ന്യൂദല്‍ഹി: ദല്‍ഹിയില്‍ ദീപാവലിക്ക് പടക്കങ്ങള്‍ നിരോധിച്ച ഉത്തരവ് ഹിന്ദുക്കളെ വേട്ടയാടുന്നതാണെന്ന് പതഞ്ജലി ഉടമ ബാബാ രാംദേവ്. വലിയ പടക്കങ്ങള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തേണ്ടിയിരുന്നതെന്നും രാംദേവ് പറഞ്ഞു. ഇന്ത്യാ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് രാംദേവിന്റെ വിമര്‍ശനം.

Subscribe Us:

‘ഹിന്ദുക്കള്‍ മാത്രമാണ് വേട്ടയാടപ്പെടുന്നത്. ഹിന്ദു ആഘോഷങ്ങളെ കൈകാര്യം ചെയ്യുന്ന രീതി തെറ്റാണെന്നും എല്ലാ കാര്യത്തിലും നിയമനടപടി സ്വീകരിക്കുന്നത് ശരിയോണോയെന്നും രാംദേവ് ചോദിച്ചു.


Read more:   ഹാദിയയെ കൊലപ്പെടുത്താന്‍ പിതാവിന് ആഹ്വാനം നല്‍കി ഹിന്ദുപാര്‍ലമെന്റ് നേതാവ് സുഗതന്‍; ഭരണഘടനയല്ല, ധര്‍മ്മം അതിന് അനുമതി നല്‍കുന്നുണ്ടെന്നും സുഗതന്‍


നിരോധനത്തെ പിന്തുണച്ച ശശിതരൂരിനെയും രാംദേവ് വിമര്‍ശിച്ചു. തരൂരിനെ പോലുള്ള ബുദ്ധിമാന്മാര്‍ ഇതുപോലെ സംസാരിക്കരുതെന്നും രാംദേവ് പറഞ്ഞു. ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് എല്ലാവരെയും ബാധിക്കുന്നതാണെന്ന് തരൂര്‍ പറഞ്ഞിരുന്നു.

നവംബര്‍ ഒന്നുവരെ പടക്കങ്ങള്‍ വില്‍ക്കരുതെന്ന് ഒക്ടോബര്‍ 9നാണ് സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്. ഒക്ടോബര്‍ 19നാണ് ദീപാവലി.