Categories

ബാബാ രാംദേവ്! ഗാന്ധിജിയെ അപമാനിച്ച യോഗവ്യാപാരി

ramdev baba

സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി

അഴിമതി നിര്‍മുക്തമായൊരു ഭാരതരാഷ്ട്രം ഉടനെ ഉണ്ടായിത്തീരുമെന്ന് ഉപരിപ്ലവബുദ്ധികള്‍ക്കെല്ലാം പ്രതീക്ഷ നല്‍കുന്ന വിധത്തിലുള്ള ചില ഇടപെടലുകള്‍ ഈയിടെ ഡല്‍ഹി കേന്ദ്രീകരിച്ച് നടക്കുകയുണ്ടായി. ഇപ്പോഴും അതു നടന്നുവരുന്നു. ലോകപാല്‍ബില്‍ നടപ്പാക്കുന്നതിനുവേണ്ടി അറിയപ്പെടുന്ന ഗാന്ധിയനായ അണ്ണാഹസാരെയാണ് ഇതാ ഗാന്ധിയന്‍ മുല്യങ്ങള്‍ക്ക് ഇന്ത്യയില്‍ വീണ്ടും ഇടമുണ്ടാവുന്നു എന്ന പ്രതീതി ഉളവാക്കുന്ന നിരാഹാരസമരം പ്രഖ്യാപിച്ചത്.

അഴിമതിയില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുന്ന കേന്ദ്രസര്‍ക്കാറിനെ വല്ലാത്ത സമ്മര്‍ദ്ദത്തില്‍ അകപ്പെടുത്തുന്നതിനു വഴിവെച്ച അണ്ണാ ഹസാരയുടെ നടപടി പൊതുവെ സ്വാഗതം ചെയ്യപ്പെടുകയും ഗവണ്‍മെന്റിന് ലോക്പാല്‍ ബില്‍ ഒരു നിശ്ചിതസമയ പരിധിക്കുള്ളില്‍ പ്രാബല്യത്തില്‍ വരുത്തുവാന്‍ വേണ്ടുന്ന നടപടികള്‍ കൈക്കൊള്ളുവാന്‍ കാരണമായിത്തീരുകയും ചെയ്തു. അങ്ങനെ അണ്ണാഹസാരെ പൊടുന്നനെ ഒരു ഗാന്ധിയന്‍ ഹീറോ ആയി മാറി. കുറഞ്ഞ ഒരു സമയത്തേക്കെങ്കിലും കേരളത്തിലെ വി.എസ്സ്.അച്ച്യതാനന്ദന്റെ വ്യക്തിമഹത്വത്തെപ്പോലും ചിലരെങ്കിലും ‘കേരളഹസാരെ’ എന്നു കളിയായോ കാര്യമായോ വിശേഷിപ്പിക്കുന്നതിനു പ്രേരിതരുമായി. ഈ നിലയിലൊരു കാര്‍ട്ടൂണ്‍ മാതൃഭൂമിയില്‍ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു.

