Categories

വീട്ട്‌ജോലിക്കാരിയുടെ മരണം: ബി.എസ്.പി എം.പിയെ അറസ്റ്റ് ചെയ്തു

dhananjayan1

ന്യൂദല്‍ഹി: വീട്ട് ജോലിക്കാരിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ബി.എസ്.പി എം.പി ധനഞ്ജയ് സിങിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു ധനഞ്ജയിന്റെ വീട്ടില്‍ രാഖി എന്ന് പേരുള്ള വീട്ട് ജോലിക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ധനഞ്ജയന്‍ തന്നെയായിരുന്നു മരിച്ച വിവരം പോലീസിനെ അറിയിച്ചത്. രാഖിയുടെ മൃതദേഹത്തില്‍ പരിക്കുകളും ഉണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എം.പി യുടെ ഭാര്യ ജാഗ്രിതി സിങിനെ പോലീസ് നേരത്തേ തന്നെ അറസ്റ്റ് ചെയ്തിരുന്നു.

ചോദ്യം ചെയ്യലില്‍ രാഖിയെ മര്‍ദ്ദിച്ചതായി ജാഗ്രിതി സമ്മതിക്കുകയും ചെയ്തിരുന്നു. ദന്തഡോക്ടറായ ജാഗ്രിതി കഴിഞ്ഞ വര്‍ഷത്തെ യു.പി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു.

പത്ത് മാസത്തോളമായി ജാഗ്രിതി രാഖിയെ പീഡിപ്പിച്ച് വരികയായിരുന്നു എന്ന ആരോപണമുണ്ടെന്ന് പോലീസ് പറഞ്ഞു.

എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷമേ ബാക്കി വിവരങ്ങള്‍ പറയാനാകൂ എന്നും രാഖിയുടെ മരണത്തിലെ പങ്കിനെക്കുറിച്ചറിയാനാണ് ധനഞ്ജയനെ ചോദ്യം ചെയ്യുന്നതെന്നും പോലീസ് അറിയിച്ചു.

Tagged with: |