കൊച്ചി: ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് വി. മുരളീധരനെതിരെ സംസ്ഥാന കമ്മറ്റിയില്‍ പടയൊരുക്കം. മുരളീധരനെ വീണ്ടും പ്രസിഡണ്ടായി നിയോഗിക്കരുതെന്ന് കമ്മറ്റി കേന്ദ്രനേതൃത്വത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഒമ്പത് ജില്ലാപ്രസിഡണ്ടുമാരുള്‍പ്പെടെയുള്ള സംസ്ഥാനനേതാക്കളുള്‍പ്പെടെയുള്ളവര്‍ രാജ്‌നാഥ് സിങിന് ഇക്കാര്യത്തില്‍ കത്തയച്ചിട്ടുണ്ട്. മുരളീധരനെതിരെ ഏഴ് പ്രധാന ആരോപണങ്ങളാണ് പ്രവര്‍ത്തകര്‍ ഉന്നയിച്ചിരിക്കുന്നത്.

Ads By Google

മുരളീധരന്‍ നേതൃസ്ഥാനത്തിരുന്ന മൂന്ന് വര്‍ഷം കൊണ്ട് പാര്‍ട്ടിക്ക് വ്യക്തിത്വവും കര്‍മശേഷിയും നഷ്ടപ്പെട്ടു, സര്‍ക്കാരിനെതിരെയും , ഇടതുപക്ഷത്തിനെതിരയോ യാതൊരു വിധ പ്രക്ഷോഭങ്ങളും സംഘടിപ്പിക്കാന്‍ ഇക്കാലയളവില്‍ പാര്‍ട്ടിക്ക് സാധിച്ചില്ല.

ബി.ജെ.പിയുടെ മുഖമാസികയായ ചിത്തിക്കുവേണ്ടി ഒരു വര്‍ഷം മുമ്പ് വരിസംഖ്യ പിരിച്ചെങ്കിലും മാസിക പുറത്തിറങ്ങിയില്ല. പ്രമുഖ സാമുദായിക സംഘടനകളായ എന്‍.എസ്.എസ് , എസ്.എന്‍.ഡി.പി എന്നിവരുമായുള്ള അകല്‍ച്ച വര്‍ധിച്ചു, ഈ സംഘടനകളുടെ നേതാക്കല്‍ മുരളീധരന് സന്ദര്‍ശനാനുമതി പോലും നല്‍കുന്നില്ല.

സംഘടനാ പ്രവര്‍ത്തനത്തില്‍ കൂട്ടായ്മ നഷ്ടപ്പെട്ടു എന്നിങ്ങിനെയുള്ള ആരോപണങ്ങളാണ് മുരളീധരനെതിരെ സംസ്ഥാന കമ്മറ്റി ഉന്നയിച്ചിരിക്കുന്നത്.

ഇക്കാര്യങ്ങളെല്ലാം ചൂണ്ടികാണിച്ചാണ് പ്രവര്‍ത്തകര്‍ ദേശീയാധ്യക്ഷന് സന്ദേശമയച്ചിരിക്കുന്നത്. ഇത്തരം സമീപനങ്ങള്‍ അടുത്ത തെരെഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുമെന്നും ആര്‍.എസ്.എസ് പോലുള്ള ബി.ജെ.പി അനുകൂല സംഘടനകളിലും മുരളീധരന് സ്വാധീനമില്ലെന്നും പ്രവര്‍ത്തകര്‍ പറയുന്നു.

പി.കെ കൃഷ്ണദാസ്,പി.എസ് ശ്രീധരന്‍ പിള്ള , എ.എന്‍ രാധാകൃഷ്ണന്‍,എം.ടി രമേസ് എന്നീ നേതാക്കളുടെ നേതൃത്വത്തിലാണ് ദേശീയനേതൃത്വത്തിന് പരാതിയയച്ചിരിക്കുന്നത്.