എഡിറ്റര്‍
എഡിറ്റര്‍
കോണ്‍ഗ്രസുമായി ബന്ധമെന്ന് ആരോപണം: പത്തനംതിട്ട കളക്ടര്‍ ബി മോഹനനെ മാറ്റി
എഡിറ്റര്‍
Tuesday 11th March 2014 4:22pm

kollam

പത്തനംതിട്ട: കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന ആരോപണത്തെതുടര്‍ന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ബി മോഹനനെ മാറ്റി.

കളക്ടര്‍ക്ക്  കോണ്‍ഗ്രസുമായി ബന്ധമുണ്ടെന്ന് കാണിച്ച് എ.ഐ.വൈ.എഫും എ.ഐ.എസ്.എഫും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കളക്ടറെ തല്‍സ്ഥാനത്തുനിന്നും മാറ്റാന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ ഉത്തരവിട്ടത്.

ജില്ലയില്‍ കളക്ടറുടെ ചുമതല എ.ഡി.എമ്മിന് നല്‍കി. ഉച്ചകഴിഞ്ഞ് മൂന്നുമണിക്കകം ചാര്‍ജൊഴിയാന്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

രണ്ടു ദിവസത്തിനുള്ളില്‍ പുതിയ കളക്ടറെ നിയമിക്കും. വി.എം സുധീരന്‍ കെ.പി.സി.സി പ്രസിഡന്റായി കൊല്ലം ഡി.സി.സി ഓഫീസിലെത്തിയപ്പോള്‍ മോഹനന്‍ ഓഫീസിലെത്തി സുധീരനെ ഷാള്‍ അണിയിച്ചത് വിവാദമായിരുന്നു.

നേരത്തെ ശ്വേതാമേനോന് നേരെയുണ്ടായ അപമാനത്തില്‍ കുറ്റാരോപിതനായ പീതാംബരക്കുറുപ്പ് എം.പിയെ ന്യായീകരിച്ച കളക്ടറുടെ നിലപാട് വിവാദത്തിലായിരുന്നു.

ചായ നല്‍കാന്‍ വൈകിയതിന്റെ പേരില്‍ കളക്ട്രേറ്റനടുത്തുള്ള വികലാംഗന്റെ ചായക്കട പൂട്ടിച്ചതും കളക്ടര്‍ക്കെതിരെ വന്‍ വിവാദമാണ് ഉയര്‍ത്തിയത്.

Advertisement