ മാത്രം ആണ് അവര്‍ ..ഇരയെ കൊളുത്തുന്ന കൊളുത്ത് ആണ് മാധ്യമങ്ങള്‍ …ചരടിന്റെ അറ്റം പിടിച്ച കൈകളെകുറിച്ച് പറയാന്‍ തന്തക്ക് പിറന്ന ..നട്ടെല്ല് വളക്കാത്ത മാധ്യമപ്രവര്‍ത്തകര്‍ ഇനിയും ജനിക്കേണ്ടി ഇരിക്കുന്നു

 15. nik

  വേറെ ഒരു പണിയുമില്ലേ?

 16. Vineeth

  @ബാബു ഭരദ്വാജ്

  താങ്കളെക്കുറിച് നല്ല ബഹുമാനവും അഭിമാനവും ഉള്ള ഒരു ആളായിരുന്നു ഞാന്‍. പക്ഷെ താങ്കള്‍ ആര്‍ക്കോ വേണ്ടി നടത്തുന്ന ഈ കുഴലൂത്ത് കാണുമ്പോള്‍ സഹതാപം മാത്രമേ ഉള്ളു.
  1 . മമ്മൂട്ടിയും മോഹന്‍ലാലും എന്ത് തെറ്റ് ചെയ്തു എന്നാണ് താങ്കള്‍ പറയുന്നത്. മലയാളം കണ്ട ഏറ്റവും നല്ല അഭിനേതാക്കള്‍. പിന്നെ അഭിനയം മോക്ഷത്തിനു വേണ്ടി ചെയ്യുന്നവരല്ല, ഒരു തൊഴിലായി ചെയ്യുന്നവരാണ് അവര്‍. അതിന്റെ ഭാഗമായി കച്ചവട സിനിമകളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷെ അത് കണ്ടു ആളുകള്‍ മാറുമെന്നോന്നും താങ്കളല്ലാതെ ആരും പറയില്ല. അങ്ങനെയെങ്കില്‍ ഇന്‍സ്പെക്ടര്‍ balram കണ്ട പോലിസ് കാര്‍ എല്ലാം എന്നെ നന്നായേനെ. കച്ചവട സിനിമകളില്‍ അഭിനയിക്കുന്നതിനോടൊപ്പം അവര്‍ കലാമൂല്യമുള്ള ചിത്രങ്ങളില്‍ പ്രതിഫലം ഇല്ലാതെ അഭിനയിക്കുന്നു. മലയാള സിനിമ യുടെ കഴിഞ്ഞ 20 വര്‍ഷത്തെ ബ്രാന്‍ഡ്‌ ambassidors ഇവര്‍ തന്നെയാണെന്ന് ആര്‍ക്കും സംശയമില്ലാത്ത കാര്യമാണ്.

  2 . പിന്നെ ഇവര്‍ tax വെട്ടിച്ച കാര്യം. ആദ്യം അക്കാര്യങ്ങള്‍ ഔദ്യോഗികമായി ആരെങ്കിലും പറയട്ടെ. എന്നിട്ട് പോരെ. ചുമ്മാ ഉണ്ടയില്ലാ വെടി പൊട്ടിക്കാതെ. അഥവാ ചില ചെറിയ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ യേശു പറഞ്ഞത് പോലെ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ. ഒരു രൂപ പോലും tax വെട്ടിക്കാത്ത ഒരു ആളെങ്കിലും കേരളത്തിലുണ്ടോ? കടയില്‍ രസ്സീതില്ലാതെ സാധനം വില്‍ക്കുന്നതും വാങ്ങുന്നതും tax വെട്ടിപ്പ് തന്നെയാണ്. നമ്മുടെ സ്വത്ത്‌ കൊള്ളയടിച്ചു കീശ വീര്‍പ്പിക്കുന്ന രാഷ്ട്രീയക്കാരുടെ നാട്ടില്‍ അതിനെക്കുറിച് പ്രസങ്ങിക്കൂ സാറമ്മാരെ ആദ്യം.
  3 . വര്‍ഷത്തില്‍ ഇറങ്ങുന്ന 100 പദങ്ങളില്‍ 10 എണ്ണം മാത്രമാണ് ഇവരുടേത്. ആകെയുള്ള 10 വിജയങ്ങളില്‍ 5 -6 എണ്ണം ഇവരുടെതാണ് താനും, അപ്പോപ്പിന്നെ ബാകിയുള്ള 90 പടങ്ങളുടെ തകര്‍ച്ചയും ഇവരുടെ മേല്‍ കെട്ടി വെയ്ക്കുന്ന താങ്കളുടെ തൊലിക്കട്ടി അപാരം തന്നെ.
  4 . മമ്മൂട്ടിയുടെ നേതൃത്വത്തില്‍ നടന്ന “കാഴ്ച” നേത്ര ചികിത്സ സംരംഭവും ഇപ്പോള്‍ നടക്കുന്ന സൌജന്യ ഹൃദയ ശസ്ത്രക്രിയ സംരംഭവും ആരുടെയും കണ്ണില്‍ പെടത്തതെന്തേ. മോഹന്‍ലാല്‍ അഭിനയിക്കുന്ന മാലിന്യ മുക്ത കേരളവും, വൈദ്യുതി പരസ്യവും ആരും കാണുന്നില്ലേ. ഇവര്‍ ചെയ്യുന്ന പല നല്ലകാര്യങ്ങളും കാണാതെ ആരോ ഒരു raid നടത്തി എന്ന് കേട്ടപ്പോഴേ കുന്ത്തവും പരിചയുമായി ഇറങ്ങിയിട്ടുണ്ട് കുറെ വങ്കന്മാര്‍.
  5 . താങ്കളുടെ താഴെ കൊടുത്ത വാചകം ഒന്ന് വ്യക്തമാക്കാന്‍ ഞാന്‍ അങ്ങയെ ബഹുമാനത്തോടെ വെല്ലു വിളിക്കുന്നു. “അതോടൊപ്പം ചലച്ചിത്രരംഗത്തും പലവിധ ബാഹ്യമായ രംഗങ്ങളിലും ഈ താരരാജാക്കന്‍മാര്‍ കാണിക്കുന്ന തോന്ന്യാസങ്ങള്‍ക്കുനേരെ കണ്ണടയ്ക്കാനും കഴിയില്ല.”

  മറുപടി പ്രതീക്ഷിക്കുന്നു.

  6 . പിന്നെയും ദാ laser പൂട്ട്‌ !!!!!!!! താങ്കള്‍ കുറച്ചു വിവരവും വിദ്യാഭ്യാസവും ഉള്ള ആളല്ലേ. ബയോ മെട്രിക് ലോക്ക് സിസ്റ്റം ആണ് അതെന്നു വ്യക്തമായിക്കഴിഞ്ഞതാണ്. അല്ലാതെ laser പൂട്ട്‌ എന്നൊന്നില്ല സാറേ. ഇപ്പറയുന്ന എന്റെ ലാപ്ടോപ് ഉം ഇതേ ബയോ മെട്രിക് സിസ്റ്റം ഉപയോഗിച്ചാണ് ലോക്ക് ചെയ്യുന്നത്. അതായത് മാസം അര ലക്ഷത്തിനു താഴെ ശമ്പളം വാങ്ങുന്ന ആള്‍ക്കാര്‍ക്ക് പോലുമുള്ള ആ ഒരു സിസ്റ്റം ഒരു സിനിമയ്ക്ക് കോടികള്‍ വാങ്ങുന്ന അവരുടെ റൂമില്‍ ഉണ്ടെങ്കില്‍ അത് വലിയ കാര്യം പോയിട്ട് ചെറിയ കാര്യം പോലുമല്ല.

  ഇപ്പറഞ്ഞത് കുറച്ച ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന കേരളത്തിലെ യുവാക്കളുടെ അഭിപ്രായമാണ്. ഞാന്‍ ഒരു നടന്റെയും ഭ്രാന്തന്‍ ആരാധകനല്ല. പക്ഷെ ഒരു കാര്യവുമില്ലാതെ അവരുടെ പുറത്ത് കുതിര കേറുന്നത് കണ്ടപ്പോള്‍ പറഞ്ഞു പോയതാണ്. ഇത് വരെ മൂന്നാംകിട പത്രക്കാരും ലോ ക്ലാസ്സ്‌ കമന്റ്‌ വീരന്മാരും മാത്രം പാടി നടന്ന ജല്പനങ്ങള്‍ അങ്ങയേപ്പോലുള്ള ഞങ്ങള്‍ ഒരല്‍പം ആരാധനയോടെ നോക്കിക്കണ്ടിരുന്ന സാഹിത്യകാരനില്‍ നിന്ന് തീരെ പ്രതീക്ഷിച്ചില്ല. അതാണ് ഈ നീണ്ട കുറിപ്പിന് കാരണം.

 17. Allan

  വിനീത്, നിങ്ങള്‍ പറഞ്ഞത് പൂര്‍ണമായും ശരിയാണ് …ബാബു ബാരദ്വാജിനോടുള്ള എല്ലാ ബഹുമാനവും ഇതോടെ പോയി …എഴുതാന്‍ വിഷയം ഇല്ലെങ്ങില്‍ വെറുതെ ഇരുന്നോള് …. ഉള്ള പേര് പോക്കേണ്ട…മറ്റെന്ദു പറഞ്ഞാലും ഇവര്‍ രണ്ടുപേരും മലയാള സിനിമയുടെ അഭിമാനം തന്നെയാണ്…..

 18. Francis

  പ്രിയ ബാബു ഭരദ്വാജ്,
  താങ്കളെ വളരെ നല്ല രീതിയില്‍ പരിചയമുണ്ടായിരുന്ന ഒരാള്‍ കൂടിയായതിനാല്‍, താങ്കളുടെ പഴയ ലാവണമായ സൗദി അറേബ്യയില്‍ നിന്ന് ഈ കുറിപ്പെഴുതുന്നു. താങ്കളുടെ ഈ ലേഖനത്തില്‍ നിന്നും ധൂള്‍ ന്യൂസിന്റെ പ്രവര്‍ത്തികളില്‍ നിന്നും ഞങ്ങള്‍ക്ക് മനസ്സിലാവുന്ന ചില കാര്യങ്ങള്‍ ഇവിടെ കുറിക്കട്ടെ. ഞാന്‍ ഒരു കടുത്ത സിനിമാപ്രേമിയല്ല. എന്നാല്‍ സിനിമകള്‍ കാണാന്‍ ഇഷ്ട്ടവുമാണ്. മമ്മൂട്ടിയും മോഹന്‍ലാലും ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ മികച്ച നടന്മാരാണ് എന്ന അഭിപ്രായമുണ്ട്. അവര്‍ ചെയ്യാത്ത കുറ്റങ്ങള്‍ കൂടി അവരുടെ മേലെ ചാര്ത്തുന്നതാണ് ഈ ലേഖനത്തില്‍ കാണുന്നത്. നിങ്ങളുടെ മൊത്തം ഉദ്ദേശം എന്താണെന്ന് സംശയവും ഇവിടെ പലര്‍ക്കുമുണ്ട്. കുറ്റം പറഞ്ഞു കയ്യടി വാങ്ങുന്നത് ചില ബ്ലോഗന്മാര്‍ നന്നായി ചെയ്യുന്നുണ്ട്. ആ നിലവാരത്തിലേക്ക് എന്തിനാണ് തരംതാവുന്നത്?

  >> മോഹന്‍ലാലിനു മോശം നടനുള്ള അവാര്‍ഡ് കൊടുത്തത്,.. ദാ “ദൂള്‍” എന്നൊരു വെബ്സൈറ്റ് ഈ മൂലയിലുണ്ട്, എല്ലാവരും അറിയുക എന്ന ദുരുദ്ദേശത്തോടെയല്ലേ? തെളിച്ചു പറഞ്ഞാല്‍ നല്ല അസ്സല്‍ ചീപ്പ് മാര്‍ക്കറ്റിംഗ് കുതന്ത്രം മാത്രമല്ലേ അത്?

  >> “കള്ളസ്വര്‍ണ്ണ കച്ചവടക്കാരുടെയും” “മദ്യമാഫിയയുടെയും” ഒക്കെ പരസ്യത്തില്‍ എന്തിനു അഭിനയിക്കണം എന്ന് താങ്കള്‍ ചോദിച്ചു. ഇതൊക്കെ പ്രസംഗിച്ചു കൊണ്ട് ബില്‍ഡര്സ്, റിയല്‍ എസ്റ്റെറ്റ്, ജ്വല്ലറി തുടങ്ങിയവയുടെ പരസ്യങ്ങള്‍ ദൂള്‍ ന്യൂസിന്റെ ആദ്യ പേജില്‍ നിങ്ങള്‍ക്ക് കൊടുത്തത് വേശ്യയുടെ ചാരിത്രപ്രസംഗം പോലെ ആയില്ലേ?

  >> താങ്കള്‍ ഇങ്ങനെ എഴുതി: (“….പൂട്ടിയിട്ട ലേസര്‍ പൂട്ടുള്ള മുറികളില്‍ ഹോംതിയേറ്ററാണെങ്കില്‍ അതിത്ര രഹസ്യമാക്കി പൂട്ടിയിടാന്‍കാരണം അതിലെ സിനിമകള്‍ മറ്റാരും കാണാന്‍ പാടില്ലാത്തതുകൊണ്ടാണോ…..”) ഒന്ന് ചോദിക്കട്ടെ. എന്റെ വീട്ടില്‍ എന്തൊക്കെ എങ്ങനെയൊക്കെ പൂട്ടിയിടണം എന്നത് എന്റെ ഇഷ്ട്ടമല്ലേ? താങ്കള്‍ക്കോ ഈ വെബ്സൈറ്റിനോ അതിനകത്ത് എന്താണെന്നറിയാന്‍ ഒരവകാശവുമില്ല. ഇന്ത്യയിലെ ഓരോ പൌരന്റെയും വീടിനകത്ത് എന്തൊക്കെ പൂട്ടിയിട്ടു എന്ന് നോക്കലല്ല പത്രക്കാരുടെ പണി.

  >> ലേസര്‍ മുറി എന്നൊരു മുറി അവിടെയില്ല. താരങ്ങള്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ഇത്തരം ലോക്കറുകള്‍ ഇപ്പോള്‍ പലരും ഉപയോഗിക്കുന്നതുമാണ്. പത്രക്കാര്‍ക്ക് അതറിയാത്തത് അറിവില്ലായ്മ കൊണ്ടോ അതോ തുച്ചശമ്പളം കാരണം അത് വാങ്ങാന്‍ പറ്റാത്തത് കൊണ്ടോ?!

