Categories

ബി.എസ്.എന്‍.എല്ലും പാന്‍ടെല്‍ ടെക്കും പങ്കാളിത്തത്തോടെ അവതരിപ്പിക്കുന്ന ഭാരത് ഫോണ്‍ 1799 രൂപക്ക്

b.s.n.l

ന്യൂദല്‍ഹി:  സംസ്ഥാന ടെലികോം ഓപ്പറേറ്റര്‍ ബി.എസ്.എന്‍.എല്ലും പാന്‍ടെല്‍ ടെക്‌നോളജിയും പങ്കാളിത്തത്തോടെ ഭാരത് ഫോണ്‍ വിപണിയിലിറക്കി. 1,799 രൂപ മാത്രം വില വരുന്ന ഫോണിന് 1200 മിനിട്ട് ഫ്രീ ടോക് ടൈം ലഭ്യമാണ്.

മൂന്ന് ഇഞ്ചിന്റെ ഡിസ്‌പ്ലേയുള്ള മൊബൈലില്‍ ഇ-മെയില്‍, ഫേസ്ബുക് തുടങ്ങിയ സൗകര്യങ്ങളും മ്യൂസിക്, വീഡിയോ ഡൗണ്‍ലോഡ്‌സും ലഭ്യമാണ്.

സാധാരണ ജനങ്ങള്‍ക്കും പ്രാപ്യമാകുന്ന ഭാരത് ഫോണ്‍ ഇറക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ബി.എസ്.എന്‍.എല്‍ സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയാണ് എന്നും നിലകൊള്ളാറുള്ളതെന്നും ബി.എസ്.എന്‍.എല്‍ സി.എം.ഡി ആര്‍.കെ ഉപാധ്യായ പറഞ്ഞു.

ഇതിനുപുറമെ 5 ഇഞ്ച് ഡിസ്‌പ്ലേയുടെയും ആറ് ഇഞ്ച് ഡിസ്‌പ്ലേയുടെയും സ്മാര്‍ട്‌ഫോണുകള്‍ ബി.എസ്.എന്‍.എല്‍ അവതരിപ്പിക്കുന്നുണ്ട്. അവയ്ക്ക് യഥാക്രമം 6,999, 7,999 രൂപയാണ് വില. കൂടതെ 6,999 രൂപ വിലയില്‍തന്നെ ടാബ്ലറ്റ് പി.സി യും ബി.എസ്.എന്‍.എല്‍ വിപണിയിലിറക്കുന്നുണ്ട്.

Tagged with: