ന്യൂഡല്‍ഹി: എ സാംപിള്‍ പരിശോധനയില്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയ മലയാളി താരങ്ങളായ സിനി ജോസും ടിയാന മേരി തോമസും മരുന്ന് ഉപയോഗിച്ചതായി ബി സാംപിള്‍ പരിശോധനയിലും തെളിഞ്ഞു. എ സാംപിള്‍ പരിശോധനയില്‍ പരാജയപ്പെട്ട റിലേ താരം ജുവാന മര്‍മുവിന്റെ ബി സാംപിളും പോസിറ്റീവാണ്. ഉത്തേജകമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതോടെ താരങ്ങളെ ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ നിന്ന് വിലക്കും.

നേരത്തെതാരങ്ങള്‍ മരുന്നുപയോഗിച്ചതായി ബി സാംപിള്‍ പരിശോധനയിലും തെളിഞ്ഞാല്‍ കായികതാരങ്ങളെ വിലക്കുമെന്ന് അത്‌ലറ്റിക് ഫെഡറേഷനും, റെയില്‍വേ സ്‌പോര്‍ട്‌സ് പ്രമോഷന്‍ ബോര്‍ഡും വ്യക്തമാക്കിയിരുന്നു.

അതിനിടെ ഉത്തേജകമരുന്നു വിവാദം അന്വേഷിക്കുന്നതിനായി റിട്ടയേര്‍ഡ് ജഡ്ജി മുകുള്‍ മുഡ്ക്കലിനെ കേന്ദ്ര കായിക മന്ത്രാലയം ചുമതലപ്പെടുത്തി.