ആഫ്രിക്കയില്‍ നിന്ന് കറുത്തവരെ കെണിവെച്ചുപിടിച്ച് ചങ്ങലക്കിട്ട് കപ്പല്‍കയറ്റി അമേരിക്കയിലേക്ക് കടത്തി.ഈ കപ്പലുകളെല്ലാം മനുഷ്യസഞ്ചാരയോഗ്യമല്ലാത്ത ചരക്ക് കപ്പലുകളായിരുന്നു. മനുഷ്യരെ കൊണ്ടുവന്നിറക്കിയ ഈ ചരക്ക് കപ്പലുകളിലാണ് കുരുമാറ്റി ശുദ്ധമാക്കിയ പരുത്തി യൂറോപ്പിലെ തുണിമില്ലുകളില്‍ എത്തിച്ചിരുന്നത്. ബാബു ഭരദ്വാജിന്റെ യാത്ര തുടരുന്നു…


cholamanushyar

line

യാത്ര വിവരണം / ബാബു ഭരദ്വാജ്

line

അമേരിക്കന്‍ രാഷ്ട്രീയചരിത്രം ചോളമനുഷ്യരുടേയും റബ്ബര്‍ മനുഷ്യരുടേയും മാത്രം കഥയല്ല. അതിനിടയില്‍ പുകയിലയും പരുത്തിയും കരിമ്പും ഉണ്ട്.

ഇപ്പോഴത്തെ മധ്യപൂര്‍വേഷ്യയില്‍ പിറന്ന പഞ്ചസാര അമേരിക്കയില്‍ എത്തിയത് കൊളമ്പസ് വഴി ആയിരിക്കാം. ഇപ്പോള്‍ പഞ്ചസാര ഉല്പാദനത്തിന്റെ കുത്തക അമേരിക്കന്‍ വന്‍കരയിലെ വിവിധ രാജ്യങ്ങള്‍ക്കായിരിക്കണം. ക്യൂബയിലെ പഞ്ചസാരപ്പാടങ്ങളെ കുറിച്ച് ” ക്യൂബ മുകുന്ദന്‍ ” മാര്‍ക്കറിവുണ്ടാവില്ല, മറ്റു പലര്‍ക്കും അറിയാം.

”കയറുപിരിയ്ക്കും തൊഴിലാളിയ്‌ക്കൊരു കഥയുണ്ടുജ്ജ്വല സമരകഥ ” എന്ന കവിതയോ പാട്ടോ വയലാറിന്റേതാണ്. ആലപ്പുഴയിലെ കയര്‍തൊഴിലാളികളെ പ്രകീര്‍ത്തിക്കുന്നതും അവരുടെ സമരവീര്യത്തെ പാടിയുണര്‍ത്തുന്നതുമായ പാട്ട്.

കേരളത്തിലെ ആദ്യത്തെ സംഘടിത തൊഴിലാളി വര്‍ഗത്തിന്റെ കഥയാണത്. അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തിന്റെ കഥയില്‍ കയറില്ല, പകരം പരുത്തിയാണുള്ളത്.

”ബെര്‍നി”യുടെ പ്രാന്തപ്രദേശത്തുള്ള ” സിസ്റ്റര്‍ ഡെയില്‍സ്” വൈതരിയുടെ മുന്‍പില്‍ നില്‍ക്കുമ്പോള്‍ നുരഞ്ഞുപതയുന്ന വീഞ്ഞിനെ കുറിച്ചാണ് ഞാന്‍ ആലോചിക്കേണ്ടത്. പകരം ഞാന്‍ പരുത്തിയെകുറിച്ചും ആലോചിച്ച് പോവുന്നു.

അതിനൊരു കാരണം 1885 വരെ സിസ്റ്റര്‍ ഡെയ്ല്‍സ് വൈതരി നിലനില്‍ക്കുന്ന കെട്ടിടം ഒരു കോട്ടണ്‍ജിന്‍( cottonjin) ആയിരുന്നുവെന്നതാണത്. പരുത്തിക്കുരു വേര്‍തിരിച്ചെടുത്ത് പുറം തള്ളുന്ന യന്ത്രമാണ് കോട്ടണ്‍ജിന്‍.

1793 ല്‍ ഏലിവിറ്റ്‌നീ എന്നൊരാളാണ് പരുത്തിവ്യവസായത്തില്‍ വലിയ വിപ്ലവം സൃഷ്ടിച്ച ”കോട്ടണ്‍ജിന്‍” എന്ന ഈ ചെറിയ യന്ത്രം കണ്ടുപിടിച്ചത്. അതിനുമുന്‍പ് ഇന്ത്യയില്‍ പരുത്തികൃഷിയും തുണിനെയ്ത്തുമൊക്കെ വ്യാപകമായിരുന്നു.

ഇന്ത്യയിലെ നാടന്‍കൃഷിക്കാന്‍ പരുത്തിക്കുരു മാറ്റാന്‍ ഒരു ചെറിയ സൂത്രം കണ്ടുപിടിച്ചിരുന്നു. എന്നാല്‍ വലിയ തോതില്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഇത് നടത്താന്‍ ഈ ചെറുയന്ത്രം മതിയാകാതെ വരും. എന്നാല്‍ കോട്ടണ്‍ജിന്‍ വന്‍ ഉല്പാദനത്തിന്റെ സാധ്യതകളാണ് സൃഷ്ടിച്ചത്.
അടുത്ത പേജില്‍ തുടരുന്നു