Categories

എല്ലാ ആളുകളേയും തൃപ്തിപ്പെടുത്തുന്ന ചിത്രമായിരിക്കും മിസ്റ്റര്‍ ഫ്രോഡ് : ഉണ്ണികൃഷ്ണന്‍

mr-fraud

ബി ഉണ്ണികൃഷ്ണന്റെ ഒരു വ്യത്യസ്ത പരീക്ഷണമാണ് മോഹന്‍ ലാലിനെ നായകനായിക്കിയിട്ടുള്ള മിസ്റ്റര്‍ ഫ്രോഡ്.

എല്ലാ വിഭാഗത്തിലുള്ള ആളുകളേയും തൃപതിപ്പെടുത്തുന്നതായിരിക്കും ചിത്രമെന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ പറയുന്നു.

ആദ്യമായാണ് ഞാനിത്തരം ഒരു ശ്രമം നടത്തുന്നത്. ബന്ധങ്ങളുടെ കഥയ്‌ക്കൊപ്പം ആക്ഷനും ഈ സിനിമയിലുണ്ടാവും.

ഈ വര്‍ഷം മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്ന സിനിമയും ഇതാവും. ചിത്രത്തിന്റെ കാസ്റ്റിങിനും വളരെയധികം പ്രാധാന്യമുണ്ടെന്നും സംവിധായകന്‍ പറയുന്നു.

മാടമ്പിയ്ക്കും ഗ്രാന്‍ഡ് മാസ്റ്ററിനും ശേഷം മോഹന്‍ലാലിനെ നായകനാക്കിയുള്ള ഉണ്ണികൃഷ്ണന്റെ മൂന്നാമത്തെ മോഹന്‍ലാല്‍ സിനിമയാണ് മിസ്റ്റര്‍ ഫ്രോഡ്്.

സിദ്ധിഖ്, സായ്കുമാര്‍, തമിഴ്‌നടന്‍ വിജയ്കുമാര്‍, വിജയ്ബാബു, അര്‍ജുന്‍, അശ്വിന്‍, പല്ലവി, മഞ്ജരി ഫാന്‍ദിസ് , ശ്രീരാമന്‍, ദേവന്‍, സത്താര്‍, എന്നിവരാണ് മറ്റു പ്രധാനതാരങ്ങള്‍.

ഭാഗ് മില്‍ക്കാ ഭാഗ്, മഗധീര തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച ദേവ് ഗില്‍ ആണ് മിസ്റ്റര്‍ ഫ്രോഡില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്.

Tagged with: |