  >> മലയാള സിനിമയെ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിനു ഇവര്‍ എങ്ങനെ അടിയറ വെച്ചു? എല്ലാത്തരം കഥാപാത്രങ്ങളെയും, നിലവില്‍ കേരളത്തിലുള്ള ഒട്ടുമിക്ക തരം വേഷങ്ങളും അവര്‍ അഭിനയിച്ചിട്ടുണ്ട്. അതില്‍ തമ്പുരാന്‍ മുതല്‍ പറയന്‍ വരെ ഉണ്ടായിട്ടുണ്ട്, മുതലാളി മുതല്‍ അടിമ വരെ ഉണ്ടായിട്ടുണ്ട്. അവരുടെ കഥാപാത്രം കുറിയിട്ട് അമ്പലത്തില്‍ പോവുന്നതാണോ, ഹിന്ദു ദൈവനാമം ഉച്ചരിച്ചത് കൊണ്ടാണോ (ശംഭോ മഹാദേവ, തമ്പുരാന്‍….) അങ്ങനെ പറയുന്നത്?
  അസ്സലാമു അലൈക്കും പറയുന്നവനെ തീവ്രവാദി എന്ന് വിളിക്കുന്നത്‌ പോലെയല്ലേ അത്? നമ്പൂതിരി, നായര്‍ തുടങ്ങിയവയെ എന്തിനു ഫാസിസം എന്ന് വിളിക്കണം? യഥാര്‍ത്ഥത്തില്‍ എന്താണ് താങ്കള്‍ പറയുന്ന ഈ ഫാസിസം? വര്‍ഗീയ ധൃവീകരണവും ദൂള്‍ ന്യൂസ് നന്നായി നടത്തുന്നുണ്ട്. അതിന്റെ ഒരു മണം ഇവിടെയും വന്നു എന്ന് മാത്രം. എന്തിനാ മാഷേ കേരളീയരുടെ മനസ്സില്‍ ഇങ്ങനെ വിഷം പുരട്ടി ഒരു വെബ്സൈറ്റിനെ വലുതാക്കാന്‍ ശ്രമിക്കുന്നത്?

  >> തിന്മകള്‍ക്കെതിരെ പോരാടുന്ന നന്മ എന്ന സങ്കല്‍പ്പത്തിലാണ് മലയാളസിനിമ മുന്നോട്ടു പോവുന്നത്. കൊടിയ തിന്മകള്‍ക്കെതിരെ പോരാടുന്ന നന്മ നിറഞ്ഞ നായകനെയാണ് നമ്മള്‍ കൂടുതലായും കണ്ടതും. പിന്നെന്തു മലീമസമാക്കി എന്നാണു അര്‍ത്ഥമാക്കുന്നത്?

  >> ഇവര്‍ ഇല്ലാത്ത പ്രതിസന്ധി ഉണ്ടാക്കി പോലും..!! കണ്ണ് തുറന്നു കാണൂ. മമ്മൂട്ടിയും മോഹന്‍ലാലിനെയും പോലെ അതിഗംഭീരമായി അഭിനയിക്കാന്‍ ഇന്നത്തെ നടന്മാര്‍ക്ക് കഴിയുന്നില്ല. അവര്‍ പണ്ട് അവതരിപ്പിച്ചു നമ്മളെ വിസ്മയിപ്പിച്ച പ്രേതങ്ങളെയാണ് ഇന്നത്തെ താരങ്ങള്‍ ബോറായി അവതരിപ്പിക്കുന്നത്‌. പ്രേക്ഷകര്‍ക്ക്‌ മടുക്കും. ആ മടുപ്പിനെയാണ് താങ്കള്‍ പ്രതിസന്ധി എന്ന് പറയുന്നെങ്കില്‍ ശരിയാണ്. സൂപ്പര്‍താരങ്ങളുടെ ഉജ്ജ്വലമായ കഴിവ് കാരണമാണ് ഇപ്പോള്‍ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്.

  >> വേറൊരു പ്രതിസന്ധി നിങ്ങളും ഉണ്ടാക്കുന്നുണ്ട്. സിനിമാ നിരൂപണം എന്ന പേരില്‍ ഇറങ്ങുന്ന സിനിമകളുടെയെല്ലാം കഥ വിസ്തരിച്ച് എഴുതി വായനക്കാരെ മടുപ്പിച്ചു കൊണ്ട്. കഥ മുഴുവന്‍ വായിച്ചു തീയേറ്ററില്‍ പോയാല്‍ പിന്നെന്തു രസം?! സിനിമ എന്താണെന്ന് അറിയുന്നവരെ കൊണ്ടെങ്കിലും ആ പണി ചെയ്യിക്കുക. ഇതൊരപേക്ഷയാണ്.

  >> ഗോകുലം ഗോപാലന് ഇല്ലാത്ത പ്രശ്നം വെല്ലാപ്പള്ളിക്കെന്താ എന്ന താങ്കളുടെ ചോദ്യം എന്താണ്? വെള്ളാപ്പള്ളിക്ക് ഈ നാട്ടില്‍ നടക്കുന്ന കാര്യങ്ങളില്‍ അഭിപ്രായം പറഞ്ഞൂടെ

  >> മലയാള സിനിമയെ ഡറിക്ക് മാല്‍ക്കം പോലുള്ള എഴുത്തുകാരിലൂടെ ലോകത്തിന്റെ മുന്നിലെത്തിച്ചതും ഈ താരങ്ങള്‍ തന്നെയല്ലേ? heart ഫൌന്റ്റേനും, കണ്ണ് ഫൌന്ടെഷനും, പാവപ്പെട്ട കുഞ്ഞുങ്ങളുടെ ക്യാന്‍സര്‍ ചികിത്സയുമൊക്കെ ഒരുപാടൊരുപാട് ചെയ്തു കൊടുക്കുന്ന കാര്യം നിങ്ങള്‍ അറിഞ്ഞു കൊണ്ട് വിസ്മരിച്ച്, ഈ താരങ്ങളെ വെറും ‘വിഷം’ എന്ന് വിളിക്കുമ്പോള്‍ വളരെ വളരെ വളരെ സങ്കടവും ദേഷ്യവുമുണ്ട്. നിങ്ങള്‍ അഞ്ഞൂറ് കൊല്ലം ഇവിടെ ജീവിച്ചിരുന്നാല്‍ സാധിക്കാത്ത കാര്യമാണിതെന്നു മനസ്സിലാക്കുക.

  >> വര്‍ഷത്തില്‍ നൂറോളം സിനിമകളിറങ്ങുന്ന ഇവിടെ വെറും ആറോ ഏഴോ സിനിമകളില്‍ അഭിനയിക്കുന്ന ഇവരെങ്ങനെ സിനിമയെ തകര്‍ക്കുന്നത്?

  >> ഇതിനെ കുറ്റപത്രം എന്ന് വിളിക്കാനാവില്ല. ഇത് അസൂയ, പക എന്നിവ കലക്കി മാര്‍ക്കറ്റില്‍ നിന്ന് വായനക്കാരെ ആകര്‍ഷിക്കാന്‍ ഉണ്ടാക്കിയ ഒരു വ്യാജമരുന്നു എന്നേ പറയാനൊക്കൂ.

  എല്ലാത്തിനും ഉത്തരം പറയാനുള്ള ബാദ്ധ്യത താങ്കള്‍ക്കുണ്ട്.

 19. manu

  മര്‍.ഫ്രാന്‍സിസ് നൈസ് കമന്റ്‌, എന്താ ചെയുക്ക വിനാശകാലെ
  വിപരിതബുദ്ധി, ബാബുരാജെട്ട കളികുമ്പോള്‍ തരതിന്നു കളിക്ക്
  നിങ്ങള്‍ എന്ത് പറഞ്ഞാല്ലും
  വിശ്വേസികുന്ന മണ്ടന്മാരല്ല ജനങ്ങള്‍, പിന്നെ ജനങ്ങള്‍ ആരാധികുന്നത് അവരുടെ കഴിവിനെയാണ് അലാതെ അവരെയല്ല

 20. Francis

  വായനക്കാരേ.. ഞാന്‍ എഴുതിയത് മുഴുവന്‍ ഇവിടെ അവര്‍ കൊടുത്തിട്ടില്ല. ഇതിന്തു പരിപാടി. അങ്ങേര്‍ക്കു എന്തും പറയാം. അങ്ങേരുടെ ഒരു സത്യം ഇവിടെ തുറന്നെഴുതിയപ്പോള്‍ അത് ഡിലീറ്റ് ചെയ്തിട്ട് ബാക്കി മാത്രം കൊടുക്കുന്നു. വളരെ മോശമായി പോയി. പ്രശ്നമില്ല, എന്റെ ബ്ലോഗിലും ഫെസ്ബോക്കിലും ഈ പേജ് മുഴുവനും ഞാന്‍ ഇട്ടേക്കാം. അതില്‍ വന്നു ഡിലീറ്റ് ചെയ്യാന്‍ നിങ്ങള്‍ക്കാവില്ലല്ലോ. കഷ്ട്ടം.. മ്ഹാകഷ്ട്ടം

 21. Harish

  മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും ആനക്കൊമ്പ് പിടിചെടുതത്തില്‍ എന്തുകൊണ്ട് അന്വേഷണം ഇല്ല? ഏഴു വര്ഷം തടവ്‌ കിട്ടാവുന്ന കുറ്റമാണ്.

 22. VINEETH

  @ ബാബു ഭരദ്വാജ്

  താങ്കളുടെ ലേഖനത്തെ കുറിച്ച് ഞാനും ഫ്രാന്‍സിസും എഴുതിയ വിമര്‍ശങ്ങള്‍ക്കും മറു ചോദ്യങ്ങള്‍ക്കും ഉത്തരം പറയാന്‍ അങ്ങ് ബാധ്യസ്തനല്ലേ. അങ്ങയുടെ മറുപടി പ്രതീക്ഷിക്കുന്നു. അങ്ങയെ പ്പോലുള്ള ഒരു മുന്‍ നിര സാഹിത്യകാരന്‍ വിമര്‍ശനഗളോട് മുഖം തിരികുമെന്നു വിശ്വസിക്കുന്നില്ല. മറുപടി ലേഖനത്തിനായി കാത്തു കൊണ്ട് നിര്ത്തുന്നു.
  @ഹരിഷ്
  നിര്ത്താരായില്ലേ കുട്ടാ. അത് വളരെയേറെ പഴക്കമുള്ളതനെന്നും(100 വര്‍ഷത്തിലധികം ) 20 വര്ഷം മുമ്പ് തന്നെ ലാല്‍ അതും കൊണ്ട് നില്‍ക്കുന്ന ഫോട്ടോ പത്രത്തില്‍ വന്നതാണെന്നും തെളിഞ്ഞതാണ്. പാരമ്പര്യമായി കൈ വന്ന സാധനത്തിനു വന്യ ജീവി സംരക്ഷണ നിയമ പ്രകാരം excemption ഉണ്ട് എന്ന് മന്ത്രിക്കും, വകുപ്പ് തലവന്മാര്‍ക്കും വിവരമുള്ളത് കൊണ്ടാണ് അന്വേഷണം വേണ്ട എന്ന് വെച്ചത്. അത് ഇല്ലാത്ത ചില മാധ്യമ വങ്കന്മാരാന് ഈ പൊല്ലാപ്പൊക്കെ ഉണ്ടാക്കുന്നത്.

 23. sangeeth venganoor

  fans inte thonnyasangaleppatti mathram thankal paranjal mathi.bakkiyokke income tax dept nte official declaration vannathinu sesham mathi.

 24. raju

  > “കള്ളസ്വര്‍ണ്ണ കച്ചവടക്കാരുടെയും” “മദ്യമാഫിയയുടെയും” ഒക്കെ പരസ്യത്തില്‍ എന്തിനു അഭിനയിക്കണം എന്ന് താങ്കള്‍ ചോദിച്ചു. ഇതൊക്കെ പ്രസംഗിച്ചു കൊണ്ട് ബില്‍ഡര്സ്, റിയല്‍ എസ്റ്റെറ്റ്, ജ്വല്ലറി തുടങ്ങിയവയുടെ പരസ്യങ്ങള്‍ ദൂള്‍ ന്യൂസിന്റെ ആദ്യ പേജില്‍ നിങ്ങള്‍ക്ക് കൊടുത്തത് വേശ്യയുടെ ചാരിത്രപ്രസംഗം പോലെ ആയില്ലേ?

 25. raju

  ദയവായി ഇനി ഇത്തരം ലെഗനങ്ങലുംയി വരരുത് .. പ്ലീസ്.

 26. suraj

  രണ്ടു ദിവസത്തെ പ്രദാന ന്യൂസ്‌ കഴിഞ്ഞു ഇതിനെ കുറിച്ച് ഒന്നും കേള്‍ക്കാന്‍ ഇല്ലാരുന്നു.ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ കണ്ടാല്‍ അറിയാം നായകന്മാര്‍ കേസ് മുക്കിയെന്നു. 2010 -11 കാലത്ത് 60 ലക്ഷം മാത്രം tax ഒള്ലെന്നോ ? ഒരു പടത്തിനു ഒന്നര കോടി രൂപ …. മിനിമം പത്തു പടം … കൂടാതെ പല കമ്പന്യുടെയും ബ്രാന്‍ഡ്‌ അംബാസിഡര്‍ …. പല ബിസിനസ്‌ സ്ഥാപനങ്ങള്‍ …. എന്നിറ്റ് വെറും 60 ലക്ഷം ? കേസ് ഒതുക്കി എന്ന് പറഞ്ഞാല്‍ മതി …

 27. Akhila

  വാര്‍ത്തയില്‍ നിന്ന് :-
  തൃശൂര്‍: തേവരയിലെ വീട്ടില്‍നിന്ന് ആദായനികുതി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ ആനക്കൊമ്പ് ഭാര്യാപിതാവും ചലച്ചിത്രനിര്‍മാതാവുമായ ബാലാജി സമ്മാനിച്ചതാണെന്നു മോഹന്‍ലാലിന്റെ മൊഴി. ഭാരതസര്‍ക്കാര്‍ തനിക്കു പത്മശ്രീ, ലെഫ്റ്റനന്റ് കേണല്‍ ബഹുമതികള്‍ നല്‍കുന്നതിനു മുന്നോടിയായി ആദായനികുതി വകുപ്പിന്റെ പക്കല്‍നിന്നു കുടിശിക ഇല്ല എന്ന സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നതായും ലാല്‍ വ്യക്തമാക്കിയിട്ടുണ്ട്.
  ആനക്കൊമ്പ് നൂറുവര്‍ഷം പഴക്കമുള്ളതാണത്രേ. ബാലാജി ജനിക്കുംമുമ്പേ അദ്ദേഹത്തിന്റെ വീട്ടിലുണ്ടായിരുന്നതാണ് ഇത്. മരുമകനായ മോഹന്‍ലാലിനു പഴയ വസ്തുക്കളോടുള്ള കമ്പം തിരിച്ചറിഞ്ഞ ബാലാജി അതു ലാലിനു സമ്മാനിക്കുകയായിരുന്നു.
  മോഹന്‍ലാല്‍ ഈ ആനക്കൊമ്പുമായി നില്‍ക്കുന്ന വാര്‍ത്തയും ചിത്രവും ഇരുപതുവര്‍ഷം മുമ്പ് ചില പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചതിന്റെ രേഖയും മറ്റും ലാല്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ടത്രേ.
  കേന്ദ്രസര്‍ക്കാര്‍ നിയമാനുസൃതം ആവശ്യപ്പെട്ട ആദായനികുതിയുടെ രേഖകള്‍ കുടിശികരഹിത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ശേഷമാണു തനിക്ക് ഇത്തരം ബഹുമതികള്‍ ലഭിച്ചതെന്ന് മോഹന്‍ലാല്‍ മൊഴിയെടുപ്പു വേളയില്‍ ഉദ്യോഗസ്ഥരെ അറിയിച്ചു.

 28. Satan

  ബാബുരാജിന്റെ ലേഖനം വരാന്‍ പോകുന്ന ഭാവി സംഭവങ്ങളുടെ ഒരു മുന്നറിയിപ്പ് മാത്രമാണ്.
  താരങ്ങള്‍ കൊടുക്കന്ന ഫ്രീ ടിക്കറ്റും, ഇത്തിരി വെള്ളവും അല്‍പ്പം ഭക്ഷണവും നക്കി ജീവിക്കുന്നവരുടെ കൂവലുകള്‍ക്കു മറുപടിപറയാന്‍ ഞാന്‍ സമയം മിനക്കെടുതുന്നില്ല . സിംഗപ്പൂരില്‍ നിന്നും തിരിച്ചു വന്ന രജനീകാന്ത് ഇന്ന് ഭാരതത്തിലെ ഒരു സൂപ്പര്‍ സ്റാര്‍ ആണെന്ന് പറഞ്ഞാല്‍ അതിനു വിലയുണ്ട്‌ . തിലകനെ പോലെയുള്ള ഒരു അതുല്ല്യ നടനെ അമ്മയില്‍ നിന്നും പുറത്താക്കി, കഞ്ഞികുടി മുട്ടിക്കാനായി പെന്‍ഷന്‍ എടുത്തു കളഞ്ഞു . സിനിമയില്‍ ഇനി തിലകന്‍ അഭിനയിക്കുകയില്ലെന്നു ഈ സൂപ്പര്‍ കിരാതന്മാര്‍ ഉറപ്പു വരുത്തി .അതുപോലെ എത്രയോ ചെറുപ്പക്കാരെ രംഗത്ത് നിന്നും ഓടിച്ചു . ഡാന്‍സ് ചെയ്യുന്ന ഈ വൃദ്ധ നായകന്മാരും സന്തോഷ്‌ panditum തമ്മില്‍ യാതൊരു വ്യത്യാസവുമില്ല . എല്ലാം കര്‍മ ഫലം. അനുഭാവി രാജ അനുഭാവി

 29. shajibaby

  നിനക്കൊന്നും ഒരു പണിയും ഇല്ലെടെ? വീട്ടില്‍ കഞ്ഞിക്കു വല്ലതും ഉണ്ടോ എന്ന് തെരക്കടെ. കാസോള്ളവന്റെ വക്കാലത്തും പിടിച്ചു നടക്കാതെ പോയി ജോലിവള്ളതും ചെയ്തു ജീവിക്കാന്‍ നോക്കിനെടെ പിള്ളാര…എല്ലാം കള്ളന്മാരാണ് …ഹൃദയം മട്ടിവേക്കളും കറണ്ടിന്റെ പരസ്യവും എല്ലാം കാസ്സുവെട്ടിക്കാനുള്ള പണിയാ…………

 30. Muhammad Rafi

  അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടിക്കും, ആര്യാടന്‍ മുഹമ്മദിനുമെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങി. നാഷണല്‍ സെക്യുലര്‍ കോണ്‍ഫ്രന്‍സ് നേതാവ് എന്‍.കെ അബ്ദുല്‍ അസീസ് നല്‍കിയ പരാതിയിലാണ് അന്വേഷണം.
  മന്ത്രി കുഞ്ഞാലിക്കുട്ടി ഭാര്യയുടെയും ബന്ധുക്കളുടെയും ബിനാമികളുടെയും പേരില്‍ കോടികളുടെ സ്വത്ത് വാങ്ങിക്കൂട്ടിയിട്ടുണ്ടെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരത്ത് അടക്കം അഞ്ചിടങ്ങളില്‍ കുഞ്ഞാലിക്കുട്ടിക്ക് ഭൂമിയുണ്ടെന്നും ഖത്തറിലെ ഇരുമ്പുരുക്ക് വ്യവസായ ശാലയില്‍ കോടികളുടെ നിക്ഷേപമുണ്ടെന്നും പരാതിയില്‍ പറയുന്നുണ്ട്. ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരിക്കെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് പരാതി. ചെര്‍ക്കളം അബ്ദുല്ലക്ക് കാസര്‍ക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അനധികൃത സ്വത്തുണ്ടെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീറിനെതിരെയും അന്വേഷണമുണ്ട്.
  പരാതിയില്‍ പ്രാഥമിക വിവരം ശേഖരിക്കുന്നതിന് നടപടി തുടങ്ങിയതായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പരാതിയെക്കുറിച്ച് വിശദാംശങ്ങള്‍ ആരായാനായി ഈ മാസം 17ന് ഹാജരാകാന്‍ വിജിലന്‍സ് അബ്ദുല്‍ അസീസിന് നോട്ടീസ് അയച്ചിട്ടുണ്ട്. വിജിലന്‍സ് ഡി.വൈ.എസ്.പി എന്‍.കെ പ്രകാശന്റെ നേതൃത്വത്തിലാണ് അന്വേഷണം. കോഴിക്കോട് വിജിലന്‍സ് സെല്ലിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
  രണ്ട് വര്‍ഷം മുമ്പാണ് എന്‍.കെ അബ്ദുല്‍ അസീസ് അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് പരാതി നല്‍കിയത്. കഴിഞ്ഞ സര്‍ക്കാറിന്റെ അവസാന കാലത്താണ് മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദന്റെ നിര്‍ദേശപ്രകാരം കോടിയേരി അന്വേഷണത്തിന് ഉത്തരവിട്ടത്.

 31. shaji

  നാട്ടിലെ ഏറ്റവും vrithiketta vevasaayangalil ഒന്നാണ് സിനിമ കച്ചവടം ഇതില്‍ ഈ താരങ്ങളുടെ roll അവര്‍ നന്നായി അഭിനയിക്കുന്നു.
  പിന്നെ ഈ വയസന്‍ താരങ്ങളുടെ വൃത്തികെട് അവര്‍ക്ക് ഒരു അഭരനം മാത്രം ഇവരില്‍ ആര് മലം ആരു മൂത്രം എന്നാ kariathile സംസയമുല്ല്, randum nattakesukal , പിന്നെ pathrakar മുഴുവന്‍ തങ്ങളെ പോലെ അല്ല അവര്‍ക്സുകിച്ചു ജീവിക്കണം. സത്യം പറയാന്‍ ഇവര്‍ എന്നാ ഉണ്ടാവുക. ചേട്ടായി നിങ്ങള്ക്ക് എല്ലാ ആശംസകളും. shaji

 32. Rajesh kumar

  ഇപ്പൊ എല്ലാവര്ക്കും മനസിലായല്ലോ
  കള്ളപ്പണ വീരന്മാരുടെ പൊടിപോലുമില്ല
  കൊട്ടേഷന്‍ ഫാന്സുമില്ല

 33. shabil krishnan

  oru manushyan enthu chinthikkanamennum, enthu parayanamennum, enthinu vendi vaaledukkanamennum teeerumaanikkunnat kambolam tanne!!
  cinima enthaanennariyaathavar, nalla cinima kaanaathavar taarajaadakalkku
  jai vilichu kondirikkum, vittekk baabuvettaa, chilaeku mahatvam paranjaa manassilaavilla avarkku mahatvathekkurich mammoottiyudeyum, mohanlaalinteyum sankalpamaanullat…

 34. KP ANIL

  ഇങ്ങേരു പറയുന്നത് കേട്ടാല്‍ തോന്നും നമ്മുടെ രാജ്യത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം ഈ രണ്ടു താരങ്ങള്‍ ആണ് എന്ന് . ഇവിടത്തെ ഒരൊറ്റ മത നേതാക്കളെയോ രാഷ്ട്രിയ പ്രവര്‍ത്തകരെയോ അതല്ല ഒറ്റ രൂപ പോലും നേരായ രീതിയില്‍ നികിതി അടക്കാത്ത സ്വര്‍ണ കച്ചവടക്കാരെയോ ഒന്ന് തറപ്പിച്ചു നോക്കാന്‍ കഴിയാത്ത ഇന്‍കം tax വകുപ്പിന് ഒരു ഇര മാത്രം ആണ് ഈ താരങ്ങള്‍. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മലയാളത്തിന്റെ അഫിമാനം ആണ് ഇവര്‍ രണ്ടും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.