എഡിറ്റര്‍
എഡിറ്റര്‍
ബി. എം. ഡബ്‌ള്യൂവിന്റെ പുതിയ മുഖം
എഡിറ്റര്‍
Monday 12th November 2012 12:51pm

കാലോചിതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് തന്നെയാണ് ഇത്രയും കാലം ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ബി. എം.ഡബ്‌ള്യൂ വാഹന വിപണിയില്‍ മുന്നേറിയിരുന്നത്. എന്നാല്‍ ഇനിയും ഏറെ മാറ്റങ്ങളുമായി ബി.എം.ഡബ്‌ള്യൂ വാഹനാരാധകരെ ആകര്‍ഷിക്കുകയാണ്.

Ads By Google

ഹാച്ച്ബാക്ക് അടക്കം 4 പുതിയ മോഡലുകളാണ് അടുത്ത വര്‍ഷം കമ്പനി അവതരിപ്പിക്കുക. ‘സെവന്‍ സീരീസ്, ‘എക്‌സ് 1,  ‘വണ്‍ സീരീസ്, ‘എക്‌സ്. സിക്‌സ്. തുടങ്ങിയവയാണ് ബി. എം.ഡബ്‌ള്യൂ. ശ്രേണിയില്‍ പുതുതായി നിരത്തിലിറങ്ങുക.

പുതിയ മോഡലുകള്‍ ഇറക്കുന്നുണ്ടെങ്കില്‍ വിലവര്‍ധയില്‍ ഒട്ടും പിന്നില്‍ നില്‍ക്കാന്‍ കമ്പനി തയ്യാറല്ല. ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന ഇളവുകള്‍ പിന്‍വലിച്ച് വില വര്‍ധിപ്പിക്കാനാണ് ബി. എം.ഡബ്‌ള്യൂ. ആലോചിക്കുന്നത്.

ബി. എം.ഡബ്‌ള്യൂ. ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ മോഡലായ ‘വണ്‍ സീരീസിന്റെ വരവ് അടുത്തവര്‍ഷം അവസാനത്തോടെയാവും . കോംപാക്ട് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനമായ ‘എക്‌സ്. വണ്‍ 21 – 22 ലക്ഷം രൂപയ്ക്ക്‌ വില്‍ക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ; ‘മെഴ്‌സീഡിസ് എ ക്ലാസിനെയും ‘ബി ക്ലാസിനെയും നേരിടാന്‍ ‘എക്‌സ് വണ്ണിന് സാധിക്കുമെന്നും ബി. എം. ഡബ്‌ള്യൂ. കരുതുന്നു.

നിലവില്‍ 4 മോഡലുകള്‍ നിര്‍മിക്കുന്ന സ്ഥാനത്ത് ഇന്ത്യയില്‍ അസംബ്ലി ലൈനില്‍ നിന്ന് ആറ് വാഹനങ്ങള്‍ പുറത്തിറക്കാനാണ് പദ്ധതി.

ഇന്ത്യന്‍ ആഡംബര കാര്‍ വിപണിയില്‍ മുടിചൂടാമന്നന്‍മാരാണെങ്കിലും ജര്‍മനിയില്‍ നിന്ന് തന്നെയുള്ള ഔഡി വലിയ ഭീഷണി തന്നെയാണ് ബി.എം.ഡബ്‌ള്യൂവിന് ഉയര്‍ത്തുന്നത്.

കഴിഞ്ഞ ഏപ്രില്‍ – സെപ്റ്റംബര്‍ കാലത്ത് മുന്‍സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയെ അപേക്ഷിച്ച് 12.4% ഇടിവോടെ ബി. എം.ഡബ്‌ള്യൂ. 4,384 യൂണിറ്റ് വിറ്റപ്പോള്‍ 4,292 യൂണിറ്റ് വില്‍പ്പനയുമായി ഔഡി തൊട്ടുപിന്നിലെത്തി.

Advertisement