റോള്‍സ് റോയ്‌സ് മോട്ടോറിന്റെ ഉടമസ്ഥാവകാശം ജര്‍മനിയിലെ ബി. എം. ഡബ്‌ള്യൂ സ്വന്തമാക്കിയിട്ട് 10 വര്‍ഷം പൂര്‍ത്തിയാവുന്നു. 2003 ജനുവരി യിലാണ് അത്യാഡംബര കാറുകളുടെ പര്യായമായ റോള്‍സ് റോയ്‌സിന്റെ ഉടമസ്ഥാവകാശം ബി. എം.ഡബ്‌ള്യൂവിന് കൈവന്നത്.

Ads By Google

വാര്‍ഷിക വില്‍പ്പനക്കണക്കില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കിയാണു ബി. എം. ഡബ്‌ള്യൂവിനു കീഴില്‍ റോള്‍സ് റോയ്‌സിന്റെ മുന്നേറ്റം.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ റോള്‍സ് റോയ്‌സിന്റെ വിപണന ശൃംഖലയിലും വന്‍വികസനമാണ് സംഭവിച്ചത്; ഇന്ത്യയിലടക്കം പുതിയ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

ഗോസ്റ്റ് ശ്രേണിയിലെ മോഡലുകള്‍ വന്‍സ്വീകാര്യത നേടിയതോടെ ഇന്നു റോള്‍സ് റോയ്‌സിലെ ജീവനക്കാര്‍ ദിവസവും ഇരുപതോളം കാറുകള്‍ നിര്‍മിക്കുന്നുണ്ട്. 1,400 ജീവനക്കാരാണ് റോള്‍സ് റോയ്‌സിന് ബ്രിട്ടനിലെ ഗുഡ്‌വുഡിലുള്ള നിര്‍മാണശാലയില്‍ ജോലി ചെയ്യുന്നത്.