Categories

ബാബ രാംദേവ് നിരാഹാര സമരം തുടരും

baba ramdevന്യൂഡല്‍ഹി: അഴിമതിക്കെതിരെ ബാബ രാംദേവ് നടത്തുന്ന സമരം ഒത്തുതീര്‍പ്പായില്ല. വിദേശബാങ്കുകളില്‍ നിന്ന് തിരിച്ചുപിടിക്കുന്ന കള്ളപ്പണം രാജ്യത്തിന്റെ പൊതുസ്വത്തായി പ്രഖ്യാപിക്കാമെന്ന് സര്‍ക്കാര്‍ വാക്കാല്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് സമരം അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ച ബാബാ രാംദേവ് നിലപാട് മാറ്റി. ആവശ്യങ്ങള്‍ അംഗീകരിച്ചുവെന്ന് എഴുതി നല്‍കാന്‍ സര്‍ക്കാര്‍ തയാറാവാത്തതിനെതുടര്‍ന്നാണ് രാംദേവ് നിലപാട് മാറ്റിയത്.

തീരുമാനങ്ങള്‍ എഴുതി നല്‍കാന്‍ വിസമ്മതിച്ച സര്‍ക്കാര്‍ തന്നെ വഞ്ചിച്ചുവെന്നും നിരാഹാര സമരം തുടരുമെന്നും രാംദേവ് പ്രഖ്യാപിച്ചു. തന്നെ അറസ്റ്റു ചെയ്താലും സമരം അവസാനിപ്പിക്കില്ലെന്നും ബാബ പറഞ്ഞു. നേരിട്ടല്ലാതെ ഫോണിലൂടെയുള്ള ചര്‍ച്ചകള്‍ക്കിനിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിദേശ ബാങ്കുകളില്‍ നിന്ന് തിരിച്ചുപിടിക്കുന്ന കള്ളപ്പണം പൊതു സ്വത്തായി പ്രഖ്യാപിക്കുമെന്ന് കേന്ദ്ര മന്ത്രി കപില്‍ സിപല്‍ പ്രഖ്യാപിച്ചു. കള്ളപ്പണത്തിനെതിരെ സമിതി രൂപീകരിക്കുമെന്നും എന്നാല്‍ ഇക്കാര്യം എഴുതി നല്‍കാനാവില്ലെന്നും കേന്ദ്രമന്ത്രി കപില്‍ സിബല്‍ വ്യക്തമാക്കിയിരുന്നു. രാംദേവ് ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചുവെന്നും എന്നാല്‍ ഇത് ഒറ്റദിവസം കൊണ്ട് നടപ്പാക്കാനാവില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു.

വിദേശത്തെ കള്ളപ്പണം തിരിച്ചുപിടിക്കുമെന്ന് തനിക്ക് വാക്കാല്‍ ഉറപ്പ് ലഭിച്ചതായി നേരത്തെ രാംദേവ് പറഞ്ഞിരുന്നു. കൂടാതെ കള്ളപ്പണം തടയുന്നതിന് നിയമനിര്‍മ്മാണം നടത്തുന്നതിന് സമിതി രൂപീകരിക്കുമെന്ന് തനിക്ക് ഉറപ്പ് ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇതിനെത്തുടര്‍ന്ന് തന്റെ സമരം വിജയിച്ചതായി രാംദേവ് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ കള്ളപ്പണവിഷയത്തില്‍ ആറുമാസത്തിനുള്ളില്‍ വിശദമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും രാംദേവ് ഉന്നയിച്ച ആവശ്യങ്ങള്‍ നിര്‍ദിഷ്ട ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ വരുന്നതാണെന്നും കബില്‍ സിബല്‍ വ്യക്തമാക്കി. തുടര്‍ന്നാണ് ബാബാ രാംദേവ് നിലപാട് മാറ്റിയത്.

One Response to “ബാബ രാംദേവ് നിരാഹാര സമരം തുടരും”

  1. balan

    അഴിമതികെ എതിരയി എല്ലഎ ജനങ്ങളും ഒത്തു ചേരണം …..

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.