എഡിറ്റര്‍
എഡിറ്റര്‍
ദക്ഷിണേന്ത്യയില്‍ ബി.എസ്.എന്‍.എല്‍ വീഡിയോകോളിങ് സര്‍വ്വീസ് ആരംഭിച്ചു
എഡിറ്റര്‍
Tuesday 12th February 2013 5:40pm

ന്യൂദല്‍ഹി: പൊതുമേഖലാ കമ്പനിയായ ഐടിഎയുടെ സഹകരണത്തോടെ ബി.എസ്.എന്‍.എല്‍ ഇന്ത്യയുടെ ദക്ഷിണമേഖലകളില്‍ വീഡിയോ കോളിങ്ങ് സര്‍വ്വീസിന് തുടക്കമിട്ടു.

രണ്ടര രൂപയാണ് 0 സെക്കന്‍ഡ് വീഡിയോ കോളിന് ഇപ്പോഴത്തെ നിരക്ക്. എന്നാല്‍  30 ദിവസം വാലിഡിറ്റിയുള്ള 2200 രൂപയുടെ പ്ലാനിലൂടെ അണ്‍ലിമിറ്റഡ് സേവനം പുതിയ സര്‍വ്വീസിലൂടെ ലഭിക്കും.

ഒരുമാസം  കാലാവധിയുള്ള 750 രൂപ, 350 രൂപ പ്ലാനുകളും പുതിയ സര്‍വ്വീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പ്ലാനുകള്‍ക്ക് യഥാക്രമം 900 മിനിറ്റ്, 150 മിനിറ്റ് സൗജന്യവും ലഭിക്കും. ഈ പരിധിക്കു ശേഷം എടുക്കുന്ന അധിക ഉപയോഗത്തിന്  ചാര്‍ജ് ഈടാക്കും.

Ads By Google

ഇന്ത്യയുടെ ഉത്തര, പശ്ചിമ മേഖലകളില്‍ നേരത്തെ തന്നെ ഈ സേവനം ആരംഭിച്ചിരുന്നു. ഇത് വിജയം കണ്ടതിനെ തുടര്‍ന്നാണ് മറ്റ് മേഖലകളിലും വീഡിയോ കോളിങ്ങ് സര്‍വ്വീസ് ആരംഭിക്കാന്‍ ബി.എസ്.എന്‍.എല്‍ തീരുമാനിച്ചത്.

ഇപ്പോള്‍ ഏര്‍പ്പെടുത്തിയ നിരക്ക്  പ്രാഥമികമാണെന്നും വിപണിയില്‍ നിന്നുള്ള പ്രതികരണത്തിന്റെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഭാവി നിരക്കുകളെന്നും ബി.എസ്.എന്‍.എല്‍ ചെയര്‍മാനും എംഡിയുമായ ആര്‍. കെ. ഉപാധ്യായ് പറഞ്ഞു.

ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സൗകര്യം ഉറപ്പ് വരുത്തുകയാണ് ബി.എസ്.എന്‍.എലിന്റെ ലക്ഷ്യമെന്ന്് വീഡിയോകോളിങ്ങ് സര്‍വ്വീസ് ഉദ്ഘാടനം നിര്‍വഹിച്ച ശേഷം ടെലികോം മന്ത്രി കപില്‍ സിബല്‍ പറഞ്ഞു.

തുടക്കത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നടപ്പിലാക്കുന്ന ഈ പദ്ധതി വൈകാതെ പൊതുജനങ്ങള്‍ക്കും ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

Advertisement