കോഴിക്കോട്:കുന്ദമംഗലത്ത് പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ പിതാവടക്കം നിരവധി പേര്‍ പീഡിപ്പിച്ചതായി പരാതി. കുന്ദമംഗലം സ്വദേശിനിയായ 16വയസുള്ള പെണ്‍കുട്ടിയെ പിതാവുള്‍പ്പെടെയുള്ളവര്‍ വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.

Subscribe Us:

സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ്, ബി.ജെ.പി പ്രവര്‍ത്തകന്‍ മുരളി, വയനാട് സ്വദേശി രഞ്ജിത്ത്, മുസമ്മില്‍, ബൈജു പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ തുടങ്ങി പത്തുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകനായ മുരളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.


Also read ‘വയറ്റിലൊരു കല്ലുണ്ടായിരുന്നു, അതിപ്പോ പോയി’ പ്രസവിച്ചത് അറിയാതെ ബലാത്സംഗത്തിന് ഇരയായ 10വയസുകാരി


ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ മുരളി തന്നെ തുടര്‍ച്ചയായി പീഡിപ്പിച്ചിരുന്നെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.
ഇവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരവും പട്ടികജാതി പട്ടികവര്‍ഗ അതിക്രമ നിരോധന നിയമപ്രകാരവും കേസെടുത്തത്. പെണ്‍കുട്ടി നല്‍കിയ മൊഴിയുടെയും ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയുടെയും അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഇതുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളിലായി 9 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോഴിക്കോട് നോര്‍ത്ത് എ.സി.പി പൃഥ്വിരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം.