Categories

സായിബാബ വില്‍പത്രമെഴുതിയിട്ടില്ല: ട്രസ്റ്റ്

saibaba

പുട്ടപര്‍ത്തി: സത്യസായി ബാബ വില്‍പത്രം തയ്യാറാക്കിയിട്ടില്ലായിരുന്നുവെന്ന് സത്യസായി സെന്‍ട്രല്‍ ട്രസ്റ്റ്. ബാബയുടെ പിന്‍ഗാമിയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്ന സത്യജിത്തിന് ട്രസ്റ്റ് മംബര്‍ഷിപ്പില്ലെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ബാബയുടെതായി സ്വത്തുക്കളൊന്നുമുണ്ടായിരുന്നില്ല. എല്ലാം ട്രസ്റ്റിന്റെ പേരിലായിരുന്നു. അതുകൊണ്ട് തന്നെ വില്‍പത്രത്തിന്റെ ആവശ്യമില്ലായിരുന്നു. ട്രസ്റ്റിന്റെ ചെക്കുകളില്‍ ഒപ്പ് വെക്കാന്‍ സായിബാബക്ക് മാത്രമേ അധികാരമുണ്ടായിരുന്നുള്ളൂ. ഭാവി പരിപാടികള്‍ ട്രസ്റ്റിന്റെ അടുത്ത യോഗത്തില്‍ തീരുമാനമാകുമെന്നും അവര്‍വ്യക്തമാക്കി.

ബാബയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന വിവാദം അടിസ്ഥാനരഹിതമാണെന്ന് അവര്‍ പറഞ്ഞു. ബാബയുടെ കുടുംബങ്ങള്‍ക്ക് ചികിത്സാ സ്ഥലത്തേക്ക് പ്രവേശനമുണ്ടായിരുന്നു. അവര്‍ എല്ലാത്തിനും സാക്ഷികളാണ്. അവര്‍ക്കാര്‍ക്കും ഈ വിഷയത്തില്‍ യാതൊരു ആശയക്കുഴപ്പവുമില്ല. ട്രസ്റ്റിന് അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ചില മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നത് ആശങ്കാ ജനകമാണ്. ഇത്തരം മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

ഏപ്രില്‍ നാലിന് തന്നെ ബാബയുടെ മൃതദേഹം സൂക്ഷിക്കാനായി ഫ്രീസറിന് ഓര്‍ഡര്‍ നല്‍കിയെന്ന വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് തെറ്റാണെന്നും മരിച്ച ശേഷമാണ് ഫ്രീസറിന് ഓര്‍ഡര്‍ നല്‍കിയതെന്നും അവര്‍ വ്യക്തമാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.