Categories

ഇത്രയേറെ വിവരങ്ങള്‍ എന്തിന്?

ചുരുക്കെഴുത്ത് / ബാബുഭരദ്വാജ്

ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന പുതിയ സെന്‍സസ് യു.ഐ.ഡി മാതൃകയിലാണ്. ഇന്ത്യയിലെ മുഴുവന്‍ ജനതയുടെയും ഫോട്ടോയും വിരലടയാളെങ്ങളും ഒക്കെ അടങ്ങിയ സമ്പൂര്‍ണ്ണ വിവരശേഖരണമാണ് നടക്കാന്‍ പോകുന്നത്. ഇത്തരമൊരു വിവരശേഖരണം സാധരണ പൗരന്മാരുടെ മൗലികവകാശങ്ങളില്‍ നടത്തുന്ന കയ്യേറ്റമാണ്!. അത് ജനങ്ങളുടെ സ്വാതന്ത്യത്തെ ഭരാണാധികാരത്തിന് അടിയറ വെക്കലാണ്. ഇന്ന് നമ്മുടെ കയ്യിലുള്ള വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡിനും സമാനമായ മറ്റ് തിരിച്ചറിയല്‍ കാര്‍ഡുകളക്കുമപ്പുറം വ്യക്തികളുടെ സ്വകാര്യമായ എല്ലാ ശരീര പരിശോധനകളും വിരലടയാളങ്ങളുടെ രേഖപ്പെടുത്തലും സമഗ്രാധിപത്യത്തിന്റെ മുന്നൊരുക്കമാണെന്ന് കരുതുന്നതില്‍ തെറ്റില്ല.

കോടികള്‍ ചെലവാക്കി ഇപ്പോള്‍ സര്‍ക്കാര്‍ നടപ്പാക്കി- ക്കെണ്ടിരിക്കുന്ന വിവര ശേഖരണത്തെ പ്രതിരോധി- ക്കേണ്ടതാണ്

ബ്രിട്ടന്‍ നേരത്തെ തന്നെ നാഷണല്‍ ഐഡന്റിറ്റി സ്‌കീമെന്ന പേരില്‍ ഇത്തരം വിവരശേഖരണം നപ്പാക്കിയിരുന്നു. എന്നാല്‍ ബ്രിട്ടന്‍ ഈ അടുത്ത ദിവങ്ങളില്‍ ഇങ്ങിനെ ശേഖരിച്ചതും രേഖപ്പെടുത്തിയതുമായ വിവരരേഖകളും സീഡികളും ഹാര്‍ഡ്- ഡിസ്‌കുകളും രജിസ്റ്ററുകളും നശിപ്പിക്കുകയുണ്ടായി. ഈ പദ്ധതി അവസാനിപ്പിക്കണമെന്ന് ശക്തമായ ഭാഷയില്‍ ആവശ്യപ്പെട്ടിരുന്നത് ഇപ്പോഴത്തെ ഭരണമുന്നണി തന്നെയാണ്. സഖ്യകക്ഷി സര്‍ക്കാരിന്റെ ആദ്യ നടപടകളില്‍ ഒന്ന് ഇതായിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. രജിസ്റ്ററുകള്‍ നശിപ്പിച്ചതിലൂടെ സര്‍ക്കാര്‍ ഈ വാഗ്ദാനം പാലിക്കുകയാണ് ചെയ്തത്. തിരിച്ചറിയല്‍ കാര്‍ഡ് പദ്ധതി വ്യക്തി സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നാക്രമണമെന്നാണ് ആഭ്യന്തര മന്ത്രി ഡാമിയല്‍ ഗ്രീന്‍ പറഞ്ഞത്. ഉപപ്രധാനമന്ത്രി നിക് ക്ലെഗ് ഈ തിരഞ്ഞെടുപ്പ് വാഗ്ദാനം ജനങ്ങളെ ഓര്‍മ്മപ്പെടുത്തുകയും ചെയ്തു.

ബ്രിട്ടന്‍ അടക്കം ഉപേക്ഷിക്കുകയും ശേഖരിച്ച വിവരങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്ന കാലത്താണ് ഇന്ത്യന്‍ സര്‍ക്കാര്‍ ഈ ജനവിരുദ്ധ- ജനാധിപത്യ വിരുദ്ധ പദ്ധതി നടപ്പാക്കി തുടങ്ങുന്നത്. ഇത് എന്തിന്റെ പുറപ്പാടാണെന്നാണ് നമ്മള്‍ ആശങ്കപെടേണ്ടിയിരിക്കുന്നത്. കോടികള്‍ ചെലവാക്കി ഇപ്പോള്‍ സര്‍ക്കാര്‍ നടപ്പാക്കിക്കെണ്ടിരിക്കുന്ന വിവര ശേഖരണത്തെ പ്രതിരോധിക്കേണ്ടതാണ്.

Tagged with:

10 Responses to “ഇത്രയേറെ വിവരങ്ങള്‍ എന്തിന്?”

 1. manstar

  ഇതാണ് നമ്മുടെ നാടിന്‍റെ കുഴപ്പം എന്തിനേയും വിമര്‍ശിക്കുക, സെന്സസ് നല്ല കാര്യം തന്നെയാണ് അതുപോലെ ഓരോ പൌരനും നിലവാരമുള്ള ഐ ഡി യും വേണം, മറ്റുള്ള രാജ്യത്ത് ജീവിക്കുമ്പോള്‍ ആ രാജ്യത്തിലെ എല്ലാ നിയമവും പാലിക്കാന്‍ മുമ്പിട്ട് ഇറങ്ങുന്ന ഇന്ത്യക്കാര്‍ ഇവിടെ എല്ലാത്തിനെയും പുച്ചം. യു എ യില്‍ പുതിയ എമിറേറ്റ്സ് ഐ ഡി നടപ്പിലാക്കുമ്പോള്‍ എല്ലാവനും പേടിച്ച് വേഗം പോയി എല്ല വിരലിന്‍റെയും വിരലടയാളവും മറ്റും കൊടുത്ത് ഒരക്ഷരം മിണ്ടാതെ പണവുമടച്ച് പോരും

 2. azeezdas

  this id system should be implemented as soon as possible, why worrying abt it i don’t know, now 70% of population is beyond all consideration, how many people are living in india, who getting jobs, what is status of dalits and aadivasis, and other backward groups status, 15% savarnas getting 70% of govt. and privates jobs, still savarnas shouting for more, we should realize what is the real status of india, govt. should protect the deserved backward people for all this we need statitics, when a criminal doing crime, can easily catch him with this id, you want criminals should escape from punishments, all the corporates will support for anarchism, because they are robbing india, each and every penny should be recorded and each and every purchase should be recorded, each and every revenue should be recorded, we should not allow any corporate criminals, BOT. robbers escape from disclosing their illegal wealths, any bad effects are there then should discuss abt it surely,

 3. SIVAPRASAD

  This is a very good move. See now we dont have any clear idea about our people and population. We dont know how many refugees here. presently we r facing more terrorist activities. this id will help us to identify persons easy. its useful for many occassions .

 4. Sam

  yes definitely its a very good move, but we need to make sure that this database is safe in our government authorities

 5. ben

  ബ്രിട്ടണില്‍ നിരോധിച്ചു എന്നു കരുതി ഇന്ത്യയും നിരോധിക്കണോ, ഒരു രാജ്യത്ത് താമസിക്കുന്നയാളുകളുടെ വിവരങ്ങള്‍ ആ രാജ്യം ശേഖരിക്കുന്നതിനു എന്താണു പ്രശ്നം?

 6. nazeer

  ചില ആള്‍ക്കാര്‍ കാര്യം അറിയാതെ പ്രതികരിക്കുകയാണ് .. ഇത് വളരെ നല്ല ഒരു കാര്യം ആണ് ..ഇത് കൊണ്ട് ജനങ്ങളുടെ ശരിയായ സ്ഥിതി എന്താണെന്ന് മനസ്സിലാക്കാം …അനധികൃത കുടിയേറ്റം തടയാം, ശരിയായ രീതിയില്‍ അര്‍ഹതപ്പെട്ടവര്‍ക്ക്‌ ആനുകൂല്യങ്ങള്‍ നല്‍കാം, കുറ്റകൃത്യങ്ങള്‍ പെട്ടെന്ന് കണ്ടെത്താം, എനിക്ക് തോന്നുന്നത് ഇതിനെ എതിര്‍ക്കുന്നത് നാട്ടില്‍ അരാജകത്വം അവസാനിപ്പിക്കാന്‍ ഇഷ്ടമില്ലാതവരാന് എന്നാണു.

 7. jai hind

  ഇന്നത്തെ സ്ഥിതിക്ക് ഇത് വളരെ അത്യാവശ്യമാണ്…

 8. RAJAN Mulavukadu.

  ബാബു സര്‍,
  മണ്ടത്തരങ്ങള്‍ എഴുതതിരുന്നുകൂടെ,
  ഇന്ത്യയില്‍ ഇപ്പോള്‍ ആര്‍ക്കും യാതൊരു സുരക്ഷയും ഇല്ലാത്ത കാലമാണ്,
  ഒരു അപകടം ഉണ്ടാകുമ്പോള്‍ എത്ര ശവശരിരങ്ങളാണ് അനാഥമായി നശിപ്പിച്ചു കളയുന്നത്.ഒരു വിരലടയലമോ,നേത്ര അടയാളമോ ഉണ്ടെങ്കില്‍( ഇന്ത്യന്‍ പൌരന്‍ ആണെങ്കില്‍) തിരിച്ചറിയാന്‍ കഴിയില്ലേ ആ ശവശരീരത്തെ?????
  സ്പോടനം, മോഷണം,കൊലപാതകം എന്നിവ ചെയുന്ന യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടുപിടിക്കാന്‍ ഒരു വിരലടയാളം സഹായിക്കില്ലേ???
  ഐ ഡി കാര്‍ഡില്‍ എല്ലാവിധ വിവരങ്ങളും ഉള്ളതുകൊണ്ട്
  ,ബാങ്കിലെ കബളിപ്പിച്ചു ലോണ്‍ വാങ്ങല്‍ ,ഇന്‍ഷുറന്‍സ് തട്ടിപ്പ്,മെഡിക്കല്‍ തട്ടിപ്പ്,ആള്മരടം നടത്തി ജോലി സംപടികകള്‍,
  വ്യാജ പാസ്പോര്‍ട്ട്‌,വ്യാജ സരിഫികെട്ടുകള്‍,വ്യാജ അട്ദ്രസിലെ ഭൂമിയിടപാട്,
  എന്നിവ ഒക്കെ നിര്‍ത്താന്‍ കഴിയില്ലെങ്കിലും പ്രദികളെ പിടിക്കാന്‍ സഹായിക്കില്ലേ????
  മൊബെല്‍ ഫോണും,ഐ പി അഡ്രസ്സും ഇപോള്‍ കേസുകള്‍ തെളിയിക്കാന്‍ സഹായകമാകുന്നത് പോലെ ഭാവിയില്‍ ഈ ഐ ഡി യും വളരെയാതികം സഹായകമാകും.
  യൂറോപ്പ്യന്‍ രണ്ജ്യങ്ങളിലെ സ്ത്രികള്‍ വസ്ത്രം പേരിനു മാത്രം ഉപയോഗിക്കുന്നു,
  അതുകൊണ്ട് ഇന്ത്യയെ സ്ത്രികളും വസ്ത്രം പേരിനു മാത്രം ഉപയോഗിക്കണം എന്ന് പറയുന്നത് പോലെയാണ് ഈ ലേഖനം.
  സ്വയം ചിന്ടിക്കൂ , എന്നിട്ട് എഴുത്തു പ്ലീസ്!!!!!

 9. ജോയി

  കാര്യം വ്യക്തമായി മനസിലാക്കാതെ മാധ്യമങ്ങളിൽ എഴുതരുത്‌. യു. ഐ. ഡി. വിവരങ്ങൾ പൌരന്റെ സ്വകാര്യതയിലുള്ള കടന്നുകയറ്റമാണെന്ന്‌ പറയുന്നത്‌ എന്തടിസ്ഥാനത്തിലാണ് ? വിരലടയാളങ്ങളും ഐറിസും ഫോട്ടോയും എടുക്കുന്നത്‌ എങ്ങനെ കടന്നാക്രമണമാകും ? രാജ്യത്ത്‌ കുറ്റവാളികളെ കണ്ടെത്താൻ‌ എറ്റവും ഉപകാരപ്രദമാണ് ഇത്‌. ജനക്ഷേമ പദ്ധതികൾ യഥാർത്ഥ ആളുകൾക്ക്‌ ലഭിക്കുന്നതിനും എല്ലാം വളരെ ഫലപ്രദം. എന്തിനേയും കണ്ണടച്ച്‌ എതിർക്കരുത്‌.

 10. Navas

  ഇതെല്ലാം അനിവാര്യമായ ഒന്നല്ല എങ്കില്‍ പോലും പൌരന്മാര്‍ തുല്യ സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ-വിദ്യാഭ്യാസ ബോധം ഉള്ള കാലത്ത് അതിനെ ക്കുറിച്ച് ആലോചിക്കൂ, ഇന്ന് അദിവാസിക്ക് ദരിദ്രന് എന്ത് അവകാശങ്ങള്‍ എന്ന് അവന്‍ അറിയുന്നില്ല
  , അവന്റെ ഔദാര്യ്ങ്ങള്‍ തട്ടിയെടുക്കാന്‍ കാത്തു നില്ല്ക്കുന്ന ഒരു കഴുകനെ നാം കാണേണ്ടിയിരിക്കുന്നു

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.