ന്യൂദല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ എല്‍.കെ അദ്വാനിക്കെതിരേ സി.ബി.ഐ സുപ്രീംകോടതിയില്‍. കേസില്‍ അദ്വാനിക്കും മറ്റ് ഇരുപതുപേര്‍ക്കുമെതിരേയുള്ള ക്രിമിനല്‍ ആരോപണങ്ങള്‍ റദ്ദാക്കിയതിനെതിരേയാണ് സി.ബി.ഐ കോടതിയിലെത്തിയത്.

അദ്വാനിയെക്കൂടാതെ മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍ സിംഗ്, അശോക് സിംഗാള്‍, വിനയ് കത്യാര്‍, സന്യാസി റിതാമോറ, ബാല്‍ താക്കറെ എന്നിവര്‍ക്കെതിരേയുള്ള ക്രിമിനല്‍ നടപടികളാണ് പ്രത്യേക കോടതി തള്ളിയത്. എന്നാല്‍ സംഭവം നടന്ന് ഒരു വര്‍ഷത്തിനുശേഷമാണ് സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

1992 ഡിസംബര്‍ ആറിനാണ് അയോധ്യയിലെ ബാബരി മസ്ജിദ് പള്ളി പൊളിച്ചത്. തുടര്‍ന്ന് അദ്വാനി അടക്കമുള്ള 20 പേര്‍ക്കെതിരേ കേസെടുത്തിരുന്നു.