എഡിറ്റര്‍
എഡിറ്റര്‍
ചോളമനുഷ്യരും റബ്ബര്‍ മനുഷ്യരും-ഭാഗം: മൂന്ന്
എഡിറ്റര്‍
Wednesday 29th January 2014 5:32pm

100 കൊല്ലം കഴിഞ്ഞു മാര്‍ട്ടിന്‍ ലൂഥര്‍കിങ്ങിന്റെ കൊലപാതകത്തിന് പിന്നിലെ ഗൂഡാലോചനക്കാരും പിടികൂടപ്പെട്ടിട്ടില്ല. ഇന്ത്യയില്‍ മാത്രമല്ല ഗൂഡാലോചനക്കാര്‍ രക്ഷപ്പെടുന്നത്. ലോകത്തില്‍ എല്ലായിടത്തും അവര്‍ രക്ഷപ്പെടുന്നു. അല്ലെങ്കില്‍ കുറ്റവിമുക്തരാക്കപ്പെടുന്നു. കൊലപാതകങ്ങള്‍ക്കു ശേഷം ഇത് ആദ്യത്തെ രാഷ്ട്രീയ കൊലപാതകം അല്ലല്ലോ ” എന്ന് ചിലരൊക്കെ ആശ്വസിക്കുന്നതും അണികളെ ബോധിപ്പിക്കുകയും ചെയ്യുന്നത് ചരിത്രം ഗൂഡാലോചനക്കാരെ വെറുതെ വിടും എന്ന് ധരിക്കുന്നത് കൊണ്ടാണ്. ബാബു ഭരദ്വാജിന്റെ യാത്ര തുടരുന്നു…


Chola-manushyar-Inner-photo

line

യാത്ര വിവരണം / ബാബു ഭരദ്വാജ്

line

babu-baradwajആഭ്യന്തര കലാപത്തില്‍ 1863 ല്‍ യൂണിയന്‍ സൈനികര്‍ ജെട്ടീസ്‌ബെര്‍ഗില്‍(GETTYSBURG) ആദ്യത്തെ നിര്‍ണായക വിജയം നേടി. 8220 പടയാളികളാണ് ജെട്ടീസ്ബര്‍ഗ് യുദ്ധത്തില്‍ പൊരുതിവീണത്.

അവരെ സംസ്‌ക്കരിക്കാനായി പടക്കളത്തില്‍ തന്നെ ഒരു സെമിത്തേരി ഉണ്ടാക്കി. 1863 നവംബര്‍ പത്തൊമ്പതാം തിയതി അബ്രഹാം ലിങ്കണ്‍ ഈ സെമിത്തേരി രാജ്യത്തിന് സമര്‍പ്പിച്ചുകൊണ്ട് നടത്തിയ പ്രസംഗമാണ് ” ജെട്ടീസ് ബെര്‍ഗ് പ്രസംഗം” എന്ന നിലയില്‍ പില്‍ക്കാലത്ത് പെരുമപെറ്റത്.

ആ പ്രസംഗത്തിലൂടെ എന്തിനാണ് ഈ യുദ്ധം എന്ന് അബ്രഹാം ലിങ്കണ്‍ വിശദീകരിച്ചു. രണ്ട് മിനുട്ടില്‍ താഴെയായിരുന്നു പ്രസംഗത്തിന്റെ ദൈര്‍ഘ്യം. ജനാധിപത്യത്തിന്റെ നിര്‍വചനമായിരുന്നു ഈ പ്രസംഗം. ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ ഉണ്ടാക്കിയ ജനങ്ങളുടെ ഭരണകൂടം( Government Of The People, By The People, For The people) .

അത് കഴിഞ്ഞ് കൃത്യം നൂറ് കൊല്ലം കഴിഞ്ഞാണ് വാഷിങ്ടണ്ണിലെ ലിങ്കണ്‍ മെമ്മോറിയല്‍ ബില്‍ഡിങ്ങിന്റെ പടവുകളില്‍ നിന്നുകൊണ്ട് മാര്‍ട്ടിന്‍ ലൂഥര്‍കിങ്( ജൂനിയര്‍) ” എനിക്കൊരു സ്വപ്‌നമുണ്ട് ” എന്ന പ്രസിദ്ധമായ പ്രയോഗം നടത്തിയത്. അമേരിക്കന്‍ അടിമകളുടെ മോചനത്തിന്റെ പ്രതീകമായാണ് വാഷിങ്ടണ്ണിലെ ലിങ്കണ്‍ മെമ്മോറിയല്‍ പടുത്തുയര്‍ത്തിയത്.

ഈ ചരിത്ര പ്രസിദ്ധമായ പ്രസംഗത്തിനുശേഷം ഏതാനും നാളുകള്‍ കഴിഞ്ഞ് martin-luther-kingമാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങും വധിക്കപ്പെട്ടു. ഈ കുറിപ്പെഴുതുന്ന ദിവസം മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ ഓര്‍മനാളാണ് ജനുവരി 21.

അത് കഴിഞ്ഞ് രണ്ട് കൊല്ലത്തിന് ശേഷമാണ് അമേരിക്കയിലെ കറുത്തവര്‍ക്ക് തുല്യനീതി ലഭിക്കുന്നത്. അടിമത്തത്തിന് അറുതിവന്നതിനു ശേഷവും നീതിലഭിക്കാനായി അമേരിക്കയിലെ കറുത്തവര്‍ക്ക് 100 കൊല്ലം കാത്തിരിക്കേണ്ടി വന്നു.

ലിങ്കണെ വധിച്ചതിനുശേഷം ഒരു കുതിരപ്പുറത്ത് കയറി രക്ഷപ്പെട്ട ബൂത്ത് ഒരു കളപ്പുരയിലാണ് പോയൊളിച്ചത്. 12 ദിവസത്തിന് ശേഷം ബൂത്തിനെ കണ്ടെത്തുകയും വെടിവെപ്പില്‍ ബൂത്ത് കൊല്ലപ്പെടുകയും ചെയ്തു. അതിനാല്‍ കൊലപാതകത്തിന് പിന്നിലുള്ളവരെ  കണ്ടെത്താന്‍ കഴിഞ്ഞില്ല.

ലൈംഗികത വിലക്കപ്പെട്ട കനിയായപ്പോള്‍ ജനനം ശാപമായി, അശ്ലീലമായി

100 കൊല്ലം കഴിഞ്ഞു മാര്‍ട്ടിന്‍ ലൂഥര്‍കിങ്ങിന്റെ കൊലപാതകത്തിന് പിന്നിലെ ഗൂഡാലോചനക്കാരും പിടികൂടപ്പെട്ടിട്ടില്ല. ഇന്ത്യയില്‍ മാത്രമല്ല ഗൂഡാലോചനക്കാര്‍ രക്ഷപ്പെടുന്നത്. ലോകത്തില്‍ എല്ലായിടത്തും അവര്‍ രക്ഷപ്പെടുന്നു. അല്ലെങ്കില്‍ കുറ്റവിമുക്തരാക്കപ്പെടുന്നു.

കൊലപാതകങ്ങള്‍ക്കു ശേഷം ഇത് ആദ്യത്തെ രാഷ്ട്രീയ കൊലപാതകം അല്ലല്ലോ ” എന്ന് ചിലരൊക്കെ ആശ്വസിക്കുന്നതും അണികളെ ബോധിപ്പിക്കുകയും ചെയ്യുന്നത് ചരിത്രം ഗൂഡാലോചനക്കാരെ വെറുതെ വിടും എന്ന് ധരിക്കുന്നത് കൊണ്ടാണ്.

അധികാരത്തിന് പ്രതികാരം അനിവാര്യമാണെന്ന് കരുതുന്നതുകൊണ്ടും ചോരകൊണ്ടേ അധികാരത്തിന്റെ ദാഹം തീരൂ എന്ന് വിചാരിക്കുന്നതുകൊണ്ടുമാണ്.  ചരിത്രത്തില്‍ വിമോചന സമര കഥകളേക്കാള്‍ കൂടുതലുള്ളത് ശത്രുസംഹാരമാണ്.

രാഷ്ട്ര വ്യവഹാരങ്ങളില്‍ മാത്രമല്ല അതുള്ളത്. രാഷ്ട്രീയത്തേക്കാള്‍ നിന്ദ്യവും നീചവുമായ തോതില്‍ ഈ സംഹാര ക്രിയ നടക്കുന്നത് മതങ്ങളിലായിരിക്കണം. രാഷ്ട്രീയത്തില്‍ ആയുധങ്ങള്‍ കൊണ്ടും തന്ത്രങ്ങള്‍ കൊണ്ടുമാണ് സംഹാര ക്രിയ നടക്കുന്നത്. മതത്തില്‍ അതിനൊപ്പം മന്ത്രവിദ്യ കൂടിയുണ്ട്. തന്ത്രം പോലും ഒരു തരം മന്ത്രവിദ്യായാണ്.
അടുത്ത പേജില്‍ തുടരുന്നു

Advertisement