എഡിറ്റര്‍
എഡിറ്റര്‍
ബാഹുബലിയെ കണ്ട് ഞെട്ടിത്തരിച്ച ‘മോദി’ ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ്സ് തെരഞ്ഞെടുപ്പ് വീഡിയോ വൈറലാകുന്നു
എഡിറ്റര്‍
Friday 3rd February 2017 3:08pm

bahumodi

ന്യൂദല്‍ഹി:  അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാകുമ്പോള്‍ സൈബര്‍ ലോകത്തിന്റെ കണ്ണുകള്‍ മുഴുവന്‍ ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിലേക്കാണ്. തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കോണ്‍ഗ്രസ്സ് പുറത്തിറക്കിയ പുതിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്.


Also read മോദിയെ താന്‍ വിമര്‍ശിച്ച അത്ര എം.ടി വിമര്‍ശിച്ചിട്ടില്ല, എം.ടി സംഘപരിവാര്‍ വിരുദ്ധനുമല്ല, ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥി മരിക്കാത്തതാണോ ജാതി അധിക്ഷേപം പ്രശ്‌നമാകാതിരിക്കാന്‍ കാരണം: ടി പത്മനാഭന്‍


ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് ബാഹുബലിയായെത്തുന്ന വീഡിയോയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും ഉള്‍പ്പെട്ടിട്ടുണ്ട്.

അമരേന്ദ്ര ബാഹുബലിയായി ചിത്രത്തിലെ ഗാനരംഗത്ത് ഉത്തരാഖണ്ഡിനെയും തോളിലേറ്റി നീങ്ങുന്ന ഹരീഷ് റാവത്തിനെ ആശ്ചര്യത്തോടെ നോക്കി നില്‍ക്കുന്ന മോദിയാണ് വീഡിയോയിലെ പ്രധാന കാഴ്ച. ഉത്തരാഖണ്ഡിനെ നയിക്കാന്‍ റാവത്തിനു മാത്രമേ കഴിയൂ എന്നും ബി.ജ.പി ഇവിടെ വെറും കാഴ്ചക്കാരാണെന്നും സൂചിപ്പിക്കുന്ന വീഡിയോ ഇതിനകം ലക്ഷങ്ങളാണ് കണ്ടു കഴിഞ്ഞത്.

വീഡിയോ കാണാം

Advertisement