ലഖ്‌നൗ: ബാബരി മസ്ജിദ് നിലനില്‍്കുന്ന ഭൂമി സംബന്ധിച്ച് തര്‍ക്കത്തിന് പരിഹാരശ്രമം തെളിഞ്ഞുവരുന്നെന്ന് സൂചന. പ്രശ്‌നത്തില്‍ രമ്യമായ പരിഹാരം കാണുന്നതിനായി മുസ്‌ലിം-ഹിന്ദു നേതാക്കള്‍ പതിനഞ്ചുദിവസത്തിനകം അയോധ്യയിലെ ഹനുമാന്‍ഗഢില്‍ യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.

എന്നാല്‍ പ്രശ്‌നം കോടതിക്കുപുറത്തുവച്ച് പരിഹരിക്കാനുള്ള ശ്രമങ്ങളോട്് സഹകരിക്കില്ലെന്ന് അഖിലഭരതീയ ഹിന്ദു മഹാസഭ വ്യക്തമാക്കിയിട്ടുണ്ട. തര്‍ക്കഭൂമി മൂന്നായി ഭാഗിക്കണമെന്ന കോടതിവിധി അംഗീകരിക്കില്ലെന്നും സഭയുടെ ഉത്തര്‍പ്രദേശ് ഘടകം വ്യക്തമാക്കി. അതിനിടെ മതനേതാക്കളുടെ യോഗത്തിനുശേഷം കോടതിവിധിയെ ചോദ്യംചെയ്ത് സുപ്രീംകോടതിയെ സമീപിക്കാനാണ് മുസ്‌ലിം വ്യക്തിനിയമബോര്‍ഡിന്റെ നീക്കം.

Subscribe Us: