എഡിറ്റര്‍
എഡിറ്റര്‍
‘ബാഹുബലിയെ പിന്നില്‍ നിന്നു കുത്തിയ കട്ടപ്പയായി ധോണി’; ഇന്ത്യന്‍ ടീമിന്റെ കട്ടപ്പയെയും ബാഹുബലിയെയും കാണാം; വീഡിയോ
എഡിറ്റര്‍
Monday 29th May 2017 2:32pm

 

കോഴിക്കോട്: ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ മികച്ച വിജയം നേടിയ ചിത്രമാറുകയാണ് രാജ മൗലി സംവിധാനം ചെയ്ത ബാഹുബലി 2. സിനിമയെയും ക്രിക്കറ്റിനെയും ഒരു പോലെ സ്‌നേഹിക്കുന്ന ആരാധകര്‍ ചാമ്പ്യന്‍സ് ട്രോഫിക്കൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് ആശംസയര്‍പ്പിച്ച് തയ്യാറാക്കിയിരിക്കുന്ന വീഡിയോ ഇപ്പോള്‍ യൂട്യൂബില്‍ തരംഗമായിരിക്കുകയാണ്.


Also read സി.ഐ.ടി.യുവിനു കീഴില്‍ ‘മീറ്റ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍’ ഇറച്ചി വ്യാപാരികള്‍ക്ക് പുതിയ സംഘടനയുമായി സി.പി.ഐ.എം


ഇന്ത്യന്‍ ടീമിന്റെ മുന്‍ മത്സരങ്ങളുടെ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയാണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ബാഹുബലി 2 വിന്റെ ട്രെയിലറില്‍ എഡിറ്റ് ചെയ്താണ് ദൃശ്യങ്ങള്‍ ചേര്‍ത്തിരിക്കുന്നത്.

വീഡിയോയുടെ തുടക്കത്തില്‍ ബാഹുബലി പ്രത്യക്ഷപ്പെടുന്ന സീനില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെയാണ് ബാഹുബലിയായെത്തുന്നത്. മഷിഷ് മതിയിലെ പ്രജകളെകുറിച്ച് സംസാരിക്കുമ്പോള്‍ ഗ്യാലറിയില്‍ ആര്‍ത്തിരമ്പുന്ന ഇന്ത്യന്‍ ആരാധകരെയാണ് കാണിക്കുന്നത്.


Dont miss ‘ലീഗ് വില നല്‍കേണ്ടിവരും എന്ന് പേടിപ്പിക്കുന്നതിനു പകരം വിദ്യാര്‍ത്ഥികളുടെ നഷ്ടത്തിന് വില നല്‍കി പ്രശ്‌നം പരിഹരിക്കൂ’; കാരന്തൂര്‍ മര്‍കസ് സമരത്തില്‍ പി.കെ ഫിറോസ്


കോഹ്‌ലിയുടെ ബാറ്റിങ് ബൗളിങ് രംഗങ്ങളും പാകിസ്താനുമായുള്ള മത്സരത്തിനിടെ പരുക്കേറ്റ് വീഴുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. പ്രഥമ ടി-ട്വന്റി കീരീടം 2011ലെ ഏകദിന ലോകകപ്പ, ചാമ്പ്യന്‍സ് ട്രോഫി ജോതാക്കളായ നിമിഷം തുടങ്ങിയ മുഹൂര്‍ത്തങ്ങളും വീഡിയോയിലുണ്ട്. ബാഹുവലിയുടെ വീഡിയോയില്‍ കട്ടപ്പ പ്രത്യക്ഷപ്പെടുന്ന രംഗങ്ങളിലാണ് ധോണിയെ അവതരിപ്പിച്ചിരിക്കുന്നത്.

സിനിമയില്‍ വില്ലന്‍ പശ്ചാത്തലമുള്ള നായകനായ കട്ടപ്പയുടെ റോളിലെത്തുന്ന ധോണിയ്ക്കും വീഡിയോയില്‍ കോഹ്‌ലിക്ക് നല്‍കിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. താരത്തിന്റെ വിവിധ വിജയ നിമിഷങ്ങളും വീഡിയോവിലുണ്ട്.

വീഡിയോ കാണാം:

 

Advertisement