baba ramdev-yoga dancingഎന്നാല്‍, കേന്ദ്രസര്‍ക്കാര്‍ അണ്ണാഹസാരെ ഉയര്‍ത്തിയ ആവശ്യങ്ങള്‍ അംഗീകരിച്ചതിനെ തുടര്‍ന്നുണ്ടായ വിജയലഹരിയില്‍, അണ്ണാഹസാരെ ഗുജറാത്തിലെ നരേന്ദ്രമോഡിഭരണത്തെ നമ്മുടെ കേരളത്തിലെ എ.പി.അബ്ദുള്ളക്കുട്ടിയുടെ ശൈലിയില്‍ പ്രശംസിച്ചു സംസാരിച്ചപ്പോള്‍, അണ്ണാഹസാരയുടേത് ഗാന്ധിയന്‍ മാതൃകയില്‍ നടത്തപ്പെട്ട ബിജെപിക്കുവേണ്ടിയുള്ള നാടകമാണെന്നു ചിലര്‍ക്കെങ്കിലും തോന്നി. നരേന്ദ്രമോഡിയെ പ്രശംസിച്ച ഹസാരെയുടെ നടപടി വേണ്ടത്ര അവധാനതയില്ലാത്തതാണെന്നു ഹസാരയോടൊപ്പംനിന്ന മേധാപട്ക്കര്‍, മല്ലികാസാരാഭായി, സ്വാമി അഗ്നിവേശ് തുടങ്ങിയവര്‍ തുറന്നടിച്ചു. അണ്ണാഹസാരെയോടൊപ്പം നിന്ന സുപ്രീംകോടതി അഭിഭാഷകന്‍ ശാന്തിഭൂഷണിനെതിരായി ഉയര്‍ന്നുവന്ന ആരോപണങ്ങളും അണ്ണാഹസാരയുടെ വ്യക്തിത്വത്തെ അംഗീകരിക്കുമ്പോഴും അദ്ദേഹത്തിന്റെ പൊതുജനസമ്മതിയെ മറയാക്കി സ്വന്തം സ്ഥാപിത താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ചിലരെങ്കിലും ശ്രമിക്കുന്നുണ്ടെന്ന സംശയവും വളരുന്നതിനു ഇടയായി. എന്നാല്‍ ഏറെ കഴിയുന്നതിനുമുമ്പേതന്നെ തന്നെ കോട്ടിഘോഷിക്കപ്പെടുന്ന ഗുജറാത്തുമോഡല്‍ വികസനം ശരിയല്ലെന്നു അണ്ണാഹസാരെ തിരുത്തി. അഴിമതിയും വ്യാജമദ്യവും അരങ്ങുവാഴുന്ന ഗുജറാത്തിലാണ് തന്റെ അടുത്ത നിരാഹാരമെന്നും ഹസാരെ പ്രസ്താവിച്ചു. ഇതോടെ അണ്ണാഹസാരെയിലെ ഗാന്ധിയന്‍ സത്യാഗ്രഹി ബി.ജെ.പി രാഷ്ട്രീയത്തിനു ഗുണകരമാവില്ല എന്ന സ്ഥിതി പൊതുവേ സംജാതമായി.

ഈ സാഹചര്യത്തിലാണ് കള്ളപ്പണത്തിനെതിരെ കാവിയണിഞ്ഞൊരാള്‍ ഗാന്ധിയന്‍ ശൈലിയില്‍ ഒരു നിരാഹാരസത്യാഗ്രഹനാടകം നടത്തുവാന്‍ തയ്യാറായി മുന്നോട്ടുവന്നത്. ബാബാരാംദേവിന്റെ സത്യാഗ്രഹനാടകത്തിനു ആര്‍.എസ്സ്.എസ്സും ബി.ജെ.പിയും പ്രത്യക്ഷമായിതന്നെ പിന്തുണ പ്രഖ്യാപിച്ചു. കര്‍ണ്ണാടകയില്‍ നൂറുകോടി രൂപയിലേറെ വിലയേറിയ കസേരയില്‍ ഇരിയ്ക്കുന്ന anna-hazareനേതാക്കന്മാര്‍വരെയുള്ള ബി.ജെ.പിയുടെ പിന്തുണയുള്ള ഒരു സത്യാഗ്രഹനാടകത്തിന്, കോടികള്‍ ചിലവഴിച്ചുകൊണ്ടുള്ള ഒരു വേദിതന്നെ ഡല്‍ഹിയിലെ രാംലീലാമൈതാനിയില്‍ ഒരുക്കപ്പെട്ടു. അങ്ങനെ പ്രതിവര്‍ഷം ആയിരംകോടി രൂപയിലേറെ വരുമാനമുള്ള അത്യാഗ്രഹിയായ ബാബാരാംദേവിന്റെ കള്ളപ്പണത്തിനെതിരായ സത്യാഗ്രഹനാടകത്തിന്റെ മറവില്‍ ധാരാളം കള്ളപ്പണം വെള്ളപ്പണമായി മാറി.

ഇതു പൊതുജനത്തിന് എളുപ്പം തിരിച്ചറിയാവുന്ന വിധത്തിലുള്ള അറുവഷളന്‍ നാടകമായിപ്പോയതിനാല്‍ ശ്രീരാമനെ പ്രതി അധികാരം നേടിയ ശൈലിയില്‍ രാംദേവിനെ മുന്‍നിര്‍ത്തി അധികാരം നേടാം എന്ന ബി.ജെ.പിയുടെ വ്യാമോഹത്തിന് കനത്ത തിരിച്ചടി ഉണ്ടാവുകയും ചെയ്തു. ചുരുക്കത്തില്‍ അണ്ണാഹസാരയ്ക്കുലഭിച്ച ജനപിന്തുണപോലും അന്താരാഷ്ട്ര യോഗവ്യാപാരിയുടെ സകല കാപട്യങ്ങളും സ്വന്തമായുള്ള ബാബാരാംദേവിന്റെ ആഢംബരപൂര്‍ണ്ണമായ സത്യാഗ്രഹനാടകത്തിനു ലഭിച്ചിട്ടില്ല. അടിച്ചമര്‍ത്താതെ തന്നെ ജനം അവഗണിയ്ക്കുമായിരുന്ന ഈ സമരാശ്ലീലത്തെ അടിച്ചമര്‍ത്തി എന്ന പ്രതീതിയുണ്ടാക്കിയ പോലീസ് നടപടി കൊണ്ടുമാത്രമാണ് ബാബാരാംദേവിന്റെ ‘സമരാഭാസം’ ഇപ്പോള്‍ ചര്‍ച്ചാവിഷയമായി നിലനില്‍ക്കുന്നത്. അടുത്ത പേജില്‍ തുടരുന്നു

Page 1 of 3123

8 Responses to “ബാബാ രാംദേവ്! ഗാന്ധിജിയെ അപമാനിച്ച യോഗവ്യാപാരി”

 1. gafoor nageri-

  gh

 2. Hari

  എല്ലാവര്ക്കും പൊളിയും…..നിങ്ങള്‍ അറിഞ്ഞ്ഞ്ഞോ അറിയാതെയോ ആര്‍ എസ് എസ്സിനെ സഹായിക്കുകയാന്‍`….ഒരു നല്ല വിപ്ലവത്തിനുള്ള സാധ്യതയാണ് നിങ്ങള്‍ മാധ്യമങ്ങള്‍ രാം ഡിവൈന്‍ ടാര്‍ജറ്റ് ചെയ്തു വാര്ത്തയിടുന്നതിലൂറെ ഇല്ലാതാക്കുന്നത്…സഹതാപിക്കുകയെ നിവര്ത്തിയുള്ളു..ക്ഷീരമുല്ലോരകിടിന്‍ ചുവട്ടിലും….

 3. Sabu

  പിന്നെയയയയ്…. വിപ്ലവം!!!!!!!!!!! ഈ കള്ള ചാമി ജനാധിപത്യതിനെ ഒലത്തും.

 4. എം. ഫൈസല്‍

  രാഷ്ട്രീയം അമാന്യമാണെന്നു വ്യാഖ്യാനിച്ച് രാഷ്ട്രീയ പ്രവര്‍ത്തനത്തിനെതിരെ പൊതുസമ്മതി നേടി ആ സമ്മതിയെ മൊത്തമായി അങ്ങനെ തന്നെ സംഘപരിവാര അടുക്കളയില്‍ കൊണ്ടുപോയി വേവിച്ച് ഹൈന്ദവവല്‍കൃത തീന്മേശയില്‍ വിളമ്പി ആവോളം ആഹരിക്കുക എന്നത് തന്നെയാണ് രാംദേവിന്റെയും ആര്‍ എസ് എസിന്‍റെയും ആസൂത്രണം. അരാഷ്ട്രീയത നിഷ്പക്ഷതയല്ല. കുറ്റകരമായ രാഷ്ട്രീയമാണ്. കോണ്ഗ്രസ് രാഷ്ട്രീയത്തേക്കാള്‍ അപകടകരം. സംഘപരിവാര്‍ രാഷ്ട്രീയത്തോളം ആപത്കരം.

