എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പി പിന്തുണച്ചു, തിരുവല്ലയില്‍ നഗരസഭാ ഭരണം എല്‍.ഡി.എഫിന്
എഡിറ്റര്‍
Thursday 6th June 2013 4:24pm

l.d.f-flag..

പത്തനംതിട്ട:  തിരുവല്ലാ നഗരസഭാ ഭരണം ബി.ജെ.പി പിന്തുണയോടെ എല്‍.ഡി.എഫിന്.  നിലവില്‍ യു.ഡി.എഫായിരുന്നു ഇവിടെ ഭരണം കൈയ്യാളിയിരുന്നത്.
Ads By Google

39 അംഗ ഭരണസഭാ കൗണ്‍സിലാണ് തിരുവല്ല ഭരണസഭയിലുള്ളത്. ഇതില്‍ യു.ഡി.എഫിന് 19ഉം, ഇടതുമുന്നണിക്ക് 13ഉം ബി.ജെ.പിക്ക് അഞ്ചും സീറ്റുകളാണു ണ്ടായിരുന്നത്.

രണ്ട് സ്വതന്ത്രരുടെ പിന്തുണ കൂടി ഉറപ്പാക്കിയാണ് കേരളാ കോണ്‍ഗ്രസ് പി സി തോമസ് വിഭാഗത്തിലെ ഡെല്‍സി സാം ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടത്.

കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി തിരുവല്ലയില്‍ ഭരണം സ്തംഭിച്ച് കിടക്കുകയായിരുന്നു.
ഇതിനെ തുടര്‍ന്നാണ് ഇവിടെ എല്‍.ഡി.എഫിനെ പിന്തുണക്കാന്‍ ബി.ജെ.പി തീരുമാനിച്ചത്.

യാതൊരു മുന്നറിയിപ്പുമില്ലാതെ എല്‍.ഡി.എഫിനെ പിന്തുണക്കാനുള്ള ബി.ജെ.പിയുടെ തീരുമാനത്തെ യു.ഡി.എഫിനെ ശരിക്കും വെട്ടിലാക്കുകയായിരുന്നു.

Advertisement