ലക്‌നൗ: അയോധ്യ രാമക്ഷേത്രം, ബാബ്‌റി മസ്ജിദ് വിഷയം കോടതിക്ക് പുറത്ത് ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് ബി.ജെ.പി നേതാവ് വിനയ് കത്യാര്‍.

Subscribe Us:

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുകയെന്നത് മുസ്‌ലീങ്ങളെ സംബന്ധിച്ച് അവരെ ബാധിക്കുന്ന ഒരുസംഗതിയല്ല. എന്നാല്‍ വെറും ഈഗോ മാത്രമാണ് ഈ വിഷയത്തില്‍ അവര്‍ പുലര്‍ത്തുന്നതെന്നും വിനയ് കത്യാര്‍ പറഞ്ഞു.

വിഷയം പരസ്പര സമ്മതത്തോടെ പറഞ്ഞുതീര്‍ക്കാന്‍ തങ്ങള്‍ തയ്യാറാണ്. എന്നാല്‍ മുസ്‌ലീങ്ങള്‍ അതിന് തയ്യാറല്ല. ചര്‍ച്ചയില്‍ നിന്നും അവര്‍ പിന്‍വാങ്ങുകയാണ്. പിന്നെ എന്താണ് ഞങ്ങള്‍ ഈ വിഷയത്തില്‍ ചെയ്യേണ്ടത്.


Dont Miss ആഘോഷത്തിന്റെ പേരില്‍ തടവുപുള്ളികളെ വിട്ടയക്കുന്നത് ശരിയാണോ : തടവുപുള്ളികളെ വിട്ടയക്കരുതെന്ന് ഹൈക്കോടതി 


അയോധ്യയില്‍ നിരവധി പള്ളികള്‍ ഉണ്ടെന്നിരിക്കെ പ്രസ്തുത സ്ഥലത്ത് പള്ളി പണിയേണ്ട ആവശ്യം അവര്‍ക്കില്ല. എന്നാല്‍ അവിടെ പള്ളി പണിയണമെന്ന് പറഞ്ഞ് അവര്‍ ഇപ്പോഴും വെറുതെ തര്‍ക്കമുണ്ടാക്കുകയാണ്. വെറും ഈഗോ മാത്രമാണ് ഇതിന് പിന്നില്‍ – കത്യാര്‍ പറയുന്നു.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനെതിരെ എന്തൊക്കെ തടസ്സം മുസ്‌ലീങ്ങള്‍ ഉന്നയിച്ചാലും അവിടെ ഞങ്ങള്‍ എന്തുവിലകൊടുത്തും ക്ഷേത്രം പണിതിരിക്കും. ആ ഭൂമി ഞങ്ങളുടേതാണെന്നും കത്യാര്‍ പറയുന്നു.

അയോധ്യ രാമക്ഷേത്രം, ബാബ്‌റി മസ്ജിദ് വിഷയം കോടതിക്ക് പുറത്ത് ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്. പ്രശ്‌ന പരിഹാരത്തിന് മധ്യസ്ഥതക്കു തയ്യാറാണ്, പ്രശ്‌നം രമ്യമായി ഒത്തു തീര്‍ക്കണം. വിശ്വാസകാര്യങ്ങളില്‍ കോടതിക്കു പുറത്തുള്ള ഒത്തു തീര്‍പ്പാണ് നല്ലതെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ് കഹാര്‍ വ്യക്തമാക്കിയിരുന്നു.

എത്രയും വേഗം രാമക്ഷേത്ര നിര്‍മ്മാണത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയായിരുന്നു 2010 ലാണ് അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി മരവിപ്പിച്ചത്. ആറ് വര്‍ഷമായി പ്രശ്‌നം കോടതിയുടെ പരിഗണനയിലാണ്.