 5. valapuram

  വര്‍ത്തമാനകാല മനുഷ്യ സമൂഹത്തിന്റെ ഏറ്റവും വലിയ തിന്മ അഴിമതിയോ അതോ ആള്‍ ദൈവങ്ങളോ .ഒരു കരാട്ടെ മാഷ്ക്ക് ചെയ്യാവുന്നതില്‍ കവിഞ്ഞു ഈ യോഗ അഭ്യാസിയുടെ കയ്യില്‍ എന്തുണ്ട് .പാശ്ചാത്യ സമൂഹത്തില്‍ erobic എക്സര്‍ സൈസ് പഠിപ്പിക്കുന്നവര്‍ ഒക്കെയും ദിവ്യ ജ്ഞാനം അവകാശപ്പെട്ടാല്‍ എന്തായിരിക്കും സ്ഥിതി .മാതാ അമ്രതനാന്ത മയി അടക്കുമുള്ള കൊടിയ ചൂഷകര്‍ കുമിഞ്ഞു കൂടിയ കോടികളുടെ മുകളില്‍ ഇരുന്നു സമൂഹത്തെ പരിഹസിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് .കോടിക്കണക്കിനു ദൈവങ്ങള്‍ ,അനേകായിരം ഏജന്‍സികള്‍ ……..ഈ വന്ജകരെ ജയിലില്‍ അടക്കാന്‍ നിയമമുണ്ടാക്കുക യാണ് ആദ്യം വേണ്ടത് .ഇവര്‍ക്ക് ദിവ്യ ഞാനമുണ്ടോ ഉണ്ടങ്കില്‍ പൊതു സമൂഹത്തില്‍ തെളിവ് സഹിതം വിശദീകരിക്കട്ടെ .ലോകത്തിനു മുഴുക്കയും അമ്മയായി ഒരു കറുത്ത വിരൂപയായ സ്ത്രീ .വിവാഹ മാര്‍കെറ്റില്‍ ചിലവാകാത്ത ഇത്തരം പെണ്ണുങ്ങള്‍ക് ദിവ്യ ജ്ഞാനം ഉണ്ടാവുന്നത് പതിവാണ് .എന്തൊരു വൃത്തികേടാണ് ഇതു ?രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ വെല്ലു വിളിച്ചു തഴച്ചു വളര്‍ന്നു സമാന്തര ഭരണ കൂടം സ്ഥാപിക്കുന്നത് അതി വിദൂരമല്ല .ഇവനൊക്കെ ജനാതിപത്യ ഭരണ ക്രമത്തെ വെല്ലു വിളിക്കുന്നു .നാണക്കേടെ നിന്റെ പേരോ …….യോഗ

 6. PM Aryan

  ബാബാ രാംദേവിനെ പറ്റി എഴുതിയതെല്ലാം അംഗീകരിക്കാമെങ്കിലും യഥാര്‍ത്ഥ പ്രശ്നം ഇപ്പോഴത്തെ സര്‍കാരിന്റെ അഴിമതിയും കള്ളപ്പണവും ആണെന്ന വസ്തുത മറക്കാതിരിക്കുക. പറയുന്നതു ആരാണെന്നതിനേക്കാള്‍ ചിന്തിക്കേണ്ടത് എന്താണ്, എന്തിനാണു എന്നാണ്. അവരെ ബുദ്ധിമ്മൂട്ടിലാക്കുന്ന ഒരു സമരത്തേയും ഒരു രാഷ്ട്രീയപ്പാര്‍ട്ടികളും പിന്തുണക്കില്ലെന്നതിനാല്‍ നമ്മള്‍ ഓരോരുത്തരും അണ്ണാ ഹജാരെയുടെ സമരത്തെ പിന്തുണക്കേണ്ടതാണ്.

 7. PM Aryan

  രാഷ്ടീയം എന്നാല്‍ എന്താണ്? രാഷ്ട്രത്തെ സംബന്ധിക്കുന്നതല്ലേ രാഷ്ട്രീയം? ഇന്നത്തെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ രാഷ്ട്രത്തിനുവേണ്ടിയാണോ (രാഷ്ട്രം എന്നാല്‍ ജനങ്ങളാണല്ലോ?) അതോ അവരവര്‍ക്കുവേണ്ടിയാണോ പ്രവര്‍ത്തിക്കുന്നത്? അങ്ങിനെ വരുമ്പോള്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയിലും കണ്ണടച്ച് വിശ്വസിക്കാത്തവരല്ലേ യഥാര്‍ത്ഥ രാഷ്ട്രീയവാദികള്‍? എല്ലാവരും പറയുന്ന (കേരളത്തില്‍ മാത്രം) അരാഷ്ട്രീയത എന്താണ്?

 8. suhail

  എന്തെല്ലാം കാണണം !

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.