എഡിറ്റര്‍
എഡിറ്റര്‍
ബിജെപിയുടെ മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥിപട്ടിക പുറത്തിറക്കി
എഡിറ്റര്‍
Friday 14th March 2014 12:00am

bjp

ന്യൂദല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കി.

ഇതോടെ കേരളത്തിലെ14 സീറ്റുകളിലും ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 75 പേരുടെ പേരുകളാണ് മൂന്നാംഘട്ട പട്ടികയില്‍ പുറത്തിറങ്ങിയിരിക്കുന്നത്.

പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് വിദിഷയില്‍ നിന്ന് മത്സരിക്കും. രാജീവ് പ്രതാപ് റൂഡി സരണില്‍ നിന്നും കീര്‍ത്തി ആസാദ് ദര്‍ഭംഗയില്‍ നിന്നും ഷാനവാസ് ഹുസൈന്‍ ഭഗല്‍പൂറില്‍ നിന്നും മത്സരിക്കും.

അന്തരിച്ച പ്രമോദ് മഹാജന്റെ മകള്‍, യശ്വന്ത് സിന്‍ഹയുടെ മകന്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിപ്പട്ടികയിലുണ്ട്.

അതേസമയം എല്‍.കെ അഡ്വാനി മത്സരിക്കുമെന്ന് സൂചനയുള്ള ഭോപ്പാല്‍ സീറ്റില്‍ ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

ബീഹാറില്‍ ആര്‍. ജെ. ഡി വിട്ട് ബി. ജെ. പിയിലേക്ക് വന്ന രാംകൃപാല്‍ യാദവ് പാടലീപുത്ര സീറ്റില്‍ ലാലുപ്രസാദ് യാദവിന്റെ മകള്‍ മിസാ ഭാരതിക്കെതിരെയാണ് മത്സരിക്കുക.

Advertisement