കരീന കപൂര്‍ മാധ്യമപ്രവര്‍ത്തകയാകുന്നു. പ്രകാശ് ഝാ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കരീന ജേണലിസ്റ്റായി എത്തുന്നത്. സത്യാഗ്രഹ എന്നാണ് ചിത്രത്തിന്റെ പേര്.

മാധ്യമപ്രവര്‍ത്തകയായി മേക്ക് ഓവര്‍ ചെയ്യുന്നതിനായി കരീന ഇപ്പോള്‍ നാട്ടിലെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് പിറകേയാണ്. ജേണലിസ്റ്റുകളെ നോക്കി പഠിക്കുകയാണത്രേ കരീന ഇപ്പോള്‍.

Ads By Google

പുതിയ കഥാപാത്രം ഏറെ വെല്ലുവിളി നിറഞ്ഞതാണെന്നാണ് കരീന പറയുന്നു. ചെറിയൊരു ഭയമുണ്ടെന്നും കരീന സമ്മതിക്കുന്നു. പേരുകേട്ട മാധ്യമപ്രവര്‍ത്തകരേക്കാള്‍ ഒട്ടും മോശമാവരുത് തന്റെ പ്രകടനമെന്നും കരീനയ്ക്ക് നിര്‍ബന്ധമുണ്ട്.

കരീനയെ കൂടാതെ വേറെയും നായികമാര്‍ മാധ്യമപ്രവര്‍ത്തകരാകാനുള്ള തയ്യാറെടുപ്പിലാണ്. അമൃത റാവു, നര്‍ഗീസ് ഫക്രി എന്നിവരാണ് മാധ്യമപ്രവര്‍ത്തകരാകുന്നത്.

അനില്‍ ശര്‍മയുടെ സിങ് സാഹേബ് ദി ഗ്രേറ്റ് എന്ന ചിത്രത്തിലാണ് അമൃത റാവു മാധ്യമപ്രവര്‍ത്തകയാകുന്നത്. ഷൂജിത് ശിര്‍കാറിന്റെ പൊളിട്ടിക്കല്‍ ത്രില്ലര്‍ മദ്രാസ് കഫേയിലൂടെ നര്‍ഗീസ് ഫക്രിയും ജേണലിസ്റ്റായി വേഷമിടുന്